വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 332

കണ്ണന്‍ റൂമിനുള്ളില്‍ കയറി അയാളുടെ മുന്നില്‍ ഭയഭക്തിയോടെ നിന്നു. ഞാനൊന്നും ചെയ്തിട്ടില്ല എന്ന ഭാവത്തില്‍…. പ്രിന്‍സിപാള്‍ ദേഷ്യം നിറഞ്ഞ മുഖത്തോടെ കണ്ണന്‍ നേരെ ചാടി കയറി….

താനോക്കെ ഇങ്ങോട്ട് വരുന്നത് പഠിക്കാനാണോ അതോ തല്ലുണ്ടാക്കനാണോ….

പ്രിന്‍സിപ്പാള്‍ സ്ഥിരം ക്ലിഷേ ഡയലോഗ് ഇട്ട് തുടങ്ങി….

സാര്‍ ഞാന്‍ ഒന്നും ചെയ്തില്ല…. കണ്ണന്‍ പറഞ്ഞു….

അയ്യോ… ഒരു പാവം…. ഞാന്‍ അതിലുടെ കണ്ടു നിന്‍റെ വിക്രസൊക്കെ….

അടുത്തുള്ള സി.സി.ടി.വി ഒപ്പറേറ്റ് ചെയ്യുന്ന 32 ഇഞ്ചിന്‍റെ എല്‍. സി. ഡി ടിവി ചുണ്ടി പറഞ്ഞു….

നീയാരാ ജാക്കിചാനോ…. അതോ ടൈഗര്‍ ഷരോഫോ….. പ്രിന്‍സിപ്പാള്‍ വീണ്ടും ചീറി….

സാറാപ്പോ അക്ഷന്‍ മുഴുവന്‍ സിനിമ പോലെ കണ്ടിട്ടാണ് ഈ പറയുന്നതലേ… എന്നാല്‍ അക്ഷന്‍റെ കാരണം കുടെ സാര്‍ നോക്കുന്നത് നന്നായിരിക്കും….. അത്രയും നേരം ബഹുമാനത്തോടെ നിന്നിരുന്ന കണ്ണന്‍ ശാന്തത വിട്ട് കത്തി കയറി തുടങ്ങി…..

എന്‍റെ പ്രിയപ്പെട്ടവരെ പറ്റി കുറ്റം പറയുന്നത് കേട്ട് മിണ്ടാതെയിരിക്കാന്‍ ഞാന്‍ ഗാന്ധിയനൊന്നുമല്ല…. എന്‍റെ ദേഷ്യത്തിന് അവന്‍റെ കൈയും കാലും തല്ലിയൊടിച്ച് വിടെണ്ടതാണ്… പിന്നെയവള്‍ തടഞ്ഞത് കൊണ്ടാണ്…

കണ്ണന്‍ കത്തികയറുന്നത് കണ്ട് പ്രിന്‍സിപാള്‍ ഒന്ന് അയഞ്ഞു…. ചിലപ്പോ നേരത്തെ കണ്ടതിന്‍റെ ബാക്കി അക്ഷന്‍ അവിടെ നടന്നാലോ….

അവളോ…. അതിന് അവള്‍ നിന്‍റെയാരാ…. ലൗവറാണോ….. പ്രിന്‍സിപാള്‍ രൗദ്രഭാവം വിട്ട് ചോദിച്ചു….

അല്ല സാര്‍…. എന്‍റെ ഭാര്യയാണ്….. അവര്‍ തമ്മിലുള്ള പ്രശ്നം എനിക്കറിയില്ല…. പക്ഷേ അവന്‍ എന്‍റെ മുന്നില്‍ വെച്ച് എന്‍റെ ഭാര്യയെ മോശമായി പറഞ്ഞാല്‍ ഞാന്‍ ഇനിയും തല്ലും. അതിപ്പോ കോളേജാലും നടുറോഡായാലും…. കണ്ണന്‍ ശബ്ദം പ്രിന്‍സിപ്പാളിന്‍റെ റൂമില്‍ ഉയര്‍ന്നു….

ഡോ… താന്‍ കുളാവ്….. അവന്‍ താന്‍ വിചാരിക്കുന്ന പോലെയല്ല…. പ്രിന്‍സിപ്പാള്‍ കണ്ണനെ ശാന്തനാക്കാനായി പറഞ്ഞു.

മന്ത്രി രാഘവന്‍റെ കാര്യമാണ് സാര്‍ പറയുന്നതെങ്കില്‍ അവര്‍ എന്നെ ഒന്നും ചെയ്യില്ല…. അതിനുള്ള ചെറിയ നുറുങ്ങ് വിദ്യ എന്‍റെ കൈയില്‍ ഉണ്ട് സാറേ….

പ്രിന്‍സിപ്പാള്‍ തന്‍റെ മേശയ്ക്ക് താഴെയുള്ള വലിപ്പ് തുറന്ന് അതില്‍ നിന്ന് ഫസ്റ്റെഡ് ബോക്സ് പുറത്തെടുത്തു….

താന്‍ ആ മുറിയിലോക്കെ ഒന്ന് മരുന്ന് വെക്ക്…. ചോരയും തുടച്ച് കളയ്…. പ്രിന്‍സിപ്പാള്‍ ഫസ്റ്റേഡ് ബോക്സ് കണ്ണന് നേരെ നീട്ടി പറഞ്ഞു….

കണ്ണന്‍ ഒന്ന് മടിച്ചെങ്കിലും പിന്നെ അത് വാങ്ങി. അത് തുറന്ന് പഞ്ഞിയെടുത്ത് ചുണ്ടിന് കീഴെയുള്ള ചോര ഒപ്പിയെടുത്തു. പിന്നെ അതില്‍ നിന്ന് മുറിയുടെ ഓയില്‍മെന്‍റ് എടുത്ത് വിരലിലാക്കി മുറിയില്‍ വെച്ചു…. ചെറിയ ഒരു നീറ്റല്‍ ഉണ്ട്…. അപ്പോഴെക്കും ബെല്ലടിച്ചിരുന്നു.

കണ്ണന്‍ ബോക്സ് തിരിച്ചടച്ച് പ്രിന്‍സിപ്പാളിനെ എല്‍പിച്ചു….

താങ്ക്യൂ സര്‍…. കണ്ണന്‍ നന്ദി രേഖപ്പെടുത്തി…. പ്രിന്‍സി അത് വാങ്ങി പഴയ സ്ഥലത്ത് വെച്ചു….

13 Comments

  1. Vera level ???

  2. M.N. കാർത്തികേയൻ

    സൂപ്പർ ആയി ചക്കരെ.മുൻപ് തന്നെ വായിച്ചതാ.കമെന്റ് ഇടാൻ വൈകി എന്നേ ഉള്ളൂ

  3. മേനോൻ കുട്ടി

    ???

  4. ee story ethra paravasyam full ayitte vayichitunde enne ariyilla but pinneyum pineyum vayikan thonunu
    serikum real life polle thonunu
    evide vana pol thane vayicha story anne ithe
    adipoli storyto ithe

    1. ഒത്തിരി സന്തോഷം ❤️♥️

      നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി ❤️

  5. ❤️❤️❤️

  6. ❤️❤️❤️❤️❤️

  7. ishtam 4 first

Comments are closed.