വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി 💞] 369

Views : 65725

തലയുയര്‍ത്തി നോക്കാന്‍ എന്തോ ഒരു പ്രയാസം…. ഇനിയും ആ മുഖത്തേക്ക് നോക്കാന്‍ വയ്യ…. അവന്‍ അങ്ങിനെ തന്നെ നിന്നു….

 

കണ്ണേട്ടാ…. ചിന്നു വിളിച്ചു….

 

ഒരുപാടു നാളിന് ശേഷം ആ ശബ്ദം കേട്ടതിന്‍റെ ഒരരനുഭുതിയില്‍ അവന് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല….

 

അവന്‍റെ മുഖം പതിയെ ഉയര്‍ന്നു. അവളുടെ കണ്ണിലേക്ക് നോക്കി. പണ്ടും അവന് പ്രിയം അവളുടെ ആ താമരയിതള്‍ കണ്ണിനോടായിരുന്നു. പക്ഷേ അതെല്ലാം തനിക്ക് നഷ്ടമായി…. ഇനി അതിനെ നോക്കരുത്…. അവന്‍ മനസിനെ നിയന്ത്രിച്ചു. മനസ് അവന്‍റെ മുഖത്തേയും….

 

അവന്‍ നോട്ടം അവളില്‍ നിന്ന് മറ്റൊരു ദിശയിലേക്ക് മാറ്റി. അവിടെയുള്ള മരത്തിന്‍റെ പച്ചിലകളിലേക്ക് നോക്കിയിരുന്നു.

 

കണ്ണേട്ടാ…. ചിന്നു വീണ്ടും വിളിച്ചു….

അവന് അവളുടെ വിളിയില്‍ ചെവിയോര്‍ക്കാതിരിക്കാന്‍ സാധിച്ചില്ല…. അവന്‍റെ മുഖം യാന്ത്രികമായി അവളുടെ മുഖത്തേക്ക് തിരിഞ്ഞ് വന്നു….

 

കണ്ണേട്ടാ…. എന്നോട് ദേഷ്യമാണോ….. ചിന്നു ചോദിച്ചു….

 

അവന്‍ ഒന്നും പറഞ്ഞില്ല…. മുഖം ലക്ഷ്യമില്ലാതെ ചുറ്റും ചലിച്ച് കൊണ്ടിരുന്നു. ഒന്നിലും മുഴുകി നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ….

 

പറ കണ്ണേട്ടാ…. ദേഷ്യമാണോ…. ഇപ്പോഴും…. മറുപടി കിട്ടാതെയായപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു….

 

ദേഷ്യമായിരുന്നു അപ്പോള്‍…. പിന്നെ തനിക്ക് ഞാന്‍ ആരുമല്ലന്നുള്ള കാര്യം മനസിനെ ബോധ്യപ്പെടുത്തി. പിന്നെന്തിന് ഞാന്‍ ദേഷ്യം കാണിക്കണം…. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയാതെ അവന്‍ പറഞ്ഞു.

 

പറഞ്ഞത് തന്നെ വേദനിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും തന്നോട് സംസാരിക്കാന്‍ കണ്ണേട്ടന്‍ നിന്നു തന്നു എന്നത് അവള്‍ക്ക് സന്തോഷമേകി….

 

കണ്ണേട്ടന്‍റെ അച്ഛനും അമ്മയും…..? ഒരുപാട് ചോദിക്കാനുണ്ടെങ്കിലും വാക്കുകള്‍ കിട്ടാതെയായപ്പോള്‍ അവള്‍ ആ അച്ഛനെയും അമ്മയേയും കുറിച്ച് ചോദിച്ചു. പക്ഷേ ഞെട്ടിയപ്പോലൊരു ചലനമായിരുന്നു കണ്ണനില്‍ നിന്ന്….

 

അതുവരെ ചുറ്റും നോക്കിയിരുന്ന അവന്‍ അവളിലേക്ക് നോക്കി…. പിന്നെ പറഞ്ഞു…

Recent Stories

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤👌

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി 💓

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️🤗

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം 😍

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… 😍😍😍

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com