ശിവതാണ്ഡവം 4 [കുട്ടേട്ടൻ] 179

കൊലപാതക്കേസിലെ ഒന്നാം പ്രതിയായ ശിവ രാജ് വർമ്മയെ എന്ത് കൊണ്ടു കോടതി വെറും രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു ……….. എന്തിനേറെ പറയുന്നു…..  കേരളത്തിലെ രാഷ്ട്രിയ നേതാക്കളും അത് പോലെ പകൽ മാന്യന്മാരും ഒരുപോലെ ഭയപ്പെട്ടിരുന്ന പ്രമുഖ പത്രപ്രവർത്തകൻ ആയ രാമകൃഷ്ണ പണിക്കരുടെ കൊലപാതകത്തിൽ ഇവർക്കാർക്കെങ്കിലും പങ്കുണ്ടോ…….  നമുക്ക് കാത്തിരുന്നു കാണാം……..  രാമകൃഷ്ണ  പണിക്കർ എന്ന  RK  യുടെ കൊലപാതത്തിന് പിന്നിലെ രഹസ്യങ്ങൾക്കായി…….

ഇനി വരും നാളുകളിൽ  ഞങ്ങളുടെ സഹപ്രവർത്തകർ അതിനായുള്ള അന്വേഷണത്തിൽ ആണ്……….. ”

എന്ന് SP…………….

വാർത്ത വായിച്ചതും അഞ്ജലിയുടെ കണ്ണുകൾ കോപം കൊണ്ടു കത്തിജ്വലിച്ചു……..   അവൾ ഉടൻ തന്നെ പാത്രവും കയ്യിൽ എടുത്ത് പുറത്തേക്കു ഇറങ്ങി………

പുറത്ത് എത്തിയപ്പോൾ കാറിന്റെ ഡ്രൈവർ വേണു ഉണ്ടായിരുന്നു പുറത്ത്………

” വേണുവേട്ടാ ….  നമുക്കൊരു സ്ഥലം വരെ പോകണം…….. ” അഞ്ജലി പറഞ്ഞു….

” എങ്ങോട്ടാ മേഡം……..  ” വേണു ചോദിച്ചു…

” മാതൃരാജ്യം പത്രമോഫീസിലേക്ക്…… ” അവൾ പറഞ്ഞു….

” ശരി മാഡം……. ” വേണു അവിടെ നിന്നും വണ്ടി എടുക്കാൻ പോയി…..  വേണു പോയതും അഞ്ജലി നേരെ കളക്ടറുടെ ഓഫീസിലേക്ക് പോയി കാര്യം പറഞ്ഞു പുറത്തു വന്നു…..  അപ്പോഴേക്കും വേണു വണ്ടിയും ആയി വന്നു….
അതിന്റെ തൊട്ടു പിന്നിൽ ആയി പോലീസ് വാഹനവും ഉണ്ടായിരുന്നു .

അവർ നേരെ പത്രമോഫീസിലേക്ക് പോയി……  ഓഫിസിൽ എത്തിയതും അവൾ കാറിൽ നിന്നും ഇറങ്ങി നേരെ അകത്തേക്ക് നടന്നു…..   അവളുടെ അച്ഛൻ അവിടെ വർക്ക്‌ ചെയ്യുന്ന സമയത്തും അവൾ അവിടെ ഇടക്ക് വരാറുണ്ടായിരുന്നു….. അതുകൊണ്ട് തന്നെ അവിടെ ഉള്ളവർക്ക് അവൾ സുപരിചിത ആയിരുന്നു…….

അവൾ അകത്തെത്തിയതും ചീഫ് എഡിറ്ററുടെ ഓഫിസിലേക്ക് പോയി…..

ഓഫീസിന്റെ മുന്നിൽ എത്തി  ….  അവൾ വാതിൽ തുറന്നു അകത്തു കയറി….

അകത്തു കയറിയപ്പോൾ അവൾ കണ്ടു കസേരയിൽ ഇരുന്നു ഏതോ ഫയൽ നോക്കുകയായിരുന്നു….  SP… എന്ന സത്യ പ്രതാപിനെ  …..

ഫയൽ നോക്കുകയായിരുന്ന SP ആരാണ് വന്നതെന്ന് നോക്കാൻ വേണ്ടി തല ഉയർത്തി നോക്കി…..  അഞ്ജലിയെ കണ്ടതും …

” അല്ല ആരിത് അഞ്ചു മോളോ വാ…  വാ  . ഇരിക്ക്…. ” അദ്ദേഹം പറഞ്ഞു…

” അങ്കിൾ   ……  എന്താ ഇത്……  ”   അഞ്ജലി തന്റെ കയ്യിൽ ഉണ്ടായിരുന്ന പത്രം നീട്ടികൊണ്ട് ചോദിച്ചു ……

sp… പത്രം വാങ്ങി നോക്കി….

” ഇത് നമ്മുടെ പത്രം…… ”

” ദേ  അങ്കിൾ…   കളിക്കാൻ നിക്കല്ലേ…..  ഇതിൽ  വന്ന വാർത്തയെ കുറിച്ചാണ് ചോദിച്ചത് …….”

അഞ്ജലി അല്പം ദേഷ്യത്തോടെ ചോദിച്ചു ……

11 Comments

  1. Bro next part eppola

  2. Next part 2year kayiyumo ?

    1. കുട്ടേട്ടൻ

      മൂന്നു തവണ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….

  3. Bro.. next part eppola… waiting

  4. കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..

  5. ഇന്ദുചൂഡൻ

    കുട്ടേട്ടാ നെക്സ്റ്റ് പാർട്ട്‌ താമസിപ്പിക്കല്ലേ

  6. കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting

  7. Page kutti ezhuthu brooo kadha nannavunund

  8. Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages

  9. ഡ്രാക്കുള

    കൊള്ളാം അടിപൊളി ???????????????????????

    പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????

Comments are closed.