വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി 💞] 370

Views : 65912

 

മോളേ… നിനക്കറിയമല്ലോ…. അവന്‍റെ ജാതകപ്രശ്നമൊക്കെ…. പക്ഷേ അതിനായി നിങ്ങളെ എതിര്‍ക്കാനൊന്നുമുള്ള ശക്തി ഈ അമ്മയ്ക്കില്ല…. നിങ്ങള്‍ തന്നെ നോക്കിയും കണ്ടും ചെയ്യണം…. നിങ്ങളെ രണ്ടു മുറില്‍ കിടത്താനുള്ള മനസ്സ് എനിക്കും ഗോപേട്ടനും ഇപ്പോഴും ഇല്ല…. അതു കൊണ്ടാണ്….. മോള്‍ക്ക് എന്തു ബുദ്ധിമുട്ടുണ്ടെലും എന്നോട് പറഞ്ഞ മതി…. പിന്നെ അവന്, സ്നേഹമുള്ളവര്‍ എതിര്‍ത്താലെ അവന്‍ കേള്‍ക്കു. ഞാന്‍ എതിര്‍ത്തിട്ടുണ്ടു. മോളും എതിര്‍ത്ത് പറയണം…. മോളും അവനും സന്തോഷത്തോടെ ഈ വൈഷ്ണവത്തില്‍ കുറെ കാലം ജീവിക്കുന്നത് ഞങ്ങള്‍ക്ക് കാണണം…. അതിപ്പോ ഞങ്ങളുടെ മരണശേഷവും…. എന്നും അവന്‍റെ കുടെയുണ്ടാവണം അതിപ്പോ എത് അവസ്ഥയിലായാലും…. പിന്നെ അവിടെ ഞാന്‍ ഒരു എക്സ്ട്രാ തലയണ വെച്ചിട്ടുണ്ട്…. മോള് അത് നിങ്ങളുടെ ഇടയില്‍ വെച്ച് കിടന്നോ…. ഇപ്പോ മോള് ചെല്ല്…. അവന്‍ കാത്തിരിക്കുന്നുണ്ടാവും….

 

എന്നും കണ്ണേട്ടന്‍റെ കുടെയുണ്ടാവണം തന്നോട് പറഞ്ഞിട്ട് ഇപ്പോള്‍ തനിക്ക് അത് നിറവേറ്റന്‍ സാധിച്ചിട്ടില്ല… ഇങ്ങനെ ഒരു അവസ്ഥയില്‍ കണ്ണേട്ടനെ തനിച്ചാക്കിയ തന്നോട് അവര്‍ പൊറുക്കുക കുടെ ഇല്ല…. ചിന്നു ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. മനസിന്‍റെ വിങ്ങല്‍ കണ്ണിരായി പുറത്തേക്ക് വന്നു.

 

പിന്നെയും അവിടെ തുടരാന്‍ അവള്‍ക്ക് മനസ് വന്നില്ല… അവള്‍ തന്‍റെ വീട്ടിലേക്ക് തിരിച്ചുപോന്നു. സങ്കടങ്ങള്‍ അവസാനിക്കാതെ…..

 

തന്‍റെ വിഷമങ്ങളെല്ലാം ലക്ഷ്മിയമ്മയോട് പറഞ്ഞെങ്കില്‍ മനസ് അന്ന് അസ്വസ്തമായി തന്നെ നിന്നു. അന്ന് രാത്രി ലക്ഷ്മിയമ്മയോടൊപ്പം കിടന്നു. എങ്ങിനെയോ മനസിനെ ശാന്തമാക്കാന്‍ ശ്രമിച്ചു…. ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞുപോയികൊണ്ടിരുന്നു. എങ്കിലും ചിന്നു രാവിലെ പാര്‍ക്കില്‍ പോയിയിരിക്കും പ്രതിക്ഷയോടെ…. ഇന്നെങ്കിലും കണ്ണേട്ടന്‍ വന്നെങ്കില്‍ എന്ന് ആശിച്ച്….

 

അന്നൊരു സെക്കന്‍റ് സറ്റര്‍ഡേ ആയിരുന്നു. ലക്ഷ്മിയുടെ ബെഡ് റെസ്റ്റ് അവസാനിച്ചിരുന്നു. മനസില്‍ സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

 

അതുകൊണ്ട് ലക്ഷ്മി അടുക്കളയില്‍ കയറി. ചിന്നു എതിര്‍ത്തെങ്കിലും ലക്ഷ്മിയുടെ വാശിയ്ക്കു മുമ്പില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. പോരാത്തതിന് കടുപ്പിച്ച് പറഞ്ഞാല്‍ ചിലപ്പോ അമ്മയ്ക്ക് അത് വേദനിക്കുകയും ചെയ്യും. അതിനാല്‍ അവള്‍ ഭാരപ്പെട്ട പണിയൊന്നും ചെയ്യില്ല എന്ന ഉറപ്പില്‍ സമ്മതം നല്‍കി.

 

അന്ന് രമ്യയ്ക്ക് ലീവായിരുന്നു. രാവിലത്തെ ജോഗിംങിനും പതിവ് നിരാശ നല്‍കി കാത്തിരിപ്പിനും ശേഷം ചിന്നു രമ്യയുടെ ക്ഷണപ്രകാരം അവളുടെ വീടിലേക്ക് പോയി. അവളുടെ അച്ഛനെയും അമ്മയേയും കണ്ട് പരിചയം പുതുക്കി.

 

പിന്നെ രമ്യയുടെ സ്കുട്ടിയില്‍ ഒരു ഔട്ടിംഗിന് പോയി. ചുമ്മാ ഇത്തിരി ഷോപ്പിംഗും പിന്നെ മനസ് തുറന്ന് ഒന്ന് സംസാരിക്കാനും….

Recent Stories

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤👌

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി 💓

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️🤗

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം 😍

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… 😍😍😍

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com