Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141

“മാമീ…. പറ…. ആരാണ് ആദി….? ”

“നിനക്ക് തോന്നുന്നുണ്ടോ , ജൂഹിയും കീർത്തിയും പറഞ്ഞത് സത്യമാണെന്ന്….? ”

“ഒരിക്കലുമില്ല….പക്ഷേ, കേട്ടപ്പോൾ സങ്കടമായി….അതിനിടയിൽ ചാന്ദ്നി എന്ന പേരും വന്നു….തമാശയ്ക്കാണെങ്കിൽ പോലും ആ സ്ഥാനത്ത് ഒരാൾ വരുന്നത് സഹിക്കാൻ പറ്റുമോ മാമീ…”

“ശരിക്കും പറഞ്ഞാൽ അവർ പറഞ്ഞത് സത്യം തന്നെയാണ്…. അച്ഛനല്ല…. അവരുടെ മനസ്സിൽ അച്ഛനേക്കാൾ മുകളിലാണ് അവന്റെ സ്ഥാനം..അവരുടെ അച്ഛനും അമ്മയും കൂട്ടുകാരനും എല്ലാം ആദിയാണ്….”

ഇത് കേട്ടപ്പോൾ മീരയ്ക്ക് ശരിക്കും കാര്യം മനസ്സിലായില്ല…

“അപ്പോൾ ചാന്ദ്നി….?
അതാരാണ്…..ആദിയും ചാന്ദ്നിയും തമ്മിലെന്താണ് ബന്ധം…. എല്ലാം എനിക്കറിയണം മാമീ….”

“ചാന്ദ്നി….
അങ്ങനെയൊരാളുണ്ട് അവരുടെ ജീവിതത്തിൽ….പേര് പോലെ തന്നെ അവരുടെ ജീവിതത്തിലിന്നും നീല നിലാവായി തിളങ്ങി നിൽക്കുന്ന മാലാഖ…
ആദിയെ ജീവനേക്കാളേറെ ഇഷ്ടപ്പെടുന്നവൾ….
അതിലേറെ , ആ മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാണുന്നവൾ…
പല തവണ അകറ്റാൻ നോക്കിയിട്ടും പതിന്മടങ്ങ് അവനോട് അടുത്തവൾ…
ആദി അവർക്ക് അച്ഛനാണെങ്കിൽ ചാന്ദ്നി അമ്മയാണ്….ആദിയുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ചാന്ദ്നിയായിരിക്കുമെന്ന് എപ്പോഴേ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്… ആദി ഇഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ മടങ്ങ് , ആ കുട്ടികൾ ചാന്ദ്നിയെ ഇഷ്ടപ്പെടുന്നുണ്ട്…
അവൾക്ക്‌ തിരിച്ചും അത് പോലെ തന്നെയാണ്…
അതിൽ അത്ഭുതമെന്തെന്നാൽ , അവളെ കീർത്തിയും ജൂഹിയും നേരിട്ടിത് വരെ കണ്ടിട്ട് പോലുമില്ല…. എന്നിട്ടും ഇങ്ങനെ സ്നേഹിക്കുന്നുവെങ്കിൽ ആ സ്നേഹത്തിന്റെ വ്യാപ്തി എത്രയായിരിക്കും….

