RIVALS – 4 [Pysdi] 270

Views : 8727

“എന്നാ നമുക്ക് ഡബിൾ സീറ്റ്‌ ഉള്ള രണ്ടെണ്ണം എടുക്കാം….നിങ്ങ പേടിക്കണ്ടാന്നെ കപ്പൽ ഓടിക്കുന്ന ഞങ്ങൾക്കിതൊക്കെ എന്ത് ” ഇട്ടിരിക്കുന്ന ഷർട്ടിന്റെ കോളറൊന്ന് സ്വയം പൊക്കി ഇതൊക്കെയെന്തന്ന ഭാവത്തിൽ ശ്രീ അത് പറഞ്ഞപ്പോൾ ഞാനും അൽപ്പം നെളിഞ്ഞു നിന്നു…..

“ഓ ഇങ്ങനെ രണ്ട് സ്വയംപൊക്കികൾ…. നിന്ന് വാചകം അടിക്കാതെ വാ നമുക്കതിൽ കേറാം ”….. ആമിയാണ് ദൃതിപിടിച്ചത് പറഞ്ഞത്.. അവൾക്കെന്തോ വലിയ സാഹസം കാട്ടാൻപോകുന്ന സന്തോഷവും ആകാംക്ഷയുമൊക്കെയാണ്……….

“ ഒന്ന് അടങ്ങെന്റെ ആമീസെ ആദ്യം നീ പോയി കോലം മാറ്റ്”…. ഇത്തവണ ഷാനുവാണ് ആമിക്കിട്ട് താങ്ങിയത്……. അത് കേട്ടതോടെ എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ആമി റിസോർട്ടിലോട്ടോടി..

അവിടെയുള്ള ഒരു റെൻഡിംഗ് ടീമിന്റെ കൈയിൽനിന്ന് രണ്ട് ഡബിൾ സീറ്റഡ് കയ്യാക് ഞങ്ങളെടുത്തു…… എനിക്കും ശ്രീക്കും കയ്യാക്കിങ് അറിയാമെങ്കിലും ഞങ്ങളോടൊപ്പമുള്ള രണ്ട് തരുണീമണികളും ഇന്നേവരെ ഈ സാധനത്തിൽ കയറിയിട്ടില്ല എന്റെ കൂടെ ഷാനുവിനെയും ശ്രീയുടെ കൂടെ ആമിയെയും കയ്യറ്റി ഞങ്ങൾ കയ്യാക് കടലിലോട്ടിറക്കി……. സാധാരണ പുഴയിലും മറ്റും കയ്യാക് ചെയ്യുന്നതുപോലെയെല്ല കടലിൽ തുഴയാൻ നല്ല മെയ്യ്വഴക്കവും എക്സ്പീരിയൻസും വേണം……. അധികം തിരമാലകളില്ലാത്തതുകൊണ്ട് വലിയ പാടുപെടേണ്ടി വന്നില്ല ഷാനുവിനെ മുന്നിലിരുത്തി ഞാനാണ് പുറകിലിരുന്ന് കയ്യാക് കണ്ട്രോൾ ചെയ്തോണ്ടിരുന്നത്……. ഷാനുവിനൽപ്പം പേടിയുള്ളതു കൊണ്ട് ഞാൻ പറയുന്നതൊക്കെ അതേപടി ചെയ്യുന്നുണ്ട്…….. ഒരുവിധത്തിൽ ഞങ്ങൾ ചെറിയ തിരമാലകളിൽ നിന്ന് തുഴഞ്ഞ് കയറി…….

Recent Stories

The Author

Pysdi

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.🌺♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും🤗 …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു 😅. നന്നായി ആശാനേ 🤗❣️❣️❣️. കാത്തിരിക്കുന്നു 😊

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം😂…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com