ദേണ്ടടാ ചെക്കന്റെ കുറ്റി പോയി…. ഇവിടെ കളിക്കാന്‍ വന്നിട്ട് ആദ്യമായാണ് ഇവന്റെല് നിന്ന ഇങ്ങനെ ഒരു സംഭവം…. പിറകില്‍ നിന്ന് കീപ്പര്‍ വിളിച്ചുകൂവി…..
കണ്ണന് ബാറ്റ് അടുത്ത ബാറ്റ്സ്മാന് കൈമാറി…. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ…. അവന് അവളെ നോക്കി…. അവള് ഇപ്പോഴും ആ നില്‍പ്പ് തന്നെയാണ്…. തന്നെ നഷ്ടവാതിലില്‍ തള്ളിയിട്ട് കടന്നുപോയവളാണ്….
ദേഷ്യത്തോടെ നോക്കണമെന്ന് താന്‍ വിചാരിച്ച മുഖം പക്ഷേ അങ്ങോട്ട് നോക്കുമ്പോ ആ കണ്ണുകള്‍ കാണുമ്പോ…. അവന് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി….
ഇനി നിന്നാല്‍ താന്‍ തളര്‍ന്നു പോകും…. വയ്യ… അവന് അവളില്‍ നിന്ന് ശ്രദ്ധ മാറ്റി തല കുനിച്ച് നടന്നു….
*******************×*******************
ചിന്നു ഇതുവരെ ഇപ്പോഴും അങ്ങോട്ട് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കണ്ണേട്ടന് ബാറ്റചെയ്യുന്നതും ഔട്ടായി പോകുന്നതും അവള് കണ്ടറിഞ്ഞു.
ആദ്യം കണ്ണേട്ടന് നോക്കി ആ നോട്ടം….. ഈശ്വരാ…. പണ്ട് ആ മുഖത്ത് നോക്കിയാല്‍ ഒരോ നിമിഷവും കണ്ണേട്ടന്റെ മനസിലുള്ള വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു… പക്ഷേ…. അലക്ഷ്യമായി വളര്‍ന്ന മുടിയും താടിയും മീശയും മുഖത്തെ ഭാവം മനസിലാക്കാന്‍ സാധിക്കാതെയാക്കിയിരുന്നു. പക്ഷേ ആ മുഖത്തേക്ക് നോക്കിയപ്പോ മുഖം തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല…. എത്ര നാളിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്…. ഔട്ടായി പോകുമ്പോള്‍ വീണ്ടും കണ്ണേട്ടന് തന്നെ നോക്കി…. ഈശ്വരാ… എന്താവും ഇപ്പോ ആ മനസില്‍…. സന്തോഷമാവുമോ…. ഹേയ്…. അതിന് സാധ്യതയില്ല…. ദേഷ്യമായിരിക്കും…. തന്നെ തല്ലിക്കൊല്ലാനുള്ള ദേഷ്യം കാണും….. അവള് ഓരോന്ന് ചിന്തിച്ചു.
പക്ഷേ ഒരു വാക്ക് പറയാതെ…. ഒന്ന് അടുത്തുവരിക പോലും ചെയ്യാതെ തല കുനിച്ച് പോകുന്നത് കണ്ടപ്പോള്‍ വീണ്ടും അവളുടെ ഉള്ള് ഒന്ന് നീറി…. തന്നെ മനപൂര്‍വ്വം ഒഴുവാക്കി പോകുയാണെന്നവള്ക്ക് മനസിലായി….
പക്ഷേ ഒഴിഞ്ഞു പോകാന്‍ അവള് തയ്യറായിരുന്നില്ല…. അവള് അവന് നടന്നു പോകുന്ന ഭാഗത്തേക്ക് നടന്നു. അവന് ഒന്നും ശ്രദ്ധിക്കാതെ താഴെ നോക്കിയാണ് നടക്കുന്നത്…. ചിന്നു തന്റെ അടുത്തേക്ക് വരുന്നുണ്ടെന്ന് പോലും അവന് അറിഞ്ഞ മട്ടില്ല….
അവന് കുറച്ച് ദുരം തലകുനിച്ച് നടന്നപ്പോള്‍ നിലത്ത് രണ്ട് കാലുകള്‍ കണ്ടു…. അതാരുടെയാണെന്നറിയാന് താന്‍ ആ കാലില്‍ കെട്ടി കൊടുത്ത പാദസ്വരം തന്നെ മതിയായിരുന്നു. അവന് ഒരു നിമിഷം അവിടെ നിന്നു.
Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤?
ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി ?
നല്ല വാക്കുകള്‍ക്ക് നന്ദി ❤️?
ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz
അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം ?
അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺
ഞാൻ ഫസ്റ്റ്… ???
???♥️
Sorry dear 1st ഞാനാണ്
❤️❤️❤️
♥️❤️??