Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

“എന്താ മോളേ നിനക്കിത് വരെ കാണാത്ത ഒരു ചാഞ്ചാട്ടം…ഇങ്ങനെയൊന്നും നിന്റെയടുത്ത് നിന്ന് ഉണ്ടാകാത്തതാണല്ലോ…എന്ത് പറ്റി നിനക്ക് ? ”

“അതൊന്നുമില്ല മാമീ… ഞാൻ ചുമ്മാ പിള്ളേരെ ദേഷ്യം പിടിപ്പിച്ചതാ ”

“എന്തിനാ ഈ മാമിയോട് കള്ളം പറയുന്നേ… ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ നിന്നെ ഞാൻ….
എല്ലാം മുഖം നോക്കാതെ തുറന്നു പറയാറുള്ള നിനക്ക് ഇവിടെ മാത്രം എന്താ ഒരു അങ്കലാപ്പ് ? ”

മീര കുറച്ചു നേരം മൗനത്തെ കൂട്ടു പിടിച്ചു…മാമിയുടെ മുഖത്ത് നോൽക്കാൻ എന്തോ വല്ലാത്ത മടി…

“മീരേ..”

“മാമീ… മാമിയുടെ സംശയം ശരിയാണ്….
ഞാനെന്തിനാ എന്റെ മാമിയോട് മറച്ചു വെക്കുന്നത്…
എനിക്കിഷ്ടമാണ് ആദിയെ….പെട്ടെന്ന് കണ്ടപ്പോൾ തോന്നിയ ഒരു ക്രഷ് അല്ല അവനോടെനിക്ക്….ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടിരുന്നു… അതാണ് സത്യം…
എനിക്കറിയാം.. നിങ്ങളാരും ഇതൊന്നും വിശ്വസിക്കില്ലയെന്ന്…എന്റെ പെരുമാറ്റവും അങ്ങനെയായിരുന്നുവല്ലോ…
ആ സ്നേഹം കാണിക്കാൻ എന്റെ മനസ്സിലെ ഈഗോ സമ്മതിച്ചില്ല…. എനിക്ക് തന്നെ , അത് മനസ്സിലായി വരാൻ കുറേ ദിവസമെടുത്തു…
പിന്നെ വിചാരിച്ചു , അവൻ സ്നേഹം പറഞ്ഞിട്ട് ഇങ്ങോട്ട് വരട്ടെയെന്ന്…. അങ്ങോട്ട് പോയി നാണം കെടാൻ എന്റെ മനസ്സ് അനുവദിച്ചില്ല…അതാണ് ഇവിടെ വരെയെത്തിച്ചത്..
പക്ഷേ, ഇതൊരു തമാശയല്ല മാമീ…
ഈ ഇഷ്ടം സത്യം തന്നെയാണ്…
മാമിക്ക് എന്നെ ശരിക്കും അറിയാല്ലോ… അങ്ങനെ ചുമ്മാ പറയുന്നവളല്ലല്ലോ ഈ മീര…
കണ്ടപ്പോൾ വെറുമൊരു ആകർഷണമാണെന്ന് തോന്നിയെങ്കിലും , എന്നും കണ്ടും കേട്ടും അറിഞ്ഞും എന്റെ മനസ്സിൽ കൂട് കൂട്ടുകയായിരുന്നു ആദിയെന്ന നന്മമരം ”

മീരയുടെ വാക്കുകളിൽ നിന്ന് വരുന്ന ആത്മാർത്ഥതയും സ്നേഹവും കണ്ടപ്പോൾ ഒരു നിമിഷം മാമിയും എന്താണ് പറയേണ്ടതെന്നറിയാതെ നിശബ്ദയായി നിന്നു….

“മോളേ…. നിനക്ക് ആദിയെ കുറിച്ച് എന്താണറിയുക…. അവൻ ആരാണ് എന്താണ്…. അവന്റെ കഴിഞ്ഞ കാലത്തെ ജീവിതം എങ്ങനെയാണ്…
ഇതിനെ കുറിച്ച് വല്ലതും നിനക്കറിയോ ? ”

“എനിക്കതൊന്നും അറിയണമെന്നില്ല മാമീ….ഞാൻ വന്നത് മുതൽ കാണുന്ന ഒരു ആദിയുണ്ട്…എനിക്ക് അവനെ അറിഞ്ഞാൽ മതി….അവനെ മാത്രം…”

“നീ ഇപ്പോൾ നന്മമരം എന്ന് വിളിച്ചല്ലോ അവനെ….. വെറും നിങ്ങളെ അന്ന് അക്രമികളിൽ നിന്ന് രക്ഷിച്ചതും മറ്റു ചെറിയ കാര്യങ്ങളും കൊണ്ടാണല്ലോ നീയവനെ നന്മമരമെന്ന് വിളിച്ചത്….
പക്ഷേ, അവനാരാണെന്നും എന്താണെന്നും മനസ്സിലാക്കിയാൽ പിന്നെ ആ നന്മമരത്തിന്റെ തണലിൽ നിന്ന് അകന്നു മാറാൻ സാധിക്കില്ല….”

ഇത് കേട്ടപ്പോൾ അവൾക്ക് ആകാംക്ഷയേറി….

Updated: June 20, 2021 — 3:21 pm

9 Comments

  1. ???

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~?അശ്വിൻ?~°

    ???

  5. °~?അശ്വിൻ?~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???

Comments are closed.