ശിവതാണ്ഡവം 4 [കുട്ടേട്ടൻ] 180

” എടി പോത്തേ ഞാൻ ആ ത്രിമൂർത്തികളെ കുറിച്ച് അല്ല ചോദിച്ചേ…..  ഈ കോളേജിൽ ഉണ്ടല്ലോ ത്രിമൂർത്തികൾ അവരെ പറ്റിയാ.. ” നീതു പറഞ്ഞു…

” ഓ അവരോ….  അല്ല അവരെ എങ്ങനെ നിങ്ങൾക് അറിയാം…..”

സുൽഫി ചോദിച്ചു…

അത് കേട്ട അഞ്ജലി നേരത്തെ  ഉണ്ടായ സംഭവങ്ങൾ പറഞ്ഞു….

” അത് ശരി…  അപ്പോ റാഗിങ്ങും കഴിഞ്ഞോ… ” സുൽഫി ചോദിച്ചു..

” ഇല്ലെടി…  അപ്പോഴാ ഏതോ ഒരുത്തൻ വന്നു ത്രിമൂർത്തികൾ വരുന്നുണ്ട് എന്ന് പറഞ്ഞത്….  ആ പേര് കേട്ടതും പിന്നേ ഒരൊറ്റ എണ്ണത്തിനെയും അവിടെ കണ്ടില്ല…… ” നീതു പറഞ്ഞു….

” എടി നിനക്ക് അറിയുമോ അവരെ….  നിന്റെ താത്ത ഈ കോളേജിൽ അല്ലെ പഠിക്കുന്നത്…  അപ്പോ അവൾ പറഞ്ഞു കേട്ടിട്ടുണ്ടാകുമല്ലോ…. ” നീതു ചോദിച്ചു…

” അറിയാം…..  അവർ എന്റെ താത്തയുടെ ക്ലാസ്സ്‌മേറ്റ് ആണ്…. ” സുൽഫി പറഞ്ഞു…

“ആഹാ കൊള്ളാലോ…. എന്നിട്ട് പറ …  ആരാ അവർ…. ” നീതു ആകാംക്ഷയോടെ ചോദിച്ചു…

” അവർ മൂന്നു പേര്….. ” സുൽഫി പറഞ്ഞു..

” ത്രിമൂർത്തികൾ എന്ന് പറഞ്ഞാൽ മൂന്ന് പേരെ ഒള്ളു…  അല്ലാതെ അഞ്ചാറ് പേരൊന്നും ഉണ്ടാകില്ല…… ” നീതു പറഞ്ഞു…

” ഞാൻ പറയട്ടെ പെണ്ണെ….  നീ തോക്കിൽ കയറി വെടി വെക്കാതെ…. ”

സുൽഫി പറഞ്ഞു…

“അവർ……  ശിവ…  വരുൺ…   ഫൈസൽ…. ”

സുൽഫി പറഞ്ഞു…

പെട്ടന്നാണ് കോളേജ് വരാന്തയിലൂടെ കുട്ടികൾ ഓടുന്നത് കണ്ടത്….
അത് കണ്ട അവരും പുറത്തേക്ക് ഇറങ്ങി….

” എടാ എന്താ പ്രശ്നം….. ”  അതിലൂടെ പോവുകയായിരുന്ന ഒരുത്തനെ പിടിച്ചു വെച്ചു സുൽഫി പറഞ്ഞു…

” അവിടെ പൊരിഞ്ഞ അടി….  ആ ത്രിമൂർത്തികളും  പിന്നേ ഡെവിൾസ് ഗ്യാങ്ങും തമ്മിൽ…… ”   അവൻ പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി…

” എടി വാ….  ഇപ്പൊ പോയാൽ നല്ലൊരു  അടി കാണാം….. ” സുൽഫി അവരെയും കൂട്ടി അടി  നടക്കുന്നിടത്തേക്ക് പോയി…..

അവിടെ എത്തിയപ്പോഴേക്കും അടി കഴിഞ്ഞിരുന്നു….. .

“ ഡീ…  ദേ കണ്ടോ….  ആ ചാര നിറത്തിൽ ഉള്ള ഷർട്ട്‌ ഇട്ടവൻ ആണ് ശിവ….. .. അവന്റെ വലത്തേ സൈഡിൽ നിക്കുന്നവൻ ഫൈസൽ….  ഇടതു ഭാഗത്തു നിക്കുന്നവൻ ആണ് വരുൺ….. .” സുൽഫി പറഞ്ഞു….

“ദേ ആ ശിവയുടെ കാലിന്റെ അടിയിൽ ഒരുത്തൻ കിടന്നു പിടയുന്നത് കണ്ടോ….  അവനാണ് ഡെവിൾസ് ഗ്യാങിലെ പ്രധാനി…..  ആന്റണി……..   മഹാ അലമ്പാണ്…..   അവന്റെ അപ്പൻ ഈ നാട്ടിലെ ഒരു പേര് കേട്ട ബിസ്സിനെസ്സ്മാൻ ആണ്….    പണത്തിന്റെ എല്ലാ അഹങ്കാരവും ഉണ്ട്…..  അവൻ എന്തെങ്കിലും തരികിട ഒപ്പിച്ചിട്ടുണ്ടാകും……. .. അല്ലാതെ ശിവ അവനെ തല്ലില്ല…. “ സുൽഫി പറഞ്ഞു….

11 Comments

  1. Bro next part eppola

  2. Next part 2year kayiyumo ?

    1. കുട്ടേട്ടൻ

      മൂന്നു തവണ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….

  3. Bro.. next part eppola… waiting

  4. കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..

  5. ഇന്ദുചൂഡൻ

    കുട്ടേട്ടാ നെക്സ്റ്റ് പാർട്ട്‌ താമസിപ്പിക്കല്ലേ

  6. കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting

  7. Page kutti ezhuthu brooo kadha nannavunund

  8. Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages

  9. ഡ്രാക്കുള

    കൊള്ളാം അടിപൊളി ???????????????????????

    പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????

Comments are closed.