പതിയെ പെടലിഞ് നിർത്തി ശ്രീയുടെ കയ്യാകിലോട്ട് നോക്കിയപ്പോഴാണ് കഷ്ടപ്പെട്ട് തുഴഞ്ഞ് കൊണ്ടിരിക്കുന്നു ശ്രീയെയും രണ്ടു കൈകൊണ്ടും പെടലുയർത്തി ഉയർത്തി ഞങ്ങളെ നോക്കി ഗോഷ്ടി കാണിക്കുന്ന ആമിയെയും കാണുന്നത്… പാവം ശ്രീ ഒറ്റയ്ക്ക് പെടൽ ചെയ്ത് നന്നേ കഷ്ട്ടപെടുന്നുണ്ട് എന്ന് അവന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ വിളിച്ചു പറയ്യുന്നുണ്ട്… ആമിയാണേൽ ഒരു ആഡ്വന്റർ റൈഡ് പോകുന്ന ഭാവത്തിലാനിരുപ്പ്….. പെട്ടെന്നാണ് ഒരു ചെറിയ തിരമാല വന്നതും പെടലുയർത്തി പിടിച്ചിരുന്ന ആമിയുടെ ബാലൻസ് തെറ്റി പുറകിലേക്ക് വേച്ചു പോയി കയ്യിലിരിക്കുന്ന പെടൽ പുറകിലിരിക്കുന്ന ശ്രീയുടെ മുഖത്തു ശക്തമായി ഇടിക്കുന്നതും…….. ആ കാഴ്ച കണ്ട് എനിക്കും ഷാനുവിനും ചിരിയടക്കാനായില്ല…..ഷാനുവിന്റെ കുലിങ്ങിയുള്ള ചിരി കാരണം ഞങ്ങളുടെ കയ്യാകൽപ്പം ആടിയുലഞ്ഞു….. മുഖൽത്തൽപ്പം ദയനീയതയും നിഷ്കളങ്കതയും ഇട്ട് മുഖം തിരുമിയിരിക്കുന്ന ശ്രീയെ നോക്കിയിരിപ്പാണ് ആമി…….
“ടാ എന്തേലും പറ്റിയോ…..അങ്ങോട്ടേക്ക് വരണോ ”……. ശ്രീയെ വിളിച്ചു ഞാനത് ചോദിച്ചപ്പോൾ കൈകൊണ്ട് വേണ്ടെന്ന് അവൻ മറുപടി തന്നു………പിന്നെ പതിയെ അവരും ഞങ്ങൾക്കടുത്തേക് വന്നു….
കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും തുഴഞ്ഞ് നടന്നു…. ഏകദേശമിപ്പോ ആമിക്കും ഷാനുവിനും തനിയെ കയ്യാക് കണ്ട്രോൾ ചെയ്ത് പോവാൻ പറ്റുന്നുണ്ട്….. ഇതാണ്ടൊരു അരമണിക്കൂർ തുയച്ചിലിന് ശേഷം ഞങ്ങൾ രണ്ടു കയ്യാകും അടുത്തടുത്തായി കൊണ്ടുവന്നു….. നിൽക്കുന്ന സ്ഥലത്ത് വെള്ളത്തിനധികം ഇളക്കമില്ലാത്തതുകാരണം കുറച്ച് റിലാക്സ് ചെയ്ത് ഞങ്ങൾ തുഴയാതെ നിന്നു……
“അപ്പൊ ഷെയ്നെ കാര്യങ്ങളൊക്കെ എങ്ങനാ…. തുടങ്ങുവല്ലേ ” എന്റെ നേരെ കണ്ണിറുക്കി കാണിച്ചു ശ്രീ അത് ചോദിച്ചപ്പോൾ എനിക്കും അവൻ ഉദ്ദേശിച്ചതെന്തെന്ന് മനസ്സിലായി……
Bro next part enna varunea
കഥ ഇഷ്ട്ടപെട്ടു.?♥️
പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.
ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️
ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?
സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤
നന്നായിട്ടുണ്ട്
Tnx bro❤
?
Nannyittund❣️
Thanks❣️