വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി 💞] 369

Views : 65737

ആ കാര്യം നടക്കുമ്പോഴേക്കും നീ നിധിന്‍റെ അടുത്തെത്തിയിരുന്നു… സത്യം പറഞ്ഞാല്‍ നിന്നോട് ഏറ്റുപറയാനാണ് കണ്ണന്‍ വന്നത്…. പക്ഷേ…. നീ പോയ കാര്യം ഞാന്‍ പറയുമ്പോഴാണ് അവന്‍ അറിഞ്ഞത്…. എല്ലാം അറിഞ്ഞപ്പോ നിന്നെ വിളിച്ച് പറയണമെന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ…. അത് പ്രിതയുടെ ഡെലിവറി ടൈം ആയിരുന്നു. ആ കാര്യം നിയറിഞ്ഞ നീ ഇങ്ങോട്ട് പോരാന്‍ വാശി പിടിക്കും… അത് നിനക്ക് അങ്ങനെയൊരു സമയത്ത് സന്ത്വനവും അഭയവും തന്ന നിധിനേയും പ്രിതയേയും ബാധിക്കും…. അതോര്‍ത്ത് ഞാന്‍ മൗനം പാലിച്ചു…. ലക്ഷ്മി പറഞ്ഞു നിര്‍ത്തി…

 

ചിന്നുവിന്‍റെ കണ്ണുകള്‍ അപ്പോഴെക്കും നിറഞ്ഞിരുന്നു…. എന്തു പറയണമെന്നറിയാതെ അവിടെയിരുന്നു.

 

മോളെ കുറ്റം പറയാനാല്ല ഞാനിത്രയും പറഞ്ഞത്. മോളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചിലപ്പോ ഞാനും ഇങ്ങനെയൊക്കെ ചെയ്യുമായുരുന്നു. പക്ഷേ കണ്ണനെ ഒരു മകനായി കണ്ട എനിക്ക് അവന്‍ പറയുന്നത് കേള്‍ക്കാതിരിക്കാന്‍ സാധിച്ചില്ല…. ഒരു പക്ഷേ അന്ന് ഞാന്‍ ഈ കട്ടിലില്‍ അകപ്പെട്ടു പോയില്ലെങ്കില്‍ ഞാന്‍ അന്നേ പോയി ചോദിച്ചേനെ…. എന്‍റെ മകള്‍ക്ക് വേണ്ടി…. പക്ഷേ…. അന്ന് ദൈവം എനിക്ക് അതിനുള്ള അവസരം തന്നില്ല…. ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു….

 

അമ്മ കരയല്ലേ… ഈ സമയത്ത് വേദനിക്കുന്ന ഒന്നും ചിന്തിക്കണ്ട…. അമ്മ കിടന്നോ… മരുന്നിന്‍റെ ക്ഷീണം കാണും… നിറ കണ്ണുകളോടെ ചിന്നു പറഞ്ഞൊപ്പിച്ചു….

 

ലക്ഷ്മിയെ കിടത്തി അവള്‍ എണിറ്റു പോകാന്‍ നോക്കിയപ്പോ ലക്ഷ്മി ചിന്നുവിന്‍റെ കൈയില്‍ പിടിച്ചു…. ചിന്നു തിരിഞ്ഞ് അമ്മയേ നോക്കി…

 

മോളെ…. ഇനി ഒരു അവസരം കിട്ടിയാണെങ്കില്‍ കണ്ണന് നിന്നെ ഇഷ്ടമാണെങ്കില്‍ ആരെതിര്‍ത്താലും മോള്‍ അവന്‍റെ കുടെ പോവണം…. കാരണം എന്‍റെ സ്ഥിതി വെച്ച് നോക്കുമ്പോള്‍ നിനക്ക് കിട്ടിയിരുന്നത് എത്രയോ നല്ല ഭര്‍ത്താവിനെ ആയിരുന്നു…. അത്രയേ അമ്മയിപ്പോ പറയുന്നുള്ളു….

 

ശരിയമ്മേ…. അമ്മയേ കുടുതല്‍ വിഷമിപ്പിക്കാതിരിക്കാന്‍ അവള്‍ അത് സമ്മതിച്ചു. അമ്മയെ കിടക്കാന്‍ അനുവദിച്ച് ചിന്നു പുറത്തേക്ക് നടന്നു.

 

ഇന്നത്തെ സംഭവത്തിന്‍റെ ഫലത്തില്‍ ഇനി ഒരു അവസരം കിട്ടുമെന്നതില്‍ ചിന്നുവിന് ഒരുറപ്പുമുണ്ടായിരുന്നില്ല….

 

ചിന്നുവിന് അമ്മ പറഞ്ഞതെല്ലാം കുടുതല്‍ കാര്യമായി ചിന്തിച്ചു. തനിക്ക് അമ്മയെപോലെ അല്‍പനേരം കണ്ണേട്ടന് ചെവികൊടുത്തിരുന്നെങ്കില്‍ ഇന്ന് തന്നോടൊപ്പം കണ്ണേട്ടനുമുണ്ടാവുമായിരുന്നു. എന്നാലും അമ്മ പറഞ്ഞ ചതി എന്തായിരുന്നു ആവോ…. അത് കണ്ടുപിടിക്കണമെങ്കില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…..

എന്തൊക്കെ വന്നാലും കണ്ണേട്ടനെ ഇനിയും കാണാണം…. ആട്ടിപായിച്ചാലും ചോദിക്കണം…. ഇല്ലാതെ തനിക്ക് ഇനി ഒരു സമാധാനം കിട്ടില്ല.

Recent Stories

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤👌

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി 💓

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️🤗

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം 😍

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… 😍😍😍

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com