വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 331

ഇരുപിടത്തില്‍ പിടിച്ച് എണിക്കാന്‍ നോക്കി പക്ഷേ കിട്ടിയ കിക്കിന്‍റെയും നെറ്റിയിലെ മുറിവിന്‍റെ ശക്തിയില്‍ തലചുറ്റി അവന്‍ അവിടെ തന്നെ ഇരുന്നുപോയി….

ചുറ്റുമുള്ളവര്‍ കണ്ണന്‍റെ പ്രവൃത്തിയില്‍ ഞെട്ടിതരിച്ചിരിക്കുകയാണ്….

ഡാ….. തല്ലി കൊല്ലടാ ഇവനെ…. താഴെ ഇരിക്കുന്ന മറ്റവന്‍ ജിപ്പിനടുത്തുള്ളവനോട് വിളിച്ചുകൂവി….

ജിപ്പിനടുത്തുള്ളവന്‍ വണ്ടിയില്‍ നിന്ന് ഒരു സ്റ്റെമ്പെടുത്ത് കണ്ണന് നേരെ ഓടി…. കണ്ണന്‍ കൈമുട്ട് വരെ മടക്കിവെച്ച ഷര്‍ട്ടിന്‍റെ കൈ സൈഡ് പിടിച്ച് ഒന്നുടെ വലിച്ച് കയറ്റി, കൈ കെട്ടി അവന് നേരെ നിന്നു. ഓടി വരുന്നവനെ തെല്ലും ഭയമില്ലാതെ ഒന്നു നോക്കി ചിരിച്ചു….

അവന്‍ കണ്ണനടുത്തെത്തിയപ്പോള്‍ സ്റ്റെമ്പ് കണ്ണന് തലയ്ക്ക് ലക്ഷ്യമാക്കി വിശി…. പക്ഷേ കണ്ണന്‍ കുനിഞ്ഞ് നിന്ന് അതില്‍ നിന്ന് ഒഴിഞ്ഞ് മാറി… കണ്ണന്‍ അപ്പോഴെക്കും കെട്ടിവെച്ച കൈകള്‍ സ്വതന്ത്രമാക്കിയിരുന്നു.

സ്റ്റെമ്പുമായി വന്നവന്‍ തിരിഞ്ഞ് വീണ്ടും കണ്ണന് നേരെ സ്റ്റെമ്പൊങ്ങി…. കണ്ണന്‍ അത് പ്രതിക്ഷിച്ച മട്ടില്‍ സ്റ്റെമ്പുള്ള അവന്‍റെ കൈയില്‍ കയറി പിടിച്ചു….

പിന്നെ അവന്‍റെ അലര്‍ച്ചയായിരുന്നു അവടെയുള്ളവര്‍ കെട്ടത്…. കണ്ണന്‍ അവന്‍റെ കൈ പിടിച്ച് ശക്തിയില്‍ തിരിച്ചു…. വേദനയില്‍ അവന്‍ വായ തുറന്ന് കരഞ്ഞു…. അവന്‍റെ കയ്യിന്‍റെ എല്ലൊടിയുന്ന ശബ്ദം കണ്ണനില്‍ കൗതുകമുണര്‍ത്തി.

അപ്പോഴെക്കും അവന്‍റെ കൈയില്‍ നിന്ന് സ്റ്റെമ്പ് താഴെ വീണിരുന്നു. കണ്ണന്‍ അവന്‍ പിടിച്ചിരുന്നവന്‍റെ കാലിന്‍റെ സൈഡിലേക്ക് ഒരു ചവിട്ട് വെച്ച് കൊടുത്തു. കാലില്‍ കിട്ടിയ അടിയുടെ ബലത്തില്‍ അവന്‍ മുട്ടുകുത്തിയിരുന്നു പോയി….

കണ്ണന്‍ നിലത്ത് വീണ സ്റ്റെമ്പിന്‍റെ ഒരു അറ്റത്തായി ഒന്ന് ചവിട്ടി. അതിന്‍റെ ബലത്തില്‍ മറ്റെ അറ്റം ഉയര്‍ന്ന് പൊങ്ങി. കണ്ണന്‍ അത് തന്‍റെ കൈകലാക്കി….

