RIVALS – 4 [Pysdi] 270

ആമിയാണ് ആദ്യം വണ്ടിയെടുത്തത്… ഷെറിൻ കോ-ഡ്രൈവർ സീറ്റിലും ഞാനും ശ്രീയും ബാക്കിലുമായാണ് ഇരുന്നത്. കളിയും ചിരിയും തമാശകളുമായി യാത്രതുടങ്ങി..മംഗ്ലൂരിൽ നിന്നും ബ്രേക്ക് ഫാസ്റ്റും ഉടുപ്പുയിൽ നിന്നും ലഞ്ചും കഴിച്ചു…..
ശ്രീയുടെ നിലവാരമില്ലാത്ത തമാശകളും ആമിയുടെ വികൃതികളും കൂടി ആയപ്പോ ഒരു നീണ്ട യാത്രയുടെ ആലസ്സ്യമുണ്ടായില്ല ….ഇതിനിടയിൽ ഞാനും ശ്രീയുമൊക്കെ മാറി മാറി സാരതികളായീ… ഏതാണ്ട് പതിന്നാലു മണിക്കൂർ ഡ്രൈവിനു ശേഷം ഞങ്ങൾ ഗോവ എത്തി … പ്ലാൻ ചെയ്തത് പ്രകാരം ആദ്യം ആഘോണ്ട ബീച്ചിലേക്കാണ് തന്നെയാണ് പോയത്…. രാത്രി ഏറെ വൈകിയെത്തിയതിനാൽ അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനൊന്നും കഴിഞ്ഞില്ല… നേരത്തെ ബുക്ക് ചെയ്ത റിസോർട്ടിൽ ചെന്ന് ചെക്ക് ഇൻ ചെയ്തു… ഏതാണ്ട് ഒരു ഹാഫ് ഡേ യാത്ര ചെയ്ത ക്ഷീണം കാരണം മറ്റൊന്നിനും നിൽക്കാതെ എല്ലാവരും കിടക്കാനായി പോയി…. രണ്ട് ബീച്ച് വ്യൂ കോട്ടേജുകളാണ് ഞങ്ങൾ എടുത്തിരുന്നത് ഒന്നിൽ ഞാനും ശ്