RIVALS – 4 [Pysdi] 270

“നോക്കാതിരിക്കുമോ ഇന്നേവരെ ഇവളെ ഈ കോലത്തിൽ ഞങ്ങ കണ്ടിട്ടില്ല…. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട് നിനക്കു കൂടെ ഒന്ന് ട്രൈ ചെയ്യാമായിരുന്നു”……….. എന്റെ പിറകെ വന്ന ശ്രീയാണ് ഷാനുവിൻ മറുപടി കൊടുത്തു…… ഈയിടെ ഇവന്റെ ഒലിപ്പിക്കലല്പം കൂടുന്നുണ്ടോ….

“എനിക്കിയുള്ള വേഷമൊക്കെ മതിയെ എന്ന് ഷാനുവും തിരിച്ചടിച്ചു ……

“ എന്റെ പേരിലിത്ര ഗാഢമായ ചർച്ചയൊന്നും വേണ്ടാ മനുഷ്യനിത്തിരി സൗന്ദര്യം കൂടിപോയാലും പ്രശ്നമാണല്ലോ ഈശോയെ ”……… ആരോടെന്നില്ലാതെ മുകളിലോട്ട് നോക്കി ആമി പറഞ്ഞു

“ ഓ പിന്നെ കണ്ടെച്ചാലും മതി….. നേരെ പൊക്കിയെടുത്തു വല്ല കണ്ടത്തിലും കൊണ്ടോയി വെക്കാം’വീണുകിട്ടിയ അവസരത്തിൽ ഞാൻ അവൾകിട്ടൊന്ന് കൊടുത്തു……. ആമി അതുകേട്ട് എന്നെ തല്ലാനായി കയ്യോങ്ങി…….

“ഒന്ന് മതിയാക്കുന്നുണ്ടോ നിങ്ങൾ…. ഇവിടെ മനുഷ്യന്റെ കുടല് കരിഞ്ഞു എനിക്ക് എന്തേലും മേടിച്ചു തന്നിട്ട് നിങ്ങൾ തമ്മിൽ തല്ലിക്കോ”……….

അവസാനം സഹികെട്ട് ഷാനു പറഞ്ഞപ്പോഴാണ് ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഇറങ്ങിയത്…… റസ്റ്റോറന്റ്റിലേക്ക് നടക്കുന്ന വഴിയാണ് ഞാൻ ചുറ്റുപാടും ശരിക്കൊന്നു വീക്ഷിച്ചത്……… ഗോവയിലേക്ക് മുമ്പ് വന്നിട്ടുണ്ടെങ്കിലും സൗത്ത് ഗോവയിലേക്ക് ഇതാദ്യമായാണ്…… രണ്ടു ചെറിയ പാറക്കെട്ടുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ബീച്ചാണ് ആഘോണ്ട…… ഫോറിനേഴ്സ് ആണ് അധികവും, പെറ്റ് ഫ്രണ്ട്‌ലി ബീച്ചായതുകൊണ്ടുതന്നെ ഒരുപാട് വളർത്തു പട്ടികളുണ്ട്…… കടലിലേക്ക് കയറി നിൽക്കുന്ന രണ്ടു പാറക്കെട്ടുകൾക്കിടയിലായതുകൊണ്ടുതന്നെ വലിയ തിരമാലകളുമില്ല…. രാവിലെതന്നെ ബീച്ചിൽ കളിക്കുന്നവരും കയ്യാക് ചെയ്യുന്നവരെയും മറ്റു വാട്ടർ സ്പോർട്സിലേർപ്പെടുന്നവരെയും കൊണ്ട് ബീച്ച് ഒന്ന് അലൈവ് ആയിട്ടുണ്ട്…..

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.