ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

Views : 33303

ശിവതാണ്ഡവം 5

Shivathandavam 5 | Author : Kuttettan | Previous Part

 

Dear Friends
ഒരു പാട് വൈകി എന്നറിയാം മനപ്പൂർവ്വം അല്ല കേട്ടോ ….. സാഹചര്യം അതായി പോയി …
വായിച്ചിട്ട്  അഭിപ്രായം പറയണേ ……=======================================

” എടീ നീ  പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആള്  ഒരു  ചൂടൻ ആണല്ലോ ……….” നീതു സുൽഫിയോട് ചോദിച്ചു ………

” നീ ചോദിച്ചതുപോലെ ആള് അല്പം ദേഷ്യക്കാരൻ ആണ് ……….. അതുപോലെ തന്നെ ആളൊരു പാവവും ആണ് …………..പണക്കാരൻ ആണെങ്കിലും അതിന്റെ യാതൊരു അഹങ്കാരവും ശിവേട്ടനില്ല …………….ആരെന്തു സഹായം ചോദിച്ചാലും ശിവേട്ടൻ അത് ചെയ്തു കൊടുക്കും ………….  ബട്ട് ആവശ്യം ജനുവിൻ ആയിരിക്കണം എന്ന് മാത്രം ………. അതല്ല മൂപ്പരെ പറ്റിക്കുകയാണ് എന്ന് തോന്നിയാൽ   പിന്നെ ആർക്കും ഒന്നും ചെയ്യാൻ  കഴിയില്ല ………….. എന്തിനു നിഴൽ പോലെ കൂടെ നടക്കുന്ന  ഫൈസലിക്കയും  വരുണേട്ടനും പറഞ്ഞാൽ പോലും മൂപ്പര് കേൾക്കില്ല ……………. ”  സുൽഫി പറഞ്ഞു

” അപ്പൊ മൊത്തത്തിൽ ആളൊരു ജഗജാല കില്ലാഡി ആണല്ലേ ……..”
നീതു പറഞ്ഞു  ……..

” അല്ല നീ എന്താ ഒന്നും പറയാത്തത് ……….” സുൽഫി അഞ്ജലിയുടെ ചോദിച്ചു

” ഏയ് ഒന്നും ഇല്ല .. ഞാൻ നീ പറയുന്നത് കേൾക്കുകയായിരുന്നു …….. അല്ല  ഈ ശിവയുടെ അച്ഛനും അമ്മയും …………” അഞ്ജലി ചോദിച്ചു

” അതിനെ പറ്റി ഇവിടെ ആർക്കും അറിയില്ല ………….  പക്ഷെ ഒരു കാര്യം അറിയാം ……” സുൽഫി പറഞ്ഞു

” എന്താ ” അഞ്ജലിയും നീതുവും ഒരുപോലെ ചോദിച്ചു …….

” ശിവേട്ടൻ  ഈ നാട്ടുകാരൻ അല്ല ……….” സുൽഫി പറഞ്ഞു

” പിന്നെ ………”

” തൃശൂർ എവിടെയോ ആണ് പുള്ളിയുടെ വീട് ………… അത്രയേ എനിക്ക് അറിയൂ …….”

“പുള്ളി തൃശൂർകാരൻ ആണെങ്കിൽ സംസാരിക്കുമ്പോൾ തൃശൂർ സ്ലാങ്  അല്ലല്ലോ വരുന്നത് …………” നീതു ചോദിച്ചു …….

” ആ അതൊന്നും എനിക്ക്  അറിയില്ല ……………..” സുൽഫി കൈ മലർത്തി കൊണ്ട് പറഞ്ഞു

” ആ പിന്നെ വേറൊരു കാര്യം കൂടെ . ………………. ശിവേട്ടന് ഒരു അമ്മാവൻ ഉണ്ട് ……  കോളേജിന് പുറത്തു എന്ത് പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹം ആണ് ഒത്തു തീർപ്പാക്കാറു  …” സുൽഫി പറഞ്ഞു ……….

====================================

ഇതേ സമയം കാന്റീനിൽ

” ശിവാ എന്താ നിന്റെ പ്ലാൻ ………….” ഫൈസൽ ചോദിച്ചു …….

” എന്ത് പ്ലാനിങ് ……….”

” എടാ ആ ആന്റണിയുടെ തന്ത അവനെ തല്ലിയത് അറിഞ്ഞാൽ വെറുതെ ഇരിക്കും എന്ന് നിനക്ക് തോന്നുണുണ്ടോ ……..” ഫൈസൽ പറഞ്ഞു

” ഒരിക്കലും ഇല്ല …….. പക്ഷേ മകൻ ഇവിടെ ചെയ്ത ചെറ്റത്തരത്തിന് ഉള്ള പണി അയാൾക്ക്   ഇപ്പോ അവിടെ കിട്ടിയിട്ടുണ്ടാകും ……..” ശിവ പറഞ്ഞു

അത് കേട്ട് ഫൈസലും വരുണും പരസ്പരം നോക്കി…

“ഓ…… അപ്പോ അമ്മാവൻ ലാൻഡ് ചെയ്തു അല്ലെ …….” ഫൈസൽ പറഞ്ഞു.

അത് കേട്ടതും ശിവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

Recent Stories

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി 🦋

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli😍

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… 😘😘😘😘
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…🤔🤔🤔
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. 🤩🤩🤩🤩🤩
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. 😭😭😭😭

    i am waiting…. 😁😁😁😁😁😁

  11. 😍😍😍😍

  12. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com