RIVALS – 4 [Pysdi] 270

പിന്നെ ശ്രീയുടെ മുഖത്തേക്ക് നോക്കിയായി ചിരി…. പരിസരം മറന്ന് പൊട്ടിച്ചിരിച്ചു അവൾ ഇരുന്നിരുന്ന ചെയറിൽ നിന്നും ബാലൻസ് തെറ്റി നിലത്തേകുവീണു…ആമിയുടെ കോപ്രായങ്ങൾ കണ്ട് അത്രേം നേരം ടെൻഷനടിച്ചിരുന്ന എനിക്കുപോലും ചിരിവന്നു….. ശ്രീയാണേൽ ഇതെന്ത് കൂത്തെന്നഭാവത്തിൽ ഞങ്ങളെയും ആമിയെയും മാറിമാറി നോക്കി കിളി പോയി നിൽക്കുന്നുണ്ട്….“ഞാനൊന്ന് 10 മിനിറ്റ് മാറിയപ്പോഴേക്കും പെണ്ണിന് വട്ടിളകിയ”……“വട്ട് നിനക്കു തന്നെയാ മോനെ…”…. കഷ്ടപ്പെട്ട് ചിരി ഒതുക്കി ഒരുവിധത്തിൽ എഴുന്നേറ്റുനിന്നു ആമി പറഞ്ഞുതുടങ്ങി “ഇവനേത് കൊള്ളാവുന്ന പെൺകുട്ടിയെ കാണുകയാണേലും ഒലിപ്പിച്ചു പിന്നാലെ കൂടും, അപ്പൊ കൊള്ളാവുന്ന ഒരു പ്രൊഫസറെ കണ്ടപ്പോ ഇവനെ സ്ഥിരമടിക്കുന്ന സ്പാർക് തോന്നിക്കാണും…… ഇതാണോ നീ വലിയ ഞെട്ടിപ്പിക്കുന്ന രഹസ്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞത്.. എന്നാലും നീ ഇവന്റെ കൂടെ നാലഞ്ചു കൊല്ലമായില്ലേ എന്റെ ശ്രീ”……

ആമിയത് പറഞ്ഞപ്പോൾ ശ്രീ എന്റെ മുഖത്തേക്കാണ് നോക്കിയത്… എന്നിട്ട് രണ്ടു പേരോടുമായി “ഇവൻ നിങ്ങളോട് എവിടെ വരെയാ പറഞ്ഞത്” എന്ന് ചോദിച്ചപ്പോൾ ഷെറിനെ കണ്ടവരെയുള്ള കാര്യങ്ങളാണെന്ന് ഷാനു മറുപടി നൽകുകയും ചെയ്തു

“ഓ അപ്പൊ ഇത് എന്റെ കുഴപ്പമല്ല…. ഞങ്ങ ഫസ്റ്റ് ഇയറിൽ പഠിക്കുന്ന സമയത്താണ് ഷെറിൻ മാമിനെ കണ്ടതും പറഞ്ഞതുമായ കാര്യങ്ങൾ നടക്കുന്നത്……..,. ഇപ്പൊ അത് കഴിഞ്ഞു രണ്ടു വർഷമായി ഇതിനിടയിൽ ഇവർക്കിടയിൽ ഒരു സംഭവബഹുലമായ കഥ തന്നെ നടന്നിട്ടുണ്ട് അതൊക്കെ കേട്ട് കഴിഞ്ഞാൽ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഞെട്ടുക തന്നെ ചെയ്യും”

തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ ശ്രീ പറഞ്ഞുനിർത്തി ………

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.