RIVALS – 4 [Pysdi] 270

Views : 8727

ലെവൾ ഗോവൻ ഫുഡിനെ വെച്ച് ഒരു ഗവേഷണം തന്നെ നടത്തിയിട്ടുണ്ടെന്ന് ഞങ്ങൾക്കപ്പോൾ മനസ്സിലായി….. ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു കുറച്ചു നേരം റസ്റ്റ് എടുക്കാൻ ആയി ഞങ്ങളെല്ലാരും കൂടി റിസോട്ടിലേക് വന്നു……… ഞങ്ങളുടെ കോട്ടേജിന്റെ സിറ്റ്ഔട്ടിലായിയുള്ള ഇരിപ്പിടത്തിൽ വന്നിരുന്നപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ശ്രീ അത് പറഞ്ഞത്………..

“നിങ്ങ രണ്ടു പേരോടുമായി പറയുകയാ…….. നിങ്ങളിതുവരെ അറിയാത്ത ഒരു രഹസ്യം ഇന്ന് നമ്മുടെ ഷെയ്ൻ മോൻ നിങ്ങളോട് തുറന്ന് പറയും മക്കളെ ഒന്ന് ഞെട്ടാൻ റെഡി ആയിക്കോ”………

“അതെന്താടാ ഷെയ്‌നെ ഞങ്ങളറിയാത്ത അത്രേം വലിയ രഹസ്യം ”…… പുരികമുയർത്തിക്കൊണ്ട് എന്തെന്ന ഭാവത്തിൽ ആമിയെന്റെ മുഖത്തേക്ക് നോക്കി…. ഷാനുവിന്റെ മുഖത്തും അതെ അശ്ചര്യം…….

ഇവരെ ഞെട്ടിക്കാനാണ് ശ്രീ ഇത് പറഞ്ഞതെങ്കിലും സത്യത്തിൽ ഞെട്ടിയത് ഞാനാണ് ………. ഇവരോട് ഈ ട്രിപ്പ്പിന്റെ ഇടയിൽ എല്ലാം തുറന്നു പറയണമെന്നു കരുതിയിരുന്നെങ്കിലും എത്ര വേഗം അത് ഞാൻ പറയേണ്ടിവരുമെന്ന് വിചാരിച്ചിരുന്നില്ല……….. ശ്രീയുടെ മുഖത്തേയ്ക്കു നോക്കിയപ്പോൾ എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന ഭാവത്തിൽ എന്നെ നോക്കി ചിരിക്കുന്നുണ്ട് കുരിപ്പ്……….

എന്റെ എല്ലാ ഉടായിപ്പുകളും ചുറ്റികളികളും അറിയാവുന്ന രണ്ടുപേരാണ് ഷാനുവും ആമിയും…… ഷാനുവിന്റെ കാര്യമാലോചിക്കുമ്പോഴാണ് കൂടുതൽ ടെൻഷൻ… ചെറുപ്പം മുതലേ എന്തുകാര്യവും പരസ്പരം ഷെയർ ചെയ്തതാണ് ഞങ്ങൾ വളർന്നത്….. ഒരു സഹോദരിക്കുപരി അവളെനിക്ക് ഒരേസമയം എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി കൂടിയാണ്……

Recent Stories

The Author

Pysdi

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.🌺♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും🤗 …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു 😅. നന്നായി ആശാനേ 🤗❣️❣️❣️. കാത്തിരിക്കുന്നു 😊

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം😂…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com