അവള് നിറഞ്ഞ കണ്ണുകളോടെ വീട്ടിലേക്ക് നടന്നു. പോകും വഴിയെല്ലാം അവളുടെ കണ്ണുകള്‍ കണ്ണിര് ഒഴുക്കി നനച്ചിരുന്നു. ഇന്നത്തെ ഓരോ വാക്കും അവളുടെ മനസില്‍ എക്കോ പോലെ അലയടിച്ചു….
അവള് നിറഞ്ഞ കണ്ണുകളോടെ വീട്ടിലെത്തി. ആദ്യം കണ്ണിലെ കണ്ണുനീര് തുടച്ച് നേരേ അമ്മയുടെ മുറിയിലേക്ക് പോയി…. അന്ജിയോഗ്രം കഴിഞ്ഞ് ഒരാഴ്ചത്തെ പൂര്‍ണ്ണ ബെഡ്റെസ്റ്റിലാണ് വിശ്രമത്തിലാണ് ലക്ഷ്മി…..
ജോഗിങ് കഴിഞ്ഞ് വരുന്ന ചിന്നുവിന്റെ മുഖം വാടിയിരിക്കുന്നത് ലക്ഷ്മി ശ്രദ്ധിച്ചു. പക്ഷേ അപ്പോള്‍ ചോദിക്കാന്‍ തോന്നിയില്ല. ചിന്നു കുറച്ച് നേരം അമ്മയോടൊപ്പം ചിലവഴിച്ച് അടുക്കളയിലേക്ക് പോയി. അതു വരെ ആ മുറി നിശബ്ദമായിരുന്നു.
പിന്നെയവള്‍ ആ മുറിയിലേക്ക് വരുന്നത് രാവിലത്തെ ഭക്ഷണസമയത്തായിരുന്നു. ഡോക്ടര്‍ നല്കിയ ലിസ്റ്റ് പ്രകാരമാണ് ഭക്ഷണമെല്ലാം. അതില്‍ ചിന്നു നന്നായി ശ്രദ്ധിച്ചു. ലക്ഷ്മി ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴും ചിന്നുവിന്റെ മുഖം ശോകമായി ഇരിക്കുകയായിരുന്നു. ആ മുഖം തന്നെയും ടെന്‍ഷനടിപ്പിക്കും എന്ന് മനസിലാക്കി ലക്ഷ്മി കാര്യം ചോദിച്ചു….
ചിന്നു…. എന്തുപറ്റി…. മുഖത്ത് ഒരു സന്തോഷം കാണുന്നില്ലലോ….
അത്, ഒന്നുമില്ല അമ്മേ…. അമ്മയ്ക്ക് തോന്നുന്നതാവും…. ചിന്നു മറുപടി നല്കി….
ന്റെ കുട്ടിയെ ഞാന്‍ ഇന്നും ഇന്നലെയും കണ്ടു തുടങ്ങിയതല്ലലോ…. ആ മുഖം ഒന്ന് മാറിയാല്‍ അമ്മയ്ക്കറിയാന്‍ പറ്റും…. ലക്ഷ്മി പറഞ്ഞു….
ചിന്നു അപ്പോഴെക്കും രാവിലെ ആഹാരത്തിന് ശേഷമുള്ള മരുന്നുകളും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് ലക്ഷ്മിയുടെ അടുത്തെത്തി…. അവിടെയുള്ള സ്റ്റൂളില്‍ ഇരുന്നു. മരുന്നും വെള്ളവും ലക്ഷ്മിയ്ക്ക് നല്കി….
അമ്മ ആദ്യം മരുന്ന് കഴിക്കു…. ചിന്നു പറഞ്ഞു….
മരുന്ന് വാങ്ങിയ ലക്ഷ്മി വെള്ളത്തോടൊപ്പം കുടിച്ചിറക്കി. പിന്നെ ഗ്ലാസ് തിരിച്ച് ചിന്നുവിന് നല്കി….
ഇനി പറ…. ന്താ എന്റെ കുട്ടിടെ വിഷമത്തിന് കാരണം….ലക്ഷ്മി ചിന്നുവിന്റെ കവിളില്‍ തലോടി ചോദിച്ചു.
Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤?
ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി ?
നല്ല വാക്കുകള്‍ക്ക് നന്ദി ❤️?
ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz
അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം ?
അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺
ഞാൻ ഫസ്റ്റ്… ???
???♥️
Sorry dear 1st ഞാനാണ്
❤️❤️❤️
♥️❤️??