നിലത്ത് മുട്ടുകുത്തിയിരുന്നവന്‍റെ കോളറിന് പിടിച്ച് പിടിച്ചുയര്‍ത്തി…. അവന്‍റെ കണ്ണില്‍ ഭയം നിഴലഴിച്ചിരുന്നു. അത് കണ്ണനെ കുടുതല്‍ പൈശചികമായി പ്രവൃത്തിക്കാന്‍ ശക്തി നല്‍കി….

അവന്‍ തന്‍റെ കയ്യിലുള്ള സ്റ്റെമ്പ് മുകളിലെക്ക് എറിഞ്ഞു. അത് ഒരു കറക്കം കഴിഞ്ഞ് തിരികെ അവന്‍റെ കയ്യില്‍ തന്നെ തിരിച്ചു വന്നു.

ഡാ… ചെക്കാ…. ഇതൊക്കെ ഈ വെറുതെ ചോദിച്ചു വാങ്ങിയതാ…. ഇനി ആരാന്‍റെ കാര്യത്തില്‍ ഇടപെടുമ്പോ നിനക്ക് ഈ അനുഭവം ഓര്‍മ്മ വേണം…. കണ്ണന്‍ അവനെ നോക്കി പറഞ്ഞു നിര്‍ത്തി… ഒരു ചെറിയ ഗ്യാപിന് ശേഷം അവന്‍ തുടര്‍ന്നു.

ഈ സാധനം ഞാന്‍ കളിക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണ്. ഇപ്പോ നീ ഈ അവശ്യത്തിന് കൊണ്ടുവന്ന സ്ഥിതിക്ക്….. നീ തന്നെ ഇതിന്‍റെ രുചിയറിയ്….. കണ്ണന്‍ ഇത്രയും പറഞ്ഞ് സ്റ്റെമ്പിന്‍റെ അറ്റം കൊണ്ട് അവന്‍റെ വയറ്റിലെക്ക് അഞ്ഞ് കുത്തി….. വേദന കൊണ്ട് അവന്‍റെ കണ്ണ് വിടര്‍ന്ന് വന്നു. അവന്‍ അവന്‍റെ ഓടിയാത്ത കൈ വയറ്റിലേക്ക് വെച്ചു. അവന്‍ വയറ്റിലെ വേദന സഹിക്കാതെ വാഴ വെട്ടിയിട്ട പോലെ താഴെ വിണു….

കണ്ണന്‍റെ കലിയടങ്ങിയിട്ടുണ്ടായിരുന്നില്ല…. അവന്‍ വീണുകിടക്കുന്നവനെ സ്റ്റെമ്പ് കൊണ്ട് അഞ്ഞ് തല്ലാന്‍ ഒങ്ങിയതും

കണ്ണേട്ടാ…. പിറകില്‍ നിന്ന് ചിന്നു ഉറക്കെ വിളിച്ചു….

ഏതോ ലോകത്ത് നിന്ന് തിരികെ വന്ന പോലെ കണ്ണന്‍ തിരിഞ്ഞ് അവളെ നോക്കി…. അവള്‍ കിളിപോയിയിരിക്കുകയായിരുന്നു. കണ്ണില്‍ നിന്ന് കണ്ണിര് ഒക്കെ പോയി അത്ഭുതം വന്ന് കേറിയിട്ടുണ്ട്…. ചുറ്റും കുടിയിരുന്നവരുടെ സ്ഥിതിയും മറ്റൊന്നായായിരുന്നില്ല….

13 Comments

  1. Vera level ???

  2. M.N. കാർത്തികേയൻ

    സൂപ്പർ ആയി ചക്കരെ.മുൻപ് തന്നെ വായിച്ചതാ.കമെന്റ് ഇടാൻ വൈകി എന്നേ ഉള്ളൂ

  3. മേനോൻ കുട്ടി

    ???

  4. ee story ethra paravasyam full ayitte vayichitunde enne ariyilla but pinneyum pineyum vayikan thonunu
    serikum real life polle thonunu
    evide vana pol thane vayicha story anne ithe
    adipoli storyto ithe

    1. ഒത്തിരി സന്തോഷം ❤️♥️

      നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി ❤️

  5. ❤️❤️❤️

  6. ❤️❤️❤️❤️❤️

  7. ishtam 4 first

Comments are closed.