വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി 💞] 370

Views : 65912

 

കണ്ണേട്ടാ…. ഞാനൊരു കാര്യം പറയട്ടെ….. ചിന്നു ചോദിച്ചു….

 

ഉം….. എന്താ…..?

 

കണ്ണേട്ടന് വിരോധമില്ലേങ്കില്‍ ഞാന്‍ എന്‍റെ സി.ഇ.ഒ യോട് ചോദിച്ചു നോക്കട്ടെ കണ്ണേട്ടന് വേണ്ടി….. ചിലപ്പോള്‍ ഒരു ജോലി കിട്ടിയാലോ…..? ചിന്നു ആവേശത്തോടെ പറഞ്ഞു കണ്ണനെ നോക്കി. മറുപടിക്കായ് അവളുടെ കാതുകള്‍ കാത്തിരുന്നു.

 

അത്…. അത് വേണ്ട ഗ്രീഷ്മ….. ഞാന്‍ ഇനിയും തന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല….. കണ്ണന്‍ പറഞ്ഞു….

 

കണ്ണേട്ടന്‍ വേണ്ടി ബുദ്ധിമുട്ടന്‍ എനിക്ക് വിരോധമൊന്നുമില്ല…. കണ്ണേട്ടന്‍ കുഴപ്പമൊന്നുമില്ലലോ…..

 

എന്നാലും…. അത്….. കണ്ണന്‍ മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി…..

 

ഒരെന്നാലും ഇല്ല…. ഞാന്‍ വിളിച്ച് നോക്കിയിട്ട് നാളെ പറയാം….

 

മ്….. ജോലി ഇപ്പോ എന്‍റെ അത്യവശ്യമാണ്…. അതിനി എത് വഴിയേ ആയാലും വേണ്ടില്ല….. ചോദിച്ച് നോക്കു….. കണ്ണന്‍ പറഞ്ഞു….

 

ശരി…. എന്നാല്‍ ഞാന്‍ പോവുകയാണ്…. ചിന്നു ഒരു ചിരിയോടെ പറഞ്ഞു….

 

ഹാ…. ശരി….. കണ്ണനും മറുപടി നല്‍കി….

 

പിന്നേയ് നാളെ ഇവിടെ ഉണ്ടാവണം കേട്ടോ…. ഞാനുണ്ടാവും എന്ന് വെച്ച് വരാതിരിക്കരുത്…..

 

ഹാ… നാളെ ഞാന്‍ ഇവിടെയുണ്ടാവും….. എന്തായാലും ഗ്രീഷ്മ നാളെ വന്ന് പറയു….. ആവശ്യം എന്‍റെയായിപോയില്ലേ…..

 

ചിന്നു തിരിഞ്ഞ് നടന്നു പോയി. കണ്ണന്‍ തിരിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങി. ചിന്നു വളരെ സന്തോഷത്തിലായിരുന്നു. കണ്ണേട്ടന്‍ തന്നോട് കുറച്ച് നേരം സംസാരിച്ചു. സോറി പറയാന്‍ പറ്റി. തന്നെ തോളില്‍ തൊട്ട് ആശ്വസിപ്പിച്ചു….

 

ഇനി കണ്ണേട്ടന്‍റെ ജോലി. തന്നെ വേണ്ട എന്നു പറഞ്ഞാലും കണ്ണേട്ടന്‍ നന്നായി ജീവിക്കണം. അതിനിപ്പോ വേണ്ടത് ഒരു ജോലിയാണ്. തന്‍റെ കമ്പനിയില്‍ ജോലി ഒഴിവു ഉണ്ടാവുമോ ആവോ…. ഒരുപാട് ബ്രാഞ്ചുള്ളതല്ലേ….. ചിലപ്പോള്‍ എവിടെയെങ്കിലും ഒഴിവു ഉണ്ടാവും…. സി.ഇ.ഒ സാറിനോട് ചോദിക്കണം…. നല്ല മനുഷ്യനാണ്. തന്നോട് സ്നേഹവും വിശ്വാസവുമുണ്ട്. ഹാ…. എന്തായാലും വിളിച്ചു നോക്കണം….

Recent Stories

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤👌

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി 💓

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️🤗

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം 😍

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… 😍😍😍

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com