The Marriage Agreement 2 [Geethu] 96

Views : 6398

The Marriage Agreement 2

Author : Geethu

[ Previous Parts ]

 
ഭാഗം :2

ലാപ്ടോപ്പിൽ നോക്കിയിരുന്നു അവൾ എപ്പോഴോ സോഫയിൽ ഇരുന്നു തന്നെ മയങ്ങി പോയിരുന്നു. കാളിങ് ബെല്ലിന്റെ ശബ്ദമാണ് വസുധയെ ഉണർത്തിയത്. അവൾ എഴുനേറ്റു വാൾ ക്ലോക്കിലേക്കു നോക്കി. സമയം ആറര കഴിഞ്ഞിരിക്കുന്നു. വസുധ പെട്ടെന്ന് എഴുനേറ്റു ഡോർ തുറന്നു. കതക് തുറന്നപ്പോൾ തന്നെ ആദി അവന്റെ അമ്മയുടെ കൈയിൽ നിന്നും കുതറി അവളുടെ കഴുത്തിന് വട്ടം ചുറ്റിപിടിച്ചു.

“വസുവാന്റി…………………” നിറഞ്ഞ ചിരിയുമായി അവളുടെ ഇടുപ്പിലേക് കൽ വട്ടം വെച്ച് അവൻ കയറി ഇരുന്നു.

“ആദി……………”അവന്റെ തുടുത്ത കവിളിൽ ഉമ്മ വെച്ച് കൊണ്ട് അവൾ വിളിച്ചു.

“ഒരാഴ്ച കൊണ്ട് നീ അങ്ങ് തടിയാനയല്ലോടാ…” അവന്റെ മുക്കിൽ മൂക്കു മുട്ടിച്ചു കൊണ്ടവൾ ചോദിച്ചു.

“ഞാനല്ല വസുവാ തടിച്ചി….”

“എന്താടാ വിളിച്ചേ?……..വസൂന്നോ….ആന്റിന്നു വിളിക്കെടാ.” ദിവ്യയിലെ അമ്മ കലിപ്പ് മോഡ് ഓൺ ആക്കിയതാണ്.

“നീ ഒന്ന് പോടീ, ആദി കുട്ടൻ എന്നെ എന്തു വേണേൽ വിളിച്ചോട്ടെ. ഞങ്ങൾ ഒരു ടീമാ അല്ലേടാ…”

“നീയും കൂടെ അവനെ കൊഞ്ചിച്ചു വഷളാക്ക്‌. ഇപ്പൊ തന്നെ ചെക്കെന്റെ കുസൃതി ഇത്തിരി കൂടുതലാ.” ദിവ്യ ചെരുപ്പ് പുറത്തെ ഷൂ റാക്കിൽ വെക്കുന്നതിനിടയിൽ പറഞ്ഞു.

“ഈ അമ്മ വെറുതെ പറയുന്നതാ വസുവാന്റി ആദി good boy ആ.”

” അതെന്നിക്കറിയാവുന്നതല്ലേ, ആദി ഗുഡ് ബോയ് തന്നെയാ…..”

“വസുവന്റിയെ ഞാൻ എന്റെ പുതിയ hot wheels set കാണിക്കട്ടെ….” അവളുടെ ഇടുപ്പിൽ നിന്നും ഊർന്നിറങ്ങി ദിവ്യയുടെ കൈയിലുരുന്ന ഷോപ്പിങ് ബാഗിൽ നിന്നും തന്റെ പുതിയ toys എല്ലാം കാണിക്കുവാ തുടങ്ങി.

” ആഹാ കൊള്ളാമല്ലോ. അമ്മയും മോനും കൂടി ഇന്ന് ഭയങ്കര ഷോപ്പിംഗ് ആയിരുന്നെന്നു തോന്നുന്നല്ലോ…..”

ആദി തന്റെ പുതിയ കളിപ്പാട്ടങ്ങൾ എല്ലാമായി അപ്പോഴേക്കും അടുത്ത മുറിയിലെക്ക് പോയിരുന്നു.

” മ്മ്. ഷൊപ്പിംഗ് മാത്രമല്ല. ഇവനേം നോക്കി എത്ര നേരമാ ഞാൻ ലുലുവിലെ play area യുടെ മുൻ നിന്നതെന്നറിയാമോ? നീ വന്നിരുന്നെങ്കിൽ എനിക്ക് ഒരു കമ്പനിയാവുമായിരുന്നു.”

“അതാണോ നീ ഇത്ര ലേറ്റ് ആയത് ?”

“ലേറ്റ് ആയത് അത് കൊണ്ടല്ല. ഞാൻ വീട് വരെ ഒന്ന് പോയി. അമ്മയും അച്ഛനും ആദിയെ കണ്ടിട്ട് കുറേയായെന്നു പറഞ്ഞു വിളിച്ചിരുന്നു. അവർക്കും പ്രായമായി തുടങ്ങിയില്ല.”

“മ്മ്….”

“ഞാൻ ആദിയെ ഒന്ന് കുളിപ്പിച്ചിട്ട് ഞാനും ഒന്ന് ഫ്രഷ് ആവട്ടെ. ആകെ മുഷിഞ്ഞിരിക്കുകയാ.” ദിവ്യ അതും പറഞ്ഞു ആദി ഇരുന്നിരുന്ന മുറിയിലേക്ക് പോയി.

“എനിക്ക് കുളിക്കേണ്ട…..”

അപ്പുറത്തെ മുറിയിൽ നിന്നും ആദിയുടെ ചിണുങ്ങിക്കൊണ്ടുള്ള സംസാരമാണ്.

“അതെന്താ നിനക്ക് കുളിക്കേണ്ടത്ത് ?”

Recent Stories

The Author

10 Comments

  1. Nxt part eppo varum oru cluuuu tharuo….😊

  2. പ്രിയമാനവളെ movie പോലെ ഉള്ള ഒരു concept ആയിരിക്കും എന്ന് പേര് കണ്ടപ്പോൾ തോന്നി.അത് പോലെ ആയിരിക്കും എന്ന് വിചാരിച്ചു വായിച്ചു തുടങ്ങി.എന്നാൽ 2 part വായിച്ചിട്ടും എന്താണ് എങ്ങോട്ടാണ് എന്ന് ഒന്നും മനസിലായില്ല.ഇനിയും ഉണ്ടല്ലോ.വരും ഭാഗങ്ങളിൽ അറിയിക്കും ആയിരിക്കും അല്ലെ

    പിന്നെ വായിച്ച 2 part um മനോഹരം ആയിരുന്നു.അപ്പൊ ബാക്കി അറിയാൻ കാത്തിരിക്കുന്നു.
    ❤️❤️❤️

  3. Vaishnav(Triteya)

    Ithu ivdem vannooo❤️

  4. നിധീഷ്

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

  6. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    Angane njanum first adichu

    1. ഹോ.. അന്റോരു ഭാഗ്യം…!!

      1. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

        😅😅😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com