പിന്നെ ആദി , അവൻ തന്റെ ആഗ്രഹങ്ങളും മോഹങ്ങളും ത്യാഗം ചെയ്ത് കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയിക്കോണ്ടിരിക്കുന്നത്… തന്നിൽ വന്നു ചെരേണ്ട പല സൗഭാഗ്യങ്ങളും ആ കുട്ടികൾക്ക് വേണ്ടി അവൻ തട്ടിക്കളഞ്ഞു…. പലതും ക്ഷമിച്ചും സഹിച്ചുമാണ് അവൻ ഇവിടെ കഴിയുന്നത് തന്നെ..അവനിവിടെ വരുന്നത് വരെ ഒരു ചൂടൻ ചെമ്മീന്റെ സ്വഭാവമായിരുന്നു…എന്തിനും ആരോടും തട്ടിക്കയറുന്ന പ്രകൃതം…
നിങ്ങളൊക്കെ കാണുന്ന ആദി വളരെ സൗമ്യനല്ലേ…
ആ മക്കൾക്ക് വേണ്ടി അവന്റെ സ്വഭാവം പോലും അവൻ പണയം വെച്ചിരിക്കുകയാണ്….
അങ്ങനെയുള്ള അവനോട് നീ പ്രണയം എന്ന് പറഞ്ഞു പോകരുത്…. അവന്റെ ജീവിതം എന്ന് പറയുന്നത് തന്നെ ജൂഹിയും കീർത്തിയുമാണ്… അതിനപ്പുറം വേറൊന്നുമില്ല…. അത് കൊണ്ട് തന്നെയാണ് ജീവനേക്കാൾ സ്നേഹിച്ച പെണ്ണിനേയും തഴഞ്ഞും കൊണ്ട് അവൻ ഇങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് “

Updated: June 20, 2021 — 3:21 pm

9 Comments

  1. ???

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ബ്രോ…
    ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
    വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
    തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

    പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
    അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
    അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

    പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
    കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

    നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

  3. കൈലാസനാഥൻ

    ഇന്നലെ വളരെ വൈകിയാണ് ഈ കഥ തുടക്കം മുതൽ മുഴുവനും വായിച്ചു തീർത്തത്. അസാധാരണമായ സഹോദരീ സഹോദര ബന്ധത്തിന്റെ തീവ്രതയും മാതാപിതാക്കളുടേയും അമ്മാവന്റേയും ഒക്കെ സ്നേഹവും നിസംഗതയും ഒക്കെ വരച്ചുകാട്ടിയിരുന്നു. കീർത്തി ജൂഹി എന്നീ കുട്ടികഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു കുറുമ്പായും സ്നേഹമായും പക്വമതികളായും അവസാനം നോവായും . ചാന്ദ്നിയുടെ ഭാഗങ്ങൾ രസമുകുളങ്ങളായും അവസാനമതൊരു നോവായും ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു. സരസ്വതി മാമി ,മീര ഇവർ വിസ്മയിപ്പിച്ചു. ആദ്യ ഭാഗങ്ങളിൽ ചെറിയ പ്രശ്നങ്ങൾ തോന്നി. പിന്നീടങ്ങോട്ട് നല്ല പ്രകമ്പനം സൃഷടിക്കുന്ന പ്രകടനമായിരുന്നു. എടുത്തു പറയാൻ രണ്ട് തെറ്റുകൾ അതെന്നെ മൂന്നു നാല് പ്രാവശ്യം വായിക്കേണ്ടി വന്നു. ആദ്യത്തേത് മധു എം എൽ എ യേ പരിചയപ്പെടുത്തുമ്പോൾ അനുപമയുടെ കസിനായിട്ടാണ് പരിചയപ്പെടുത്തിയത്. മൂന്നു നാല് വാചകത്തിന്‌ ശേഷം അത് അമ്മാവനായി മാറുകയും അവസാനം വരെ അങ്ങനെ തന്നെ നിലനിന്നതുകൊണ്ടും ഉൾക്കൊള്ളാനായി. രണ്ടാമത്തേത് മീരയുടെ വരവും പിന്നീടുള്ള സംഭവവികാസങ്ങൾക്കിട മീര എന്ന സ്ഥലത്ത് ചാന്ദ്നി എന്നും ഉപയോഗിച്ചു. കഥാപാത്രങ്ങൾ മാറിപ്പോയാൽ വായനയുടെ സുഖം ലയിച്ചു വായിക്കുന്നവർക്ക് നഷ്ടമാകും. വായിക്കാൻ വേണ്ടി വായിക്കുന്നവർക്കോ വായിച്ചു എന്ന് വരുത്തി തീർക്കുന്നവർക്കോ അത് പ്രശ്നമാവില്ല. എന്നെ സംബന്ധിച്ച് വായിക്കുന്നതെന്തും ലയിച്ചു വായിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. പോരായ്മ പറയുന്നതിൽ വിഷമം തോന്നരുത് , ഇത് താ ങ്കളുടെ ആദ്യകഥയോ മറ്റോ ആണെന്ന് പറഞ്ഞതായി തോന്നുന്നു എങ്കിൽ യാതൊരു കുറ്റങ്ങൾക്കും ഇനി പ്രസക്തിയില്ല കാരണം എഴുത്ത് അത്ര ഗംഭീരമായി വളർന്നിരിക്കുന്നു. ആശംസകൾ . അത്യാവശ്യം ഇഷ്ടമാകുന്ന കഥകൾ മാത്രമാക്കി വായനയും അഭിപ്രായം പറച്ചിലും.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ബ്രോ…
      ബുദ്ധിമുട്ടല്ല… സന്തോഷമാണ്….
      വിമർശനങ്ങളാണ് മുന്നോട്ടുള്ള എഴുത്തുകളെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്….
      തെറ്റുകൾ ഓരോന്നും മനസ്സിലായിട്ടുണ്ട്… തിരുത്താം…

