വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 331

അതേയ്…. വെറുതെ തപ്പി തടയണ്ട…. മോന്‍റെ ചാറ്റെല്ലാം ഞാന്‍ വായിച്ചു….

അതിനെന്താ…. അതില്‍ ഒന്നുമില്ല…. പരിചയപെടല്‍ മാത്രമല്ലേ ഉള്ളു…. കണ്ണന്‍ അത്മവിശ്വാസത്തോടെ പറഞ്ഞു….

ആദ്യദിനമായത് കൊണ്ടും പഞ്ചാരയടിക്കാന്‍ സമയം കിട്ടതതുകൊണ്ടുമാണ് ഇല്ലെങ്കില്‍ കാണാമായിരുന്നു അവന്‍ മനസില്‍ വിചാരിച്ചു….

അവള്‍ കൈയിലെ ഫോണ്‍ അവന് കൊടുത്തു…. അവന്‍ അതിശയത്തോടെ അത് വാങ്ങി…. വാട്സാപ്പ് തുറക്കാന്‍ ധൃതി കാട്ടി…

എല്ലാരെയും ഞാന്‍ ഗുഡ നൈറ്റ് കൊടുത്ത് ഉറങ്ങാന്‍ വിട്ടു…. അതുകൊണ്ട് ധൃതി കാട്ടിയിട്ട് കാര്യമില്ല…. ചിന്നു ഒരു കൊല ചിരിയോടെ പറഞ്ഞു.

ശ്ശോ…. കണ്ണന്‍ വിഷമത്തോടെ പറഞ്ഞു….

ചിന്നു അപ്പോഴെക്കും അവന്‍റെ അടുത്ത് കയറിയിരുന്നു. പിന്നെ അവന്‍റെ കൈകളില്‍ പിടിച്ചു…. അവന്‍ അവളെ നോക്കി….

ഏതാ… ഈ മേഘ…. കാണാനെങ്ങനെയാ…. അവള്‍ ചോദിച്ചു….

കുഴപ്പമില്ല….. നിന്‍റെ അത്രയൊന്നുമില്ല…. കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി….

ചിന്നുവിനെ സോപ്പിടുന്ന പോലെ പറഞ്ഞതാണെലും ആ പറഞ്ഞത് സത്യമായിരുന്നു…. ചിരിച്ച് നില്‍ക്കുന്ന ചിന്നുവിന് മുന്നില്‍ തന്‍റെ ക്ലാസിലെ ഏതൊരുത്തിയും തോറ്റ് പോവും….

ഹാ… എന്തായാലും അവള്‍ക്ക് ഒരിളക്കമുണ്ട്…. സുക്ഷിച്ചോ…. ചിന്നു പറഞ്ഞു….

കണ്ണന്‍ അത്ഭുതത്തോടെ അവളെ നോക്കി. സത്യം പറഞ്ഞാല്‍ ഈ പെണ്ണുങ്ങളെ മനസിലാക്കാന്‍ കഴിയുന്നേ ഇല്ല…. അവര്‍ എത് നിമിഷം എന്ത് പറയും എന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല…. ഇന്നലെ വരെ വെറെയൊരുത്തിയെ നോക്കരുത അടുക്കരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞവള്‍ ഇന്ന് ചിരിയോടെ അവരുടെ കാര്യങ്ങള്‍ പറയുന്നു.

ങേ…. അവള്‍ എന്നെ പ്രേമിക്കുകയാണോ…. കണ്ണന്‍ ചോദിച്ചു….

ഹാ… അവളുടെ ചാട്ടം കണ്ടിട്ട് അങ്ങോട്ട് തന്നെയാണ്….. എന്താ മോന്‍റെ തീരുമാനം…. ചിന്നു ചോദിച്ചു….

എന്ത് തീരുമാനം… നീ തന്നെ പറ…. കണ്ണന്‍ ചോദിച്ചു….

അധികം അവളെ അടുപ്പിക്കണ്ട…. അധികം പ്രതിക്ഷ കൊടുക്കണ്ട…. കേയര്‍ ചെയ്യണ്ട…. അതോടെ കണ്ണേട്ടനോടുള്ള അവളുടെ മനോഭാവം മാറുമായിരിക്കും…. അതോടെ അവള്‍ ഒഴിഞ്ഞുപോവുമായിരിക്കും….

വല്യ ചിന്തകരെ പോലെ അവള്‍ പറഞ്ഞു നിര്‍ത്തു…. കണ്ണന്‍ എന്തു പറയണമെന്നറിയാതെ അവളെ നോക്കി…. അവള്‍ തുടര്‍ന്നു….

അതേയ്…. അത് വിട്ടേക്ക് ഇത് എന്‍റെ ജീവിതമാണ്… എന്‍റെ കണ്ണേട്ടന്‍റെയൊപ്പം അത് എനിക്ക് ജിവിക്കണം….. തല്‍ക്കാലം നമ്മുടെ കാര്യം ആരോടും പറയണ്ട…. സമയമാവുമ്പോള്‍ നമ്മുക്ക് നേരിട്ട് പറയാം…. പോരെ…..

കണ്ണന്‍ തല കുലുക്കി സമ്മതിച്ചു….

എന്നാ വാ…. കിടക്കാം….. അവള്‍ അവനോട് ചേര്‍ന്ന് തന്നെ കിടന്നു….

13 Comments

  1. Vera level ???

  2. M.N. കാർത്തികേയൻ

    സൂപ്പർ ആയി ചക്കരെ.മുൻപ് തന്നെ വായിച്ചതാ.കമെന്റ് ഇടാൻ വൈകി എന്നേ ഉള്ളൂ

  3. മേനോൻ കുട്ടി

    ???

  4. ee story ethra paravasyam full ayitte vayichitunde enne ariyilla but pinneyum pineyum vayikan thonunu
    serikum real life polle thonunu
    evide vana pol thane vayicha story anne ithe
    adipoli storyto ithe

    1. ഒത്തിരി സന്തോഷം ❤️♥️

      നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി ❤️

  5. ❤️❤️❤️

  6. ❤️❤️❤️❤️❤️

  7. ishtam 4 first

Comments are closed.