ശിവശക്തി 5 [പ്രണയരാജ] 329

വൃത്തത്തിൽ ചെന്നിരിക്കുക.

 

ആചാര്യൻ്റെ ആജ്ഞ ശ്രവിച്ചതും അവർ മന്ദം മന്ദം തങ്ങൾക്കായി ഒരുക്കിയ വൃത്തത്തിലെ പീoത്തിൽ ചെന്നിരുന്നു. ആചാര്യൻ ഹോമകുണ്ഡത്തിനരികിൽ തീർത്ത വലിയ വിറകു വൃത്തത്തിൽ ഇരുന്നു. ഹോമകുണ്ഡത്തിൽ ആചാര്യൻ അഗ്നി പടർത്തി.തുടർന്ന് അദ്ദേഹത്തിൻ്റെ ശബ്ദം ഉയർന്നു കേട്ടു .

 

അഗ്നി…….

 

അടുത്ത നിമിഷം പന്തമേന്തിയ ഭടൻ ആചാര്യനു ചുറ്റും തീർത്ത വിറകു വൃത്തത്തിന് തീ കൊടുത്തു. തുടർന്ന് 99 കന്യകമാർക്കും ഒരുക്കിയ വിറകു വൃത്തത്തിനും അഗ്നി പകർന്നു.

 

കാളി മന്ത്രം ഉച്ഛാരണം  തുടങ്ങാം. മനസ് ശാന്തം, ദുഷ്ചിന്തകൾ വരാൻ പാടില്ല.

 

ആചാര്യൻ്റെ ശാസനം തീർന്നതും കാളി മന്ത്ര ഉച്ഛാരണം ഉയർന്നു വന്നു. ഒപ്പം കന്യകമാരുടേയും. ഹോമകുണ്ഡത്തിൽ ആഹൂതികൾ പകർന്നു കൊണ്ടിരുന്നു. ഒരു വശത്തു നിന്നു തുടങ്ങിയ അഗ്നി അതിൻ്റെ പൂർണ്ണ രൂപം നേടി, വൃത്താകൃതിയിൽ അഗ്നി ആളി കത്തുവാൻ തുടങ്ങി.

 

ഭടൻമാർ ആ വൃത്താകൃതിയിൽ കത്തുന്ന തീയിലേക്ക് വിറകു കൊളളികൾ, പകർന്നു കൊണ്ടിരുന്നു. ഗുഹയിൽ ചൂടുയർന്നു വന്നു. ദേഹത്തിൽ നിന്നും വിയർപ്പു കണങ്ങൾ ഒഴുകി വസ്ത്രത്തെ ഈറനണിപ്പിച്ചു, ഒപ്പം വസ്ത്രത്തിലെ ഈർപ്പത്തെ അഗ്നിയുടെ താപം ഇല്ലാഴ്മ ചെയ്തു കൊണ്ടിരുന്നു. ദേഹം ചൂടാൽ വേവുന്ന പോലെ കന്യകമാർക്കു തോന്നി തുടങ്ങി.

 

പക്ഷെ അവരാരും തന്നെ ധ്യാനത്തിൽ നിന്നും പുറത്തു വരാനോ, ഏകാക്രത നഷ്ടമാവാതിരിക്കാനും കഠിനമായി പരിശ്രമിച്ചു. കാരണം ഈ പൂജ കുഞ്ഞിനു വേണ്ടി ചെയ്യുന്നതാണെന്നതിനോടൊപ്പം തങ്ങൾക്കു കൂടിയാണെന്ന് അവർക്കറിയാം.

 

ഈ പൂജയ്ക്ക് അവരുടെ ജീവൻ്റെ വിലയുണ്ട്, ഒപ്പം മാനത്തിൻ്റെയും . അവർക്കറിയുന്ന ബന്ധുമിത്രാനികൾ , പേരറിയാത്ത സഹവാസികൾ അങ്ങനെ പലരുടേയും ജീവൻ്റെ വിലയിൽ അടിസ്ഥാനമായാണ് ഈ പൂജ, തങ്ങളുടെ സംരക്ഷകൻ്റെ സംരക്ഷണത്തിനായുള്ള പൂജ.

 

ഈ സമയം മുറിയിൽ കാർത്തുമ്പി നല്ല മയക്കത്തിലാണ്. പ്രകൃതി ചക്രം തിരുത്തിക്കുറിച്ച, അവളിൽ വന്നു ചേർന്ന മാറ്റം, ശാരീരികമായി അവളെ തളർത്തിയിരുന്നു . എന്നാൽ മാനസികമായി അവൾക്ക് കുറച്ചതികം ശക്തികൾ കൈവരികയും ചെയ്തു. സഹനശക്തി, ക്ഷമ, ഒപ്പം അവളിലെ വ്യക്തിത്വത്തിൽ വന്ന ഒരു മാറ്റം, അതാർക്കും അറിയില്ലെങ്കിലും ഒരിക്കൽ പ്രകടമാവാൻ സാധ്യതയുള്ള ആ മാറ്റം. ഒരിക്കലും ദേഷ്യം വരാത്ത അത്ര സഹനശക്തിയും, ക്ഷമയും ഉള്ള കാർത്തുമ്പി ദേഷ്യം പിടിച്ചാൽ പ്രപഞ്ചശക്തികൾ പോലും ഭയക്കണം, കാരണം അവളുടെ ദേഷ്യം എന്നാൽ അപ്പുവിലെ ദേഷ്യമാണ്. അവൾ കരയാനിടവന്നാൽ പ്രകൃതി അതിൻ്റെ ഫലമെന്നവണ്ണം പൊട്ടിത്തെറിക്കാം.

 

ശാന്തമായി അവൾ ഉറങ്ങുകയാണ്. അവൾക്കരികിൽ കട്ടിലിൽ അപ്പുവുമുണ്ട്. അവൻ സസൂക്ഷ്മം അവളെ തന്നെ നോക്കി നിൽക്കുകയാണ്. സ്വയം മതി മറന്നുറങ്ങുന്ന അവളുടെ ഉറക്കത്തിൻ്റെ ആഴം അളക്കുക എന്നത് അസാധ്യം. എന്നാൽ അവൾ ഇടക്കിടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അപ്പുവിൻ്റെ കുഞ്ഞി കൈകൾ അവളുടെ മേനിയിൽ സ്പർഷിക്കുന്ന ഒരോ നിമിഷവും അവളറിയാതെ ചുണ്ടിൽ പുഞ്ചിരി വിടരുകയായിരുന്നു.

 

അവളുടെ ചുണ്ടിൽ വിടരുന്ന പുഞ്ചിരി കാണുമ്പോൾ അപ്പുവിൻ്റെ കണ്ണിൽ തെളിയുന്ന തിളക്കം ഒന്നു കാണേണ്ടതു തന്നെയാണ്. അവളുടെ പുഞ്ചിരി കാണുവാൻ എന്ന വണ്ണം അവൻ്റെ കുഞ്ഞി കൈ അവളുടെ കവിളിൽ തുടരെ തുടരെ തലോടി കൊണ്ടിരുന്നു. അവൻ്റെ കുഞ്ഞു കൈകൾ സ്പർഷിക്കും തോറും ആ മുഖത്തെ പുഞ്ചിരി മായാതെ തെളിഞ്ഞു നിന്നു. സന്തോഷദായക കാഴ്ച്ച കണ്ടതു പോലെ അപ്പുവും പുഞ്ചിരി തൂകി നിന്നു.

 

അപ്പുവും കാർത്തുമ്പിയും അവരുടേതായ  നിമിഷങ്ങൾ ആസ്വദിക്കുന്നതിനിടയിലാണ്, കാർത്തുമ്പിയുടെ അമ്മ മുറിയിലേക്കു കടന്നു വരുന്നത്. നട്ടുച്ച സമയത്തെ അവളുടെ കിടത്തം ഒന്നു നോക്കിയ ശേഷം ആ അമ്മ അവളെ വിളിച്ചു.

45 Comments

  1. ചേട്ടാ എപ്പോൾ വരും next part

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തതാണ് ബ്രോ… എപ്പോ വരും എന്നെനിക്കും അറിയില്ല

  2. പ്രണയരാജ

    Shivashakti 6 submitted

    1. പാവം പൂജാരി

      Till now it is not published

      1. പ്രണയരാജ

        May be kuttettan, still busy

    2. Bro please resubmit it

      1. പ്രണയരാജ

        Ok I will

    3. Ennu publish aavum bro?

      1. പ്രണയരാജ

        No idea , but upcoming part is the 1st step, to the way of story.

  3. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. വിവിധ സ്ഥലങ്ങളും, പ്രകൃതിയും സംസ്‌കാരങ്ങളും നിഗൂഢതകളും, ഇവളെയെല്ലാം കോർത്തിണക്കി മുന്നോട്ട് കൊണ്ട് പോകുന്ന കഥാകൃത്തിനു അഭിനന്ദനങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. പ്രണയരാജ

      Thanks bro..

  4. ༻™തമ്പുരാൻ™༺

    പൊളി….????

    1. പ്രണയരാജ

      Mutheee…

  5. ജയേട്ടൻ

    Sorry ഈ കഥ fullum ഇന്നാണ് വായിച്ചതു
    കൊള്ളാം അടിപൊളി

    1. പ്രണയരാജ

      Thanks bro

  6. വാക്കുകളാൽ വിവരിക്കാൻ ആവാത്ത എഴുത്ത് ശൈലി ????????????? സർവേശ്വരൻ ശക്തി തരട്ടെ….

    1. പ്രണയരാജ

      Thanks you dear

  7. Kollaam bro❤️❤️❤️❤️❤️❤️

    1. പ്രണയരാജ

      Thanks dude

  8. അറക്കളം പീലിച്ചായൻ

    ഒറ്റയിരുപ്പിന് അഞ്ചുഭാഗവും വായിച്ചു… ആറാമത്തെ ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രണയരാജ

      Vegam varunnathane

  9. Sprb broi..

    1. പ്രണയരാജ

      Thanks bro

  10. സൂപ്പർ ബ്രോ

    1. പ്രണയരാജ

      Thanks muthee

  11. ബ്രൊ….

    ഇതിന്റെ ആദ്യഭാഗം ഇന്ന് നമ്മുടെ സഹോദര സൈറ്റിൽ ഇന്നാണ് വായിച്ചത്.ക്യാച്ചിങ് ആയി തോന്നി.വൈകാതെ മുഴുവൻ വായിച്ചു ഇവിടെ അഭിപ്രായം ഇടാം

    1. പ്രണയരാജ

      Alby 2nd part avideyum ayachatha entha ennariyilla post aayilla ithu vare

      1. Reminder idoo ഡോക്ടർ വിട്ടു പോയി കാണും.മെയിൽ ചെയ്യുന്നതാവും നല്ലത്.
        കിട്ടി എങ്കിൽ അദ്ദേഹം ഇടും ,ഉറപ്പ്.

        1. പ്രണയരാജ

          Innale koodi mail chaithu no replay

          1. ഏത് മെയിൽ ഐഡി ആണ്

          2. പ്രണയരാജ

            Ee I’d thanne

  12. machane..ee partum kidukki..kalakki..thimirthu…vaayichu page theernnathu arinjilla…adutha partinu waiting aanuttoo

    1. പ്രണയരാജ

      Vegam varunnathane sk

  13. വിശ്വാമിത്രൻ

    രാജാവേ ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      Thanks muthee

  14. ???????????

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ???

  15. പ്രണയരാജാ powliiiiiii…………nallathe ennu paranjal kuranju povum …….attrakkum ishttayiiiii…… waiting for next one ……..

    1. പ്രണയരാജ

      Ezhuthi thudangi pettannu varunnathane

    1. പ്രണയരാജ

      ❤️❤️❤️

    1. പ്രണയരാജ

      ❤️❤️❤️

Comments are closed.