      പിന്നെ, മധുവങ്കിൾ…കസിൻ തന്നെയാണ് ഇപ്പോഴും…
      അങ്കിൾ എന്നല്ലേ പറയുന്നുള്ളൂ….
      അമ്മാവൻ എന്ന് എവിടെയെങ്കിലും പറഞ്ഞോ..

      പിന്നെ മീര, ചന്ദ്നി മാറിപ്പോയിട്ടുണ്ട്… അറിയാം…
      കാണുന്നിടത്തൊക്കെ മാറ്റിയിട്ടുണ്ടായിരുന്നു….അതിൽ നിന്ന് മിസ്സായതാകാം… ഇനി ശ്രദ്ധിക്കാം…

      നമ്മുടെ രചന വായിച്ചു കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്..അതിന് കിട്ടുന്ന അഭിപ്രായങ്ങളൊക്കെ ബോണസാണ്.. ഇത് പോലെയുള്ള അഭിപ്രായങ്ങൾക്ക് വേറെന്താ പറയാ…. ഒരുപാടൊരുപാട് നന്ദി ?♥♥

      1. കൈലാസനാഥൻ

        അമ്മാവൻ എന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഒന്നു കൂടി വായിക്കേണ്ടിവരും. കസിൻ എന്നു പറഞ്ഞാൽ അങ്കിൾ ആണെന്ന് ഇപ്പോഴാ മനസ്സിലായത് പുതിയ ഒരറിവ് തന്നതിന് നന്ദി. തർക്കത്തിനോ കുതർക്കത്തിനോ ഇല്ല. പുതുതലമുറയുടെ ഭാഷകൾ ഒന്നും പഴഞ്ചനായി കൊണ്ടിരിക്കുന്ന നമ്മൾക്ക് മനസ്സിലാകില്ല. അപ്പോൾ വീണ്ടും നന്ദി.

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          അയ്യോ.. തർക്കത്തിനല്ല.. കുറ്റം എന്റെ ഭാഗത്ത് തന്നെയാണ്.. ഒന്നൂടെ വ്യക്തമാക്കാമായിരുന്നു….
          നമ്മളൊക്കെ അമ്മമ്മയുടെ ചേച്ചിയുടെ മകന്റെ മകനെയൊക്കെ അങ്കിൾ എന്നൊക്കെയാ വിളിക്കുന്നത്…

          അങ്ങനെ ഒരു വിളി വന്നുവെന്നേയുള്ളൂ

  4. °~?അശ്വിൻ?~°

    ???

  5. °~?അശ്വിൻ?~°

    Adhyam vayichapo enthokkeyo missing thonni. Ipo ellaam seriyayi….?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിന് മുമ്പ് ഒരു പാർട്ട് ഇട്ടിരുന്നു.. അതിൽ കുറച്ചു ഭാഗങ്ങൾ മിസ്സായിരുന്നു ???

Comments are closed.