RIVALS – 4 [Pysdi] 270

Views : 8727

തിരിച്ചും അവൾ അവളുടെ എല്ലാ കാര്യവും ഞാനുമായി ഷെയർ ചെയ്യാറുണ്ട്…….. ക്യാമ്പിൽ നടക്കുന്ന ഓരോ കാര്യവും ഫോൺവിളിക്കുമ്പോയെല്ലാം ഷാനുവിനോട് വിശദമായി തന്നെ പറയാറുണ്ട്… ഷെറിന്റെ കാര്യമൊഴിച്ച്….. അങ്ങനെയാണ് അവൾ ശ്രീയെ അറിയുന്നത് പോലും… പിന്നെ പതിയെ കമ്പനിയാവുന്നതും…. ആമിക്ക് നേരത്തെ ഞങ്ങൾ ജോൺ സാറിന്റെ അടുക്കലായിരുന്നപ്പോൾ തന്നെ ശ്രീയെ അറിയാം…… ഇടക്കൊക്കെ ഷെറിന്റെ കാര്യത്തിൽ ശ്രീ തമാശകളിലൂടെ ചെറിയ ചില സൂചനകൾ ഇവളുമ്മാര്ക് കൊടുത്തിട്ടുണ്ട്….. എന്നാൽ അതൊക്കെ എന്റെ സ്വഭാവം നന്നായി അറിയുന്ന രണ്ടുപേരും വലിയ കാര്യമാക്കി എടുത്തിരുന്നില്ല…. കൊള്ളാവുന്ന ഏതൊരുത്തിയെ കണ്ടാലും നോം ഒന്നെറിഞ്ഞു നോക്കുമായിരുന്നു…. ജസ്റ്റ് ഫോർ എ എന്റെർട്ടയ്മെന്റ് …….ഒരുപക്ഷെ ഞാൻ എത്രമാത്രം പിശാചിന്റെ കാര്യത്തിൽ സീരിയസ് ആണെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല… എന്തുകൊണ്ടോ ഞാനായിട്ട് ഒന്നും പറയാനും പോയില്ല എന്നതാണ് സത്യം……..

“ഷെയ്‌നെ നിനക്കെന്നാ പറയാനുള്ളെ എന്നൊന്ന് പറഞ്ഞ കൊള്ളായിരുന്നു… കുറെ നേരമായി ഞങ്ങൾ നിന്റെ തിരുമുഖത്തേക്ക് നോക്കിയിരിപ്പ് തുടങ്ങിയിട്ട്”……….

ആമിയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽനിന്നും ഉണർത്തിയത്…. എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ് ആമിയും ഷാനുവും….. ശ്രീയെ നോക്കിയപ്പോൾ അവനവിടെയെങ്ങുമില്ലെന്ന് മനസ്സിലായി….. നൈസ് ആയി സ്കൂട്ടായതാ ആ തെണ്ടി……

എല്ലാമറിയാമായിരുന്നിട്ടും അവനും അവരിൽ നിന്നും ഇക്കാര്യം ഒളിച്ചുവെച്ചു എന്ന് അവസാനം ലെവളുമാർ മനസ്സിലാക്കിയാൽ എന്റെ കൂട്ടത്തിൽ അവനും കിട്ടും ഇവളുമാരുടെ കയ്യീന്ന്…..

Recent Stories

The Author

Pysdi

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.🌺♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും🤗 …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു 😅. നന്നായി ആശാനേ 🤗❣️❣️❣️. കാത്തിരിക്കുന്നു 😊

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം😂…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com