പഠിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ക്ലാസിലിരിക്കണമെന്നില്ല…. ഇത്രയും വളര്‍ന്നല്ലോ…. ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല…. റെഡിയോ പോലെ ഒരു ഗ്യാപ്പില്ലാതെ മിസ് വാചലനായി…. അതോടെ ചോദ്യം ചോദിക്കാനും ഉത്തരം പറയാനും നിന്നാ രണ്ടുപേരും അടങ്ങി….
ക്ലാസ് ഗംഭീരമായി തന്നെ നടന്നു…. ഇന്‍റര്‍വെല്‍ ബെല്ല് വരെ വല്യ ചുറ്റിതിരയലിന് ആരും ശ്രമിച്ചില്ല…. വെറുതെ എന്തിനാ ചോദിച്ച് വാങ്ങുന്നത്…. ഇന്‍റര്‍വെല്ലിന്‍റെ ബെല്ലടിച്ചപ്പോഴാണ് എല്ലാവര്‍ക്കും ഒരു ശ്വാസം വീണത്….
മിസ് ക്ലാസ് വിട്ട് പോവാന്‍ കാത്തിരിക്കുകയായിരുന്നു പലരും എന്ന് കണ്ണന്‍ മനസിലായില്ല…. മിസ് പോയതും എല്ലാവരും ചാടി ഇറങ്ങി വൈഷ്ണവിന്‍റെ വട്ടം കുടി.
വൈഷ്ണവ് എണിക്കുന്നതിന് മുമ്പേ എല്ലാം ചുറ്റുമെത്തിയിരുന്നു. അതില്‍ നീതുവും അമൃതയും ഷഹാനയും ഒക്കെയുണ്ടായിരുന്നു.
പിന്നെ അവര്‍ അവരുടെ സംശയത്തിന്‍റെ കെട്ടഴിച്ചു തുടങ്ങി. നീതുവാണ് പറഞ്ഞ് തുടങ്ങിയത്…. അച്ഛന്‍ പോലിസിന്‍റെ ശൈലിയിലായിരുന്നു അന്വേഷണം….
ഡാ…. ആരാ അവള്…. നീതു കുറ്റവാളികളോട് പോലെ ചോദിച്ചു.
ഏതവള്…. ഒന്നുമറിയാത്ത ഭാവത്തില്‍ വൈഷ്ണവ് തിരിച്ചു ചോദിച്ചു….
ഹോ…. ചോദിക്കുന്നത് കേട്ടാല്‍ എന്തൊരു പാവം…. രണ്ടെണ്ണത്തിനെ എത്ര സിമ്പിളായിട്ടാണ് നിലത്തിട്ടത്… അമൃത അപ്പോഴെക്കും ട്രക്കിലെത്തി….
അമ്മു വെയ്റ്റ് ഞാന്‍ ചോദിക്കാം…. നീതു അമൃതയെ തടഞ്ഞു…. വൈഷ്ണവ് രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി….
അടവിറക്കാതെ പറ മോനെ…. നീയിന്ന് ആര്‍ക്ക് വേണ്ടിയാ തല്ലുണ്ടാക്കിയത്…. നീതു വൈഷ്ണവിന് നേരെ നിന്ന് ചോദിച്ചു….
അത്…. പിന്നെ…. അവള്‍…. വൈഷ്ണവ് ചുറ്റും കുടിയവരുടെ മുഖത്തേക്ക് നോക്കി…. എല്ലാവരും അതിനുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ്….
നിന്ന് തപ്പി തടയാതെ പറ മോനെ ആരാ അവള്…. നീതുവിന്‍റെ ടോണില്‍ ചെറിയ മാറ്റം വന്ന് തുടങ്ങി…. ഇത്രയും നേരം സൗമ്യമായിരുന്ന അവള്‍ ദേഷ്യത്തോടെ ചോദിക്കാന്‍ തുടങ്ങി….
നിങ്ങള്‍ക്കെന്ത് തോന്നുന്നു…. വൈഷ്ണവ് തിരിച്ച് ചോദിച്ചു….
പെങ്ങള്‍… ഷഹാനയാണ് ആദ്യ ഓപ്പ്ഷന്‍ ഇട്ട് തന്നത്….
കുട്ടുകാരി…. ഇപ്രാവിശ്യം വാ തുറന്നത് മേഘയാണ്…. പാവം ആ മുഖത്ത് ചെറിയ സങ്കടമൊക്കെയുള്ളത് പോലെ….
ലൗവര്‍…. അത് വല്യ പരിചിതമില്ലാത്ത സ്വരമായിരിന്നു. ആരാ പറഞ്ഞ് എന്ന് പോലും കേട്ടില്ല…. കിട്ടിയ മറുപടിക്കെല്ലാം വൈഷ്ണവ് തലയാട്ടി അല്ല എന്ന് മറുപടി നല്‍കുന്നുണ്ടായിരുന്നു. ഇത് വരെ ഭാര്യ എന്ന ഓപ്ഷന്‍ ആരും എടുത്തിട്ടില്ല…..
പിന്നെ….. പറയടാ…. നീതുവിന്‍റെ ദേഷ്യം ഇരച്ച് കയറി…. അവള്‍ കണ്ണന്‍റെ മുഖത്തിലേക്ക് തുറിച്ച് നോക്കി ചോദിച്ചു….
ഇനി തപ്പിതടഞ്ഞിട്ട് കാര്യമില്ല…. ശരിക്കുള്ള മറുപടി നല്‍ക്കാതെ ആരും പിരിഞ്ഞ് പോവുമെന്ന് തോന്നുന്നില്ല… വൈഷ്ണവ് ചിന്തിച്ചു…
അവന്‍ കൈകള്‍ രണ്ടും ഉയര്‍ത്തി കാണിച്ച് എല്ലാവരോടും ശാന്തമാകാന്‍ കാണിച്ചുകൊണ്ട് പറഞ്ഞു…
നിങ്ങള്‍ക്ക് വേണ്ട ഉത്തരം ക്ലാസ് കഴിഞ്ഞിട്ട് തരാം…. അവളും കുടെ നിന്നിട്ട് ഒന്നിച്ച് പറയാം…. വൈഷ്ണവ് എല്ലാവരേയും നോക്കി പറഞ്ഞു….
കൃത്യസമയത്ത് ഇന്‍ര്‍വെല്‍ തീര്‍ന്നതിന്‍റെ ബെല്ലടിക്കുകയും ചെയ്തിരുന്നു. അതോടെ എല്ലാവരും ഒത്തിരി സംശയങ്ങളുമായി തിരിച്ച് അവരുടെ ചെയറിലേക്ക് പോയിയിരുന്നു…
Vera level ???
സൂപ്പർ ആയി ചക്കരെ.മുൻപ് തന്നെ വായിച്ചതാ.കമെന്റ് ഇടാൻ വൈകി എന്നേ ഉള്ളൂ
താങ്ക്സ് മുത്തേ ?
???
♥️❤️???
ee story ethra paravasyam full ayitte vayichitunde enne ariyilla but pinneyum pineyum vayikan thonunu
serikum real life polle thonunu
evide vana pol thane vayicha story anne ithe
adipoli storyto ithe
ഒത്തിരി സന്തോഷം ❤️♥️
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി ❤️
❤️❤️❤️
????
❤️❤️❤️❤️❤️
❤️????
ishtam 4 first
??☺️❤️