The Marriage Agreement 2 [Geethu] 96

“ആദിക്ക് തണുക്കും…”

“അമ്മ തണുപ്പില്ലാത്ത വെള്ളത്തിൽ കുളിപ്പിക്കാമെല്ലോ …..”

“ഒട്ടും തണുക്കത്തില്ലേ ?……”

“ഒട്ടും തണുക്കാതെ അമ്മ നോക്കാമല്ലോ….. നമുക്കേ കുളിച്ചു സുന്ദരനാവണ്ടേ…..” ദിവ്യ അവനെ കോരിയെടുത്തു കൊണ്ട് പറഞ്ഞു.

ലിവിങ് റൂമിലിരുന്ന് ഇതെല്ലാം വസുധ കേൾക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ആദി വരുന്ന ദിവസങ്ങളിൽ മാത്രമേ അവാര്ഡ് ഫ്ലാറ്റിൽ ഇത് പോലെയുള്ള കളിചിരികൾ ഉയരാറുള്ളു. ദിവ്യയെ കാണുമ്പോൾ വസുധക്ക് പലപ്പോഴും അത്ഭുതം തോന്നാറുണ്ട്. പണ്ട് കുട്ടികളുടെ കൂടെ അഡ്ജസ്റ്റ് ആകുവാൻ ദിവ്യക്കു വലിയ പ്രയാസമായിരുന്നു. ഇന്നവൾക്ക് പക്വത നിറഞ്ഞ ഒരമ്മയാവാൻ അനായാസം സാധിക്കുന്നു.

പുറത്തു നിന്നും കാളിങ്ങ് ബെല്ലിന്റെ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. അവൾ വാതിൽ തുറന്നപ്പോൾ പുറത്തു സൂസനെയാണ് കണ്ടത്.

ഫോർമൽ സ്കർട്ടും ഷർട്ടും ധരിച്ച 20-22 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടി. ജയദേവന്റെ പേർസണൽ സെക്രട്ടറി ആണ് സൂസൻ.

“Good evening madam.”

“Hmm…….Good evening.”

“മാഡത്തിന്റെ ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ട്…..”അവൾ കൈയ്യിലിരുന്ന വലിയ കവർ കാണിച്ചു കൊണ്ട് പറഞ്ഞു.

“ആരാ ഡിസൈൻ ചെയ്തത് ? ലീനയാണോ ?” വസുധ ആ കവർ അവളുടെ കയ്യിൽ നിന്നും മേടിച്ചു.

“അതെ മാഡം രണ്ടാഴ്ച മുൻപേ തന്നെ belleza യിൽ വിളിച്ചു പറഞ്ഞിരുന്നു.”

കേരളത്തിലെ തന്നെ one of the best ഡിസൈനർ ക്ലോത്തിങ് സ്റ്റോർ ആണ് belleza. അവിടുത്തെ ഉടമയും ചീഫ് ഡിസൈനറുമാണ് ലീന വർഗ്ഗീസ്.

“മാഡം ഇതൊന്നു ഇട്ടു നോക്കി സൈസ് കറക്റ്റ് ആണോന്ന് പറയാമോ .ആൾട്ടറേഷൻ ഉണ്ടെങ്കിൽ എനിക്ക് അത് ശരിയാക്കാൻ കൊടുത്തിട്ടു വീട്ടിൽ പോവായിരിന്നു.”

ക്ലോക്കിലേക്കു നോക്കി കൊണ്ടായിരുന്നു സൂസൻ പറഞ്ഞത്.

“നീ വീട്ടിൽ പൊക്കോള്ളൂ. ഞാൻ എന്തെങ്കിലു ആൾട്ടറേഷൻ ഉണ്ടെങ്കിൽ നാളെ ചെന്ന് ശെരിയാക്കിക്കോളാം.”

“മാഡം സർ പറഞ്ഞത്……”

“ഞാനല്ല പറയുന്നത്, നീ വീട്ടിൽ പോവാൻ നോക്ക്…ഇപ്പൊൾ തന്നെ നേരം ഇരുട്ടുവാൻ തുടങ്ങി. മമ്മ അവിടെ തനിച്ചല്ലേ ഉള്ളത്….”

“ശരി മാഡം. പിന്നെ നാളെ 5:30 ക്കു സ്പായിൽ അപ്പോയിന്മെന്റ് പറഞ്ഞിട്ടുണ്ട് . മുരളി ചേട്ടൻ മേഡത്തെ ഇവിടുന്ന് പിക്ക് ചെയ്തോളും.”

“മ്മ്…”

“എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ..”അവൾ പോവാനായി പുറത്തേക്കിറങ്ങി.

“മാഡം…..” അവൾ തിരിഞ്ഞു നിന്ന് വസുധയെ വിളിച്ചു.

“Thank you..കമ്പനിയിൽ നിന്നും ലോൺ സാങ്‌ഷൻ ആയി. എനിക്ക് എക്സ്പീരിയൻസ് കുറവായിട്ടും മാഡം പറഞ്ഞിട്ടാണ് അത് കിട്ടിയത്…”

“മ്മ്….” അതിനു മറുപടിയായി വസുധ ഒന്ന് മൂളിയതേയുള്ളു.

ലിഫ്റ്റിൽ നിന്നപ്പോഴും സൂസന്റെ ചിന്തകൾ വസുധയെക്കുറിച്ചായിരുന്നു. ജയദേവനിൽ നിന്നും തികച്ചും വ്യത്യസ്തയാണ് വസുധ. അച്ഛനും മകനും തമ്മിൽ നല്ല ബന്ധം അല്ലെന്നു അവൾക്ക് ഇതിനോടകം തന്നെ മനസ്സിലായിരുന്നു. അല്ലെങ്കിലെന്തിനാണ് വസുധ വീട്ടിൽ നിന്നും മാറി താമസിക്കുന്നത് ?

10 Comments

  1. Nxt part eppo varum oru cluuuu tharuo….?

  2. പ്രിയമാനവളെ movie പോലെ ഉള്ള ഒരു concept ആയിരിക്കും എന്ന് പേര് കണ്ടപ്പോൾ തോന്നി.അത് പോലെ ആയിരിക്കും എന്ന് വിചാരിച്ചു വായിച്ചു തുടങ്ങി.എന്നാൽ 2 part വായിച്ചിട്ടും എന്താണ് എങ്ങോട്ടാണ് എന്ന് ഒന്നും മനസിലായില്ല.ഇനിയും ഉണ്ടല്ലോ.വരും ഭാഗങ്ങളിൽ അറിയിക്കും ആയിരിക്കും അല്ലെ

    പിന്നെ വായിച്ച 2 part um മനോഹരം ആയിരുന്നു.അപ്പൊ ബാക്കി അറിയാൻ കാത്തിരിക്കുന്നു.
    ❤️❤️❤️

  3. Vaishnav(Triteya)

    Ithu ivdem vannooo❤️

  4. നിധീഷ്

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

  6. ?‌?‌?‌?‌?‌?‌?‌?‌?‌

    Angane njanum first adichu

    1. ഹോ.. അന്റോരു ഭാഗ്യം…!!

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        ???

Comments are closed.