വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി ?] 370

ജടപോലെ വളര്‍ന്നു തുങ്ങുന്ന മുടി. അത് അലക്ഷ്യമായി പിറകില്‍ കഴുത്ത് വരെ താഴ്ന്ന് കിടക്കുന്നു. മിശയും താടിയും എല്ലാം വളര്‍ന്ന് നിന്നിരുന്നു. ഷേവ് ചെയ്തിട്ട് മാസങ്ങളായ പ്രതീതി. ശരീരം ഒന്നുടെ ഉറച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് കാലം പഴക്കം. പിഞ്ഞിപൊളിയാറായി അവ ദേഹത്ത് ഒട്ടി കിടക്കുന്നു.

 

മുന്‍പ് ഒരിക്കലും ചിന്നു കാണാത്ത രീതിയിലായിരുന്നു കണ്ണനപ്പോള്‍. മുഖത്ത് പഴയ ആ കാന്തിയില്ല…. ഒരുപക്ഷേ ആ ചലനത്തില്‍ നിന്നല്ലാതെ മുഖം കണ്ട് ചിന്നു കണ്ണനെ മനസിലാക്കുക പോലുചെയ്യുമായിരുന്നില്ല. വളരെ അടക്കുംചിട്ടയോടെ ജീവിച്ചിരുന്ന കണ്ണന്‍ ഇപ്പോള്‍ നൂലില്ല പട്ടം പോലെ…. വസ്ത്രങ്ങളും മുഖരൂപവും എല്ലാം ദാരിദ്രത്തില്‍ ജിവിക്കുന്ന ഒരാളെപോലെ…. ചിന്നു അങ്ങിനെ നോക്കി നിന്നു.

 

*******************×*******************

 

ഉയര്‍ന്ന് പൊങ്ങിയവന്ന ഒരു ബൗണ്‍സര്‍ തന്‍റെ സ്വരസിദ്ധമായ ശൈലിയില്‍ ഒറ്റകാലില്‍ നിന്ന ലെഗ്സൈഡിലേക്ക് പുള്‍ചെയ്ത് വിട്ടപ്പോഴാണ് ദൂരെ തന്നെ നോക്കി നില്‍ക്കുന്ന ഒരു രൂപത്തെ കണ്ണന്‍ കണ്ണുന്നത്…. ഒരിക്കാലും മറക്കാനാക്കത്ത ആ രൂപത്തെ അവന് മനസിലാക്കാന്‍ അധികം നേരമൊന്നും വേണ്ടി വന്നില്ല.

 

അവന്‍ കുറച്ച് നേരം അങ്ങോട്ട് തന്നെ നോക്കി നിന്നു. രണ്ടുവര്‍ഷത്തിനപ്പുറം ആ രൂപത്തിലേക്ക് കേശാദിപദം നോക്കി. അന്നത്തെക്കാള്‍ സുന്ദരിയായിരിക്കുന്നവള്‍. ശരീരവടിവിലും മുഖകാന്തിയിലുമെല്ലാം ഒരു പുതിയ രൂപം….

 

ഡാ… വൈഷ്ണവേ…. അവിടെ നോക്കി നില്‍ക്കാതെ ബാറ്റ് ചെയ്യടാ…. കീപ്പര്‍ നിന്നവന്‍ വിളിച്ചു കൂവി….

 

എതോ ചിന്തയില്‍ നിന്നിരുന്ന കണ്ണന്‍ ശ്രദ്ധ മാറ്റി… അടുത്ത ബോളിനായി ബാറ്റിംഗ് പോസിഷനില്‍ നിന്നു.

 

തൊട്ട് മുന്‍പ് കണ്ട കാഴ്ച തന്‍റെ ഏകഗ്രത കളഞ്ഞിരുന്നു. ശ്രദ്ധ മാറ്റിയെങ്കിലും മനസും ശരീരവും അവളെ നോക്കാന്‍ പ്രേരിപ്പിക്കുന്നു.

 

ദൂരെ നിന്ന് ബോളര്‍ ഓടി വരുന്ന കാഴ്ച….. അവന്‍ ബൗളിംഗ് എന്‍ഡില്‍ ഒരു ചമ്പെടുത്ത് കൈ കറക്കി ബോള്‍ ചെയ്യുന്നു. എതോ ലോകത്തെന്ന പോലെ കണ്ണന്‍ അത് അറിയുന്നു. ബോള്‍ തന്‍റെ ബാറ്റിന്‍റെ ചുവാട്ടിലേക്കായി വരുന്നത് അവന്‍ അറിയുന്നുണ്ട്…. പക്ഷേ എന്തുചെയ്യണമെന്ന് തലചോര്‍ ഇപ്പോഴും പറയുന്നില്ല…. കണ്ട കാഴ്ചയുടെ വിസ്മൃതിയില്‍ അവന്‍ അങ്ങിനെ നിന്നു. പന്ത് അടുത്തെത്തറായപ്പോള്‍ തലചോറില്‍ നിന്ന് തിരുമാനം വന്നു….

 

ഡീഫെന്‍സ്…. അവന്‍ പന്തിന് നേരയായി ബാറ്റ് വെച്ച് മുട്ടിയിടാന്‍ നോക്കി. പക്ഷേ അപ്പോഴെക്കും അവന്‍റെ ടൈമിംഗ് തെറ്റിയിരുന്നു. അവന്‍ പ്രതിക്ഷിച്ചതിലും വേഗത്തില്‍ വന്ന പന്ത് അവന്‍റെ ബാറ്റിന്‍റെയും കാലിന്‍റെയും ഇടയില്‍ പിച്ച് ചെയ്ത് മിഡില്‍ സ്റ്റംമ്പ് തകര്‍ത്തിരുന്നു. അതിന്‍റെ മുകളില്‍ വെച്ച ബേയ്ല്‍സ് താഴെ ക്രിസില്‍ വന്ന് വീണു…. ഒറ്റ നോട്ടത്തില്‍ ക്ലീന്‍ ബൗള്‍ഡ്….

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤?

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി ?

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️?

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം ?

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… ???

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.