Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

Views : 16089

ഡെറിക് എബ്രഹാം 12
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 12

Previous Parts

 
 

സുഹൃത്തുക്കളെ,

അവസാന പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞാണ് ഈ പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നത്… ഒഴിവാക്കാൻ സാധിക്കാത്ത പേർസണൽ പ്രോബ്ലം വന്നപ്പോൾ എഴുത്ത് നിന്ന് പോയി.. ക്ഷമിക്കുക..

ഇനി ഇതാവർത്തിക്കില്ല….

നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 

 
nbsp;

എല്ലാ നിയന്ത്രണവും കൈവിട്ട ആദി , മുകളിൽ കയറിയതിന് ശേഷം തന്റെ ഉള്ളിലെ തീ ശമിക്കുന്നത് വരെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി…. അതിന് ശേഷം നേരെ കുളിക്കാൻ പോയി….ആദി പോയ വഴിയേ ചോരത്തുള്ളികൾ കണ്ട് , പിന്നാലെ വന്ന കീർത്തി അവനോടത് ഉറക്കെ വിളിച്ചു പറഞ്ഞു…അപ്പോഴാണ് അവനുമത് ശ്രദ്ധിച്ചത്..തന്റെ കൈത്തണ്ടയിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്..എവിടെയെങ്കിലും മുട്ടി പോറിയതായിരിക്കാം…അവനതിന് അധികം ശ്രദ്ധ കൊടുക്കാതെ കുളിച്ചു കയറി….

ആദി കുളിമുറിയിൽ നിന്ന് ഇറങ്ങുമ്പോഴേക്കും സരസ്വതി മാമി അവരുടെ റൂമിലെത്തിയിട്ടുണ്ടായിരുന്നു..
കുട്ടികളുമായി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ..
അവനെ കണ്ടപ്പോൾ മാമി അവനെയൊന്ന് തുറിച്ചു നോക്കി…

“എന്താ മാമീ ഇങ്ങനെ നോക്കുന്നേ….? ”

“ഹേയ്…. ഒന്നൂല്ല…ചുമ്മാ നോക്കിയതാ”

“എന്നാലും ? ”

“ഇല്ലെടാ… നീയിങ്ങ് വന്നേ…. ഒന്നിവിടെയിരിക്ക് ”

അവൻ മാമിയുടെ അരികിലിരുന്നു…. മാമി അവന്റെ കൈ പിടിച്ച് , പതിയെ പിറകുവശം നോക്കി….
കൈമുട്ടിന്റെ പിന്നിലായി ചെറിയൊരു മുറിവ്… ഇപ്പോഴും അവിടുന്ന് ചോര പൊടിയുന്നുണ്ട്….
മാമി തന്റെ കയ്യിലുള്ള മരുന്ന് പാത്രത്തിൽ നിന്ന് ഇത്തിരി പച്ചിലച്ചാർ എടുത്തിട്ട് മുറിഞ്ഞ ഭാഗത്തേക്ക്‌ പുരട്ടി….

“മാമി ഇതൊക്കെ എപ്പോഴാണ് കണ്ടത്… ഞാൻ പോലും കുളിക്കുമ്പോഴാണ് കാണുന്നത്…”

“അമ്മയുടെ കണ്ണുകൾ എന്നും മക്കളുടെ മേൽ തന്നെയുണ്ടാകും… അതറിയില്ലേ നിനക്ക് ? ”

അത് കേട്ടപ്പോൾ അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു…ഇച്ചിരി നീറുന്നുണ്ടെങ്കിലും മാമിയുടെ മുഖത്ത് നോക്കി നിൽക്കുമ്പോൾ അവനതൊന്നുമറിയുന്നില്ലായിരുന്നു…

കീർത്തിയും ജൂഹിയും മാമി ചെയ്യുന്നതൊക്കെ സസൂക്ഷ്മതയോട് കൂടെ നോക്കി നിൽക്കുകയായിരുന്നു…..
കുറച്ചു കഴിഞ്ഞിട്ട് മെല്ലെ അവർ അവനോട്‌ ചേർന്നു നിന്നു..

“വേദനയുണ്ടോ ആദീ…”

“ഇല്ല.. നല്ല തണുപ്പുണ്ട്…. എന്ത്യേ ”

”ഒന്നൂല്ല… ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ ”

“അങ്ങനെ നിങ്ങളറിയേണ്ട… അവിടെ എവിടെയെങ്കിലും മാറി നിൽക്ക്‌ “

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

9 Comments

  1. 👏👏👏

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി 🥰♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി 🥰♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~💞അശ്വിൻ💞~°

    💞💞💞

  5. °~💞അശ്വിൻ💞~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….😇

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com