The Marriage Agreement 2 [Geethu] 96

“Vasu , leave that subject, I don’t wan’ t to talk about it.”

വസുധ പിന്നെ ഒന്നും ചോദിച്ചില്ല .

“നീ നാളത്തേക്ക് ഡ്രസ്സ് എടുത്തോ ?…”ദിവ്യ തന്നെയായിരുന്നു അവർക്കിടയിലുള്ള മൗനം ഭേദിച്ചത്.

“ഇന്ന് അയാള് സെക്രട്ടറിയുടെ കൈയിൽ കൊടുത്തു വിട്ടിട്ടുണ്ടായിരുന്നു. ഞാൻ ഷോപ്പ് ചെയ്തു ബുദ്ധിമുട്ടേണ്ട ആവശ്യമൊന്നുമില്ല.”

“മ്മ്.” ദിവ്യ ഒന്ന് മൂളി.

“ഞാൻ ആ ഡ്രസ്സ് ഒന്ന് ഇട്ടു നോക്കട്ടെ ആൾട്ടറേഷൻ എന്തെങ്കിലും ഉണ്ടെങ്കിൽ നാളെ ശരിയാക്കണം.”

അവൾ തന്റെ മുറിയിലെ വാർഡോബിന്റെ അടിയിലെ തട്ടിൽ നിന്നും സൂസൻ ഏല്പിച്ച ബാഗ് എടുത്തു തുറന്നു. ഒരു grape colour halter neck backless gown ആയിരുന്നു അതിനുള്ളിൽ. അരയ്ക്കു താഴേക്ക് മെർമെയ്‌ഡ്‌ ഫാഷൻ വരുന്ന ഗൗണിന്റെ മുട്ടിനു കുറച്ചു മുകളിലായി ഒരു slit വരുന്നുണ്ട്.
അവൾ ആ ഡ്രസ്സ് ധരിച്ച് കണ്ണാടിക്കു മുന്നിൽ വന്നു നിന്ന് തന്റെ പ്രതിബിംബത്തിലേക്ക് നോക്കി. അതിനു ശേഷം ലിവിങ് റൂമിലേക്ക് നടന്നു.

” ദിവ്യ…..” അവൾ വിളിച്ചു.

ദിവ്യ ഒരു നിമിഷം വസുധയെ തന്നെ നോക്കി നിന്നു പോയി.

“എങ്ങനെയുണ്ട് ?”

” You look ravishingly hot!!”

” കുറച്ച് exposing അല്ലേ ?…” അവൾ പുറം തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു.

” അങ്ങനെ ചോദിക്കുകയാണെങ്കിൽ അതെ.
പക്ഷേ നീ modeling ചെയ്തിരുന്ന സമയത്ത് ഇതിലും revealing ആയിട്ടുള്ള clothes എല്ലാം ഇട്ടിട്ടുള്ളതല്ലേ. The dress really suits you.”

” അത് ഞാൻ എന്റെ സ്വന്തം താത്പര്യത്തിന് professional ആയി ചെയ്തു കൊണ്ടിരുന്നതാണ്. പക്ഷേ നാളെ അയാൾക്കെന്നെ ഒരു പ്രദർശന വസ്തുവായി നിർത്തുവാൻ വേണ്ടിയാണു dress ഇങ്ങനെ ഡിസൈൻ ചെയ്യിപ്പിച്ചത്.
കുറെ നാളുകൾക്ക് ശേഷമായത് കൊണ്ടായിരിക്കാം I don’t feel so comfortable.”

“നാളെ എപ്പോഴാ നിനക്കു പോവേണ്ടത് ?…”

“അഞ്ചുമണിയൊക്കെ ആവുമ്പോഴേക്കും മുരളി ചേട്ടൻ വരുമായിരിക്കും. സലൂണിലും പോവണം….എന്നെ കംപ്ലീറ്റയിട്ടങ്ങു കെട്ടിയൊരുക്കി നിർത്താനാ അങ്ങേരുടെ പ്ലാൻ. He is up to something….”

“നീ സൂക്ഷിച്ചിരുന്നോ നിനക്കിട്ടുള്ള പണിയായിരിക്കും.”

“ഇനി എനിക്കിട്ടൊന്നുടെ പണിയാൻ അയാളെ ഞാൻ സമ്മതിക്കില്ല. ഇത്രേം നാളും വസുധ എല്ലാം സഹിച്ചു കാത്തിരുന്നത് ഒരവസരത്തിനായാണ്. അത് ഉടനെ തന്നെ എനിക്ക് കിട്ടും…. പക്ഷെ എനിക്കതിന് ഒരാളുടെ സഹായം വേണം. അവനില്ലാതെ എന്റെ ലക്ഷ്യത്തിലെത്താൻ എനിക്ക് കഴിയില്ല.”

“ആരുടെ ?”

“ഞാൻ പറയാം ദിവ്യ , സമയമാവട്ടെ…”

വല്ലാത്ത ഒരു ഭാവത്തോടെയായിരുന്നു വസുധ അപ്പോൾ സംസാരിച്ചുകൊണ്ടിരുന്നത്. ദിവ്യക്കു പോലും ഒരു പരിധിയിൽ കവിഞ്ഞു അവളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഊട്ടിലെ ബോര്ഡിങ് സ്കൂളിൽ വെക്കേഷനുകളിൽ പോലും അവളെ കൂട്ടികൊണ്ട് പോവാൻ ആരും വരുമായിരുന്നില്ല. ആദ്യമൊക്കെ ആരോടും മിണ്ടാതെ ക്‌ളാസ്സിലെ ഒരു മൂലയിൽ അവൾ ഒതുങ്ങി കൂടിയിരുന്നു. ഒരു ദിവസം അവരുടെ ക്ലാസ് ടീച്ചറാണ് ഈ കുട്ടിയേം കൂടെ കൂട്ടണം എന്ന് പറഞ്ഞു ദിവ്യയെ അവളുടെ അടുത്ത് ഇരുത്തിയത്. പതുക്കെ പതുക്കെ ദിവ്യയോടവൾ സംസാരിച്ചു തുടങ്ങി. എങ്കിലും അവളുടെ വീട്ടിലുള്ളവരെ പറ്റി ചോദിക്കുമ്പോഴെല്ലാം മൗനമായിരുന്നു ഉത്തരം. മുത്തശ്ശന്റെ സമ്മാനപൊതികളുമായെത്തുന്ന ജോലിക്കാരായിരുന്നു അവൾക്ക് ആകെയുള്ള വിസിറ്റർസ്.

10 Comments

  1. Nxt part eppo varum oru cluuuu tharuo….?

  2. പ്രിയമാനവളെ movie പോലെ ഉള്ള ഒരു concept ആയിരിക്കും എന്ന് പേര് കണ്ടപ്പോൾ തോന്നി.അത് പോലെ ആയിരിക്കും എന്ന് വിചാരിച്ചു വായിച്ചു തുടങ്ങി.എന്നാൽ 2 part വായിച്ചിട്ടും എന്താണ് എങ്ങോട്ടാണ് എന്ന് ഒന്നും മനസിലായില്ല.ഇനിയും ഉണ്ടല്ലോ.വരും ഭാഗങ്ങളിൽ അറിയിക്കും ആയിരിക്കും അല്ലെ

    പിന്നെ വായിച്ച 2 part um മനോഹരം ആയിരുന്നു.അപ്പൊ ബാക്കി അറിയാൻ കാത്തിരിക്കുന്നു.
    ❤️❤️❤️

  3. Vaishnav(Triteya)

    Ithu ivdem vannooo❤️

  4. നിധീഷ്

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

  6. ?‌?‌?‌?‌?‌?‌?‌?‌?‌

    Angane njanum first adichu

    1. ഹോ.. അന്റോരു ഭാഗ്യം…!!

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        ???

Comments are closed.