ശിവതാണ്ഡവം 4 [കുട്ടേട്ടൻ] 179

അഞ്ജലി ചോദിച്ചു ….” അധികം വൈകാതെ തന്നെ നീ അറിയും ……”
അദ്ദേഹം പറഞ്ഞു ……

” കൂടുതൽ ഒന്നും നീ എന്നോട്
ചോദിക്കരുത്.      ”

അദ്ദേഹം പറഞ്ഞു …….

SP പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ  അഞ്ജലി അവിടെ നിന്നും പോയി……

” വേണു ഏട്ടാ…  എന്നെ വീട്ടിൽ ഇറക്കിയാൽ മതി…….. പിന്നേ എന്റെ ബാഗും  ഒന്ന് രണ്ട് ഫയലും ഉണ്ട് ഓഫീസിൽ…..  അത് നമ്മുടെ പുതിയ എസിപി യുടെ കയ്യിൽ കൊടുക്കണം…  ഞാൻ വിളിച്ചു പറഞ്ഞോളാം……. ” അഞ്ജലി പറഞ്ഞു….

” ശരി മാഡം……. ”

വീട്ടിൽ എത്തിയതും അഞ്ജലി നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു.

“അമ്മേ………. ”

അഞ്ജലി വിളിച്ചു….. അവളുടെ ആ വിളി പ്രതീക്ഷിച്ചു ഇരുന്നത് പോലെ പാർവ്വതി തിരിഞ്ഞു നോക്കി….

” അഞ്ചു….  നീ ചോദിക്കാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം…….  സത്യേട്ടൻ എന്നെ വിളിച്ചിരുന്നു ……..  അദ്ദേഹം പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത്……. ”

പാർവ്വതി പറഞ്ഞു…….

“എന്നാലും അമ്മേ….. ”

“ഒരു എന്നാലും ഇല്ല……  നിന്റെ മനസ്സിലെ ചോദ്യങ്ങൾക്കു ഉള്ള  ഉത്തരങ്ങൾ വൈകാതെ തന്നെ നിന്നെ തേടി വരും……  അതുവരെ എന്റെ മോളൊന്ന് ക്ഷമിക്ക്….. ” പാർവ്വതി പറഞ്ഞു…..

”  ഇല്ല…  എനിക്കറിഞ്ഞേ പറ്റൂ….  ആരാ എന്റെ അച്ഛനെ കൊന്നത് എന്ന്…….  ” അഞ്ജലി പറഞ്ഞു….

” ഞാൻ പറഞ്ഞാൽ മതിയോ……. ”

പിന്നിൽ നിന്നും പറയുന്നത് കേട്ട് അഞ്ജലി തിരിഞ്ഞു നോക്കി….

അപ്പോഴുണ്ട് നീതു വാതിൽ ചാരി നിക്കുന്നു ….

” മോളെ….  നീതു…….. ” പാർവ്വതി വിളിച്ചു…

ആ വിളിയുടെ അർത്ഥം മനസ്സിലാക്കിയ നീതു ഒന്നും സംഭവിക്കില്ല എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി…..  എന്നിട്ട് അഞ്ജലിയെ നോക്കി…

” നീ വാ നമുക്ക് കുറച്ചു നടക്കാം……. ” നീതു അവളോട്‌ പറഞ്ഞു…..

അവർ രണ്ട് പേരും പുറത്തേക്ക് നടന്നു…..

അവർ വീടിന്റെ പറമ്പിലേക്ക് നടന്നു …

” അഞ്ചു….  നീ ഓർക്കുന്നോ നമ്മൾ ആദ്യമായി കോളേജിൽ പോയത് ……. ” നീതു പറഞു….

” മ്മ്…. ” അഞ്ജലി ഒന്ന് മൂളി…..

അവളുടെ ഓർമ്മകൾ തങ്ങളുടെ കോളേജ് ലൈഫിലേക്ക് പോയി…

11 Comments

  1. Bro next part eppola

  2. Next part 2year kayiyumo ?

    1. കുട്ടേട്ടൻ

      മൂന്നു തവണ പോസ്റ്റ്‌ പോസ്റ്റ്‌ ചെയ്തു അപ്രൂവൽ കിട്ടാത്തത് എന്റെ കുറ്റം അല്ല….

  3. Bro.. next part eppola… waiting

  4. കുട്ടേട്ടാ…. പൊളി സ ാ ാ ാ ാനം…. പൊളി ത്രില്ലർ….. Late ആക്കല്ലേ… കട്ട waiting…..

  5. ഇന്ദുചൂഡൻ

    കുട്ടേട്ടാ നെക്സ്റ്റ് പാർട്ട്‌ താമസിപ്പിക്കല്ലേ

  6. കൊള്ളാം അടിപൊളി അടുത്ത part എപ്പോളാ.. കട്ട waiting

  7. Page kutti ezhuthu brooo kadha nannavunund

  8. Dear kuttettan pages valare kuranju pokunu.vayichu thudanmbolekum theernupoyallo…kadha nannayitund..waiting for next part try to upload minimum 20 to 25 pages

  9. ഡ്രാക്കുള

    കൊള്ളാം അടിപൊളി ???????????????????????

    പക്ഷേ പെട്ടെന്ന് തീർന്നു പോയി ????? മിനിമം ഒരു 20 പേജുകൾ എങ്കിലും വേണം എന്നാലെ വായനാ സുഖം കിട്ടൂ??????????

Comments are closed.