Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

“അയ്യോ…. തണുപ്പാണെന്ന് ഞങ്ങളറിഞ്ഞു പോയല്ലോ ആദീ. ഇനിയിപ്പോ എന്താ ചെയ്യാ…? ”

ആദി അവന്റെ മുഖത്ത് ദേഷ്യ ഭാവം വരച്ചു കൊണ്ട് അവരെ തുറിച്ചു നോക്കി….

“അതൊക്കെ പോട്ടെ… എന്തായിരുന്നു നേരത്തെയുള്ള പ്രകടനം….
നിങ്ങളുടെ നാവിൽ നിന്ന് നാളിത് വരെ ഞാനിങ്ങനെയുള്ള ചീത്ത വാക്കുകൾ കേട്ടിട്ടില്ലല്ലോ….? ”

കീർത്തിയും ജൂഹിയും നേരത്തേ പ്രതീക്ഷിച്ചതായിരുന്നു ഈ ചോദ്യം… ചോദിക്കാഞ്ഞത് കണ്ടപ്പോൾ മറന്നുവെന്ന് കരുതി സമാധാനിച്ചതാണ്…പെട്ടെന്ന് കേട്ടപ്പോൾ രണ്ടാളും ഒന്ന് പരുങ്ങി..അപ്പോഴാണ് മാമിയ്ക്ക് അങ്ങനെയൊരു കാര്യം ഓർമ വന്നത്….

“എന്താന്ന് കുട്യോളെ നിങ്ങൾ പറഞ്ഞത്…
ചെറിയ കുട്ടികളുടെ വായിൽ നിന്ന് വരേണ്ട വാക്കുകളാണോ അതൊക്കെ… ആരാണ് നിങ്ങളെ ഈ വാക്കുകളൊക്കെ പഠിപ്പിച്ചത്….? ”

അവരുടെ കണ്ണുകൾ തന്നിലേക്ക് വരുന്നത് കണ്ടപ്പോൾ ആദി മെല്ലെ മുഖം തിരിച്ചു….

“വേറെയാരുമല്ല മാമീ…. ഈ ആദി തന്നെയാണ് ഞങ്ങളെ എല്ലാം പഠിപ്പിച്ചത് ”

“ഞാനോ…ഞാൻ എപ്പോഴാണെടീ നിങ്ങളെ ഇതൊക്കെ പഠിപ്പിച്ചത്? ”

“മാമീ… ആദി തന്നെയാണ്….”

“ഞാനൊന്നുമല്ല മാമീ…. ഈ കീടങ്ങൾ കള്ളം പറയുകയാണ്….”

“കള്ളം പറയുന്നത് ഞങ്ങളല്ല….
ആദിയാണ്….
ചുമ്മാ ഒഴിഞ്ഞു മാറാൻ നോക്കേണ്ട..”

അവൻ കൈ കൊണ്ട് രണ്ടാൾക്കും കൊട്ട് കൊടുത്തു….

“കളളം പറയുന്നോടീ കാന്താരികളെ..”

“എന്നാൽ ആദി തന്നെ പറ….നാട്ടിൽ വെച്ച് തല്ലുണ്ടാക്കാൻ പോകുമ്പോൾ ഈ ചീത്ത വാക്കുകളൊക്കെ ഉപയോഗിക്കാറില്ലേ…. അത് കണ്ടല്ലേ ഞങ്ങളൊക്കെ പഠിച്ചത്…”

അത് കേട്ടപ്പോൾ അവന്റെ വായടഞ്ഞു… മാമി അവനെ കണ്ണുരുട്ടി പേടിപ്പിച്ചു….

“ഹാ…. പിള്ളേരെ എല്ലാം പഠിപ്പിച്ചു വെച്ചിട്ട് നീ നല്ല പിള്ള ചമയുകയാണ് അല്ലേ ആദീ….”

“അത് പിന്നെ…. മാമീ…”

Updated: June 20, 2021 — 3:21 pm

9 Comments

  1. ???

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~?അശ്വിൻ?~°

    ???

  5. °~?അശ്വിൻ?~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???

Comments are closed.