വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി ?] 370

അപ്പോ ഉണ്ട്…. പറ…. എന്തായാലും…. ലക്ഷ്മി നിര്‍ബന്ധിച്ചു….

 

അത്…. കണ്ണേട്ടന്‍റെ അച്ഛനും അമ്മയും….. ചിന്നു പറഞ്ഞു നിര്‍ത്തി….

 

ഹാ…. അത് ഞാനും അറിഞ്ഞിരുന്നു….. പാവം അവന്‍ ഇപ്പോ ഒറ്റയ്ക്കായ്…. ഒരു നെടുവിര്‍പ്പിന് ശേഷം ലക്ഷ്മി പറഞ്ഞു….

 

അമ്മേ…. ഒരു പക്ഷേ ഞാന്‍ പോയത് കൊണ്ടാണോ കണ്ണേട്ടന് എല്ലാ നഷ്ടവും ആരംഭിച്ചത്…. ചിന്നു ചോദിച്ചു….

 

ചിലപ്പോള്‍ ആവും…. പക്ഷേ… ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല…. മോള് ഇനി അത് ആലോചിച്ച് വിഷമിക്കണ്ട…. ലക്ഷ്മി ചിന്നുവിന്‍റെ തലയില്‍ തലോടി പറഞ്ഞു….

 

ഉം….. ചിന്നു ഒന്ന് മുളിയ ശേഷം അമ്മയേ കുടുതല്‍ അടുപ്പിച്ചു കിടന്നു….

 

മതി പെണ്ണേ ഇറുക്കിയത്…. എണിറ്റേ…. നേരം ഉച്ചയായി. ഭക്ഷണത്തിന്‍റെ കാര്യം നോക്ക്…..

 

അത് കേട്ടതോടെ ചിന്നു കട്ടിലില്‍ നിന്ന് എണിറ്റു. പിന്നെ ഉച്ചയ്ക്കിലേക്കുള്ള ഭക്ഷണവും മരുന്നും ചെറിയ മയക്കവുമായി സമയം പോയി…

 

രാത്രി എഴുമണിയായപ്പോള്‍ രമ്യ വിളിച്ചു…. രണ്ടുവര്‍ഷത്തെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.

രമ്യ ഡിഗ്രി കഴിഞ്ഞപ്പോ ബാങ്ക് കോച്ചിംഗിന് പോയി ഒരു കൊല്ലം കൊണ്ട് ബാങ്കില്‍ കയറി. പിന്നെ ഇപ്പോഴാത്തെ ബ്രാഞ്ചിലേക്ക് ട്രാന്‍ഫര്‍ വാങ്ങി വന്നു. ഇവിടെ വെച്ച് മാനേജറുമായി ചെറിയ പ്രണയവും അത് കല്യാണം വരെയും എത്തി. നിശ്ചയം കഴിഞ്ഞു ഇനി വരുന്ന ഓണം വെക്കേഷനില്‍ കല്യാണം….

 

പിറ്റേ ദിവസങ്ങളിലും പതിവുപോലെ ചിന്നു ജോഗിംങിന് പാര്‍ക്കില്‍ പോവുമെങ്കിലും കണ്ണനെ കാണാന്‍ സാധിച്ചില്ല. രണ്ടു ദിനങ്ങള്‍ കുടെ കൊഴിഞ്ഞുപോയെങ്കിലും കണ്ണനെ കാണാനുമായി അവള്‍ക്ക് അടുക്കാനുള്ള ഒരു വഴിയും ഉണ്ടായില്ല….

 

മനസ് ദിനം കുടും തോറും വേദനാജനകമായി തുടങ്ങി.

ചിന്നു വേറെ വഴിയില്ലത്തത് കൊണ്ട് വൈഷ്ണവത്തിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിതയായി. അവിടെ അമ്മയും അച്ഛനുമില്ല…. കണ്ണനേട്ടനെ കാണാനും ചിലപ്പോഴെ പറ്റു… എന്നാലും ചെന്നു നോക്കാതിരിക്കാന്‍ പോവാന്‍ തിരുമാനിച്ചു.

 

അവള്‍ ഓട്ടോ വിളിച്ച് വൈഷ്ണവത്തിലെത്തി. പക്ഷേ ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് ചെന്ന ചിന്നു ഒരു നിമിഷം പകച്ച് നിന്നുപോയി….

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤?

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി ?

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️?

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം ?

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… ???

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.