RIVALS – 4 [Pysdi] 270

Views : 8727

’ആഹ് എന്നാ തുടങ്ങാം ല്ലേ ’ ഒരു നിഗൂഢമായ ചിരിയോടെ ഞാനും അവനു മറുപടി നൽകി….. ഞങ്ങൾ എന്ത് തേങ്ങയാണ് ഈ പറയുന്നതെന്ന് മനസ്സിലാവാതെ ആമിയും ഷാനുവും പരസ്പരം കണ്ണുമിഴിച്ച് നോക്കികൊണ്ടിരിക്കുന്നുണ്ട്……..

“ഓൺ മൈ കൗണ്ട്…….1…2……3 ”എന്ന് ശ്രീ പറഞ്ഞതും ഒറ്റതള്ളിന് ഞാൻ ഷാനുവിനെയും ശ്രീ ആമിയെയും എടുത്ത് വെള്ളത്തിലേക്ക് ഇട്ടു…… ലൈഫ് ജാക്കറ്റ് ഉള്ളതുകൊണ്ടും രണ്ടുപേർക്കും നീന്താൻ അറിയുന്നത് കൊണ്ടും… റിസ്ക് ഒന്നുമില്ല പിന്നെ രണ്ടുപേരെയും ചെറുതായൊന്നു പേടിപ്പിക്കുക എന്ന ഉദ്ദേശമെ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ…….. അതെന്തായാലും ഭംഗിയായി നടന്നു രണ്ടും നിലവിളിയോടെ കടലിലേക് വീണു….

രണ്ടിന്റെയും മുഖം കടന്നൽ കുത്തിയ പോലെ ആയിട്ടുണ്ട്….. പിന്നെ പകരം ചോദിക്കാൻ എന്നവണ്ണം രണ്ടുംകൂടി ആദ്യം ശ്രീ ഇരിക്കുന്ന കയ്യാക് മറിച്ചിട്ടു അവനെയും വെള്ളത്തിലേക്കിട്ടു…… പിന്നെ മൂന്നും കൂടിയാണ് എന്നെ വെള്ളത്തിലോട്ട് ഇട്ടത്……. അങ്ങനെ കുറച്ചുനേരം വെള്ളത്തിലും കിടന്നു അല്പം കുസൃതികളൊക്കെ ഒപ്പിച്ചു ഞങ്ങൾ കയ്യാക്കെടുത്തു തിരികെ വന്നു…… തിരികെ വരുമ്പോൾ ഷാനുവും ആമിയുമാണ് കയ്യാക് നിയന്ത്രിച്ചത്…… അവരിപ്പോൾ കുഴപ്പമില്ലാതെ കണ്ട്രോൾ ചെയ്യുന്നുണ്ട്…. പിന്നെയും കുറച്ചധികം നേരം ബീച്ചിൽ ചിലവിട്ട് അവസാനം ഷാനുവിന് വീണ്ടും വിശപ്പിന്റെ വിളി വന്നപ്പോഴാണ് അവൾ ഞങ്ങളെ നിർബന്ധിച്ച് തിരികെ റിസോർട്ടിലേക്ക് കൊണ്ടുവന്നത്…….. ഒന്ന് ഫ്രഷായി നങ്ങൾ വേഗം റസ്റ്റോറന്റ്റിലേക്ക് പോയി…… ഉച്ചയ്ക്ക് ലോബ്‌സ്റ്റർ കഴിക്കണമെന്ന് ഷാനു നേരത്തെ ചട്ടം കെട്ടിയിരുന്നു……

Recent Stories

The Author

Pysdi

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.🌺♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും🤗 …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു 😅. നന്നായി ആശാനേ 🤗❣️❣️❣️. കാത്തിരിക്കുന്നു 😊

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം😂…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com