ഇനി തനിക്ക് ഇവിടെ കഷ്ടിച്ച് മൂന്ന് ആഴ്ച കുടെ ഉള്ളു. അതിന് മുന്‍പ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ ചതിയുടെ കാര്യം അറിയാന്‍ നോക്കണം…. കണ്ണേട്ടന്റെ മനസില്‍ ഇനി ഒരിത്തിരി സ്നേഹം തന്നോടുണ്ടെങ്കില്‍ ഒരു അവസരം കിട്ടുമോ എന്ന് നോക്കണം…. ചിന്നു മനസില്‍ ഉറപ്പിച്ചു….
അന്ന് ചിന്നുവിന്റെ മനസില്‍ ഇത്തരം കാര്യങ്ങള്‍ മാത്രമായിരുന്നു. എങ്ങിനെയും കണ്ണേട്ടനെ കാണാണം പഴയതോക്കെ മനസിലാക്കണം… അവള് അതിനുള്ള വഴികള്‍ ചിന്തിച്ചിരുന്നു. അവള്‍ക്ക് അതിന് ആദ്യം മുന്നില്‍ വന്നത് പിറ്റേന്ന് രാവിലെ പാര്‍ക്കില്‍ വെച്ച് കാണുന്നതായിരുന്നു. അവള് അങ്ങനെ തന്നെ കാണാം എന്ന് തിരുമാനിച്ചു…..
പിറ്റേന്ന് അവള് വളരെ സന്തോഷത്തോടെയാണ് ജോഗിങിന് പാര്‍ക്കിലേക്ക് പോയത്. ഇന്നെന്തായും കണ്ണേട്ടനെ കണ്ട് സംസാരിക്കാനാവും എന്ന ഉറപ്പില്‍ അവള് പാര്‍ക്കിലെത്തി. കുറച്ച് ക്രിക്കറ്റ് പ്രാന്തന്മാര് വന്നിട്ടുണ്ടെങ്കിലും അതില്‍ അവളുടെ കണ്ണേട്ടന് ഉണ്ടായിരുന്നില്ല…. അവള് താന്‍ ഇന്നലെ ഇരുന്ന ഇരിപ്പിടത്തില്‍ നിന്ന് മാറി മാറ്റൊരു ഇരിപ്പിടത്തില്‍ ക്ഷമയോടെ കണ്ണേട്ടനെ കാത്തിരുന്നു. എന്നാല്‍ നിരാശയായിരുന്നു അന്ന് അവള്‍ക്കുണ്ടായത്.
കഴിഞ്ഞ ദിവസം പറഞ്ഞ പോലെ അവളുടെ വഴിയില്‍ വിലങ്ങാവതിരിക്കാന്‍ കണ്ണന് ക്രിക്കറ്റ് കളിക്കാന്‍ എത്തിയില്ല…. നിരാശയോടെ അവള് തിരിച്ച് പോന്നു.
പക്ഷേ അവള്‍ക്ക് കണ്ണനോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇനിയെന്തെന്ന് അവള് ആലോചിച്ചു…. ഇനി അവള്‍ക്ക് കണ്ണേട്ടനെ കാണാന്‍ കഴിയുമെന്ന് വിശ്വാസമുള്ള അവള് അറിയാവുന്ന രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന് വൈഷ്ണവത്തിലും മറ്റൊന്ന് അച്ഛന്റെ കമ്പനിയിലും…. വൈഷ്ണവത്തിലേക്ക് പോകുന്നുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല…. കാരണം ആ അമ്മയുടെ മുന്നില്‍ എന്തു പറഞ്ഞ് ചെല്ലുമെന്ന് ഒരു പിടിയുമില്ല.
അന്ന് രാവിലെ ലക്ഷ്മിയ്ക്കുള്ള ഭക്ഷണവും മരുന്നും കൊടുത്ത് തന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ചിന്നു കണ്ണന്റെ അച്ഛന്റെ കമ്പനിയായ ജി.കെ ഗ്രുപ്പിലേക്ക് വെച്ചു പിടിച്ചു.
കണ്ണേട്ടന്റെ അച്ഛനോട് എന്തുപറയുമെന്നുമറിയില്ല പക്ഷേ കണ്ണേട്ടനെ കാണാണം എല്ലാം അറിയണമെന്നുള്ള ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയാന് അവള്‍ക്ക് കഴിയുമായിരുന്നില്ല. ഇതുവരെ ഉള്ളിലേക്ക് കയറിയിട്ടില്ലങ്കിലും കറുപ്പും ചുവപ്പും നിറത്തില്‍ പേരേഴുതിയ ആ കമ്പനി ഓഫിസ് പല വട്ടം കണ്ടിട്ടുണ്ട്…. അവള് ഒരു ഓട്ടോ വിളിച്ച് അങ്ങോട്ട് പോയി….
നാടാകെ വികസിച്ചതുപോലെ അവിടെ മറ്റൊരു മാറ്റം കുടെ അവളറിഞ്ഞു. ആ കെട്ടിടത്തില്‍ പഴയ ഓഫിസിന് പകരം ഇപ്പോഴൊരു ബാങ്കാണ് പ്രവര്‍ത്തിക്കുന്നത്. ചുറ്റുമുള്ള കെട്ടിടങ്ങളില്ലെല്ലാം പരതിയെങ്കിലും അവള് അന്വേഷിച്ച് വന്ന ഓഫിസ് മാത്രം അവള്‍ക്ക് കാണാന്‍ സാധിച്ചില്ല.
ചിന്നുവിനാണെങ്കില്‍ ആ ഓഫിസല്ലാതെ മറ്റൊരു ഓഫിസിനെ പറ്റിയോ ഓഫിസ് മാറുന്നതിനെ പറ്റി പറഞ്ഞതോ അറിയില്ല…. പുതിയ ഓഫിസ് എവിടെയാണെന്ന് അറിയാന്‍ എന്താ വഴിയെന്ന് ആ റോഡ് സൈഡില്‍ നിന്ന് ആലോചിച്ചപ്പോഴാണ് അടുത്തുള്ള പെട്ടി പിഡിക അവള് ശ്രദ്ധിച്ചത്….
Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤?
ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി ?
നല്ല വാക്കുകള്‍ക്ക് നന്ദി ❤️?
ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz
അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം ?
അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺
ഞാൻ ഫസ്റ്റ്… ???
???♥️
Sorry dear 1st ഞാനാണ്
❤️❤️❤️
♥️❤️??