RIVALS – 4 [Pysdi] 270

ആമിയാണ് ആദ്യം ഡാൻസ് ചെയ്യാൻ തുടങ്ങിയത്…. അവൾക്കി പാർട്ടീസ് ഒക്കെ ഭയങ്കര ക്രെയ്‌സ് ആണ്… പിന്നാലെ ഞാനും ശ്രീയും ഷാനുവുമൊക്കെ പാട്ടിനനുസരിച്ച് ചുവടു വച്ചു….. ശരിക്കും ആ സമയമൊക്കെ നാലുപേരും നന്നായി എൻജോയ് ചെയ്തു…. ഡാൻസ് കളിച് ക്ഷീണിച് പതിയെ ഞങ്ങൾ അവിടെയുണ്ടായിരുന്ന ഒരു ടേബിളിന് ചുറ്റുമായിരുന്നു…. വൈകുന്നേരം തുടങ്ങിയ പാർട്ടി അവസാനിച്ചപ്പൊയെക്ക് നമ്മുടെ സൂര്യേട്ടാനൊക്കെ സലാം പറഞ്ഞു കടലിലോട്ടാഴ്ന്നിരുന്നു…

അവുടുന്നു ഫുഡും കഴിച്ചു ഞങ്ങൾ തിരികെ പോകാൻ ഒരുങ്ങി…… ബീച്ചിലൂടെ തിരികെ നടന്നു വരുമ്പോൾ ശ്രീ കയ്യിലുണ്ടായിരുന്ന കോള ബോട്ടിലിൽ നിന്നൽപ്പം ഷാനുവിനെ ദേഹതേക്ക് ഒഴിച്ചു……

“ആഹാ നിന്നെ കാണിച്ചു തരാമെടാ തെണ്ടി”

കലിതുള്ളി ഷാനു നിലത്തു നിന്ന് മണൽവാരി ശ്രീയെ എറിയാനായി റെഡി ആയി………

സംഭവം പന്തിയല്ലെന്ന് കണ്ട ശ്രീ ഓടി പിറകെ കയ്യ് നിറയെ മണലുമായി ഷാനുവും……. ഇതൊക്കെ കണ്ടു ഞാനും ആമിയും ചിരിയടക്കി അവർക്കു പിറകെ നടന്നു…….. ഷാനുവിനെ തിരിഞ്ഞു നോക്കി ഓടുകയായിരുന്ന ശ്രീ പെട്ടെന്ന് മുന്നിലേക്ക് വന്ന ഒരാളെ ഒറ്റയിടി….. അത്യാവശ്യം സ്പീഡിലായതുകൊണ്ട് രണ്ടുപേരും ഉരുണ്ടു മറിഞ്ഞു നിലത്തേക്ക് വീണു……. കണ്ടയുടനെ ഞങ്ങളോടി അവർക്കരികിലേക്കെത്തി….ശ്രീയാണേൽ നെറ്റിയും തടവിയിരിപ്പുണ്ട്……..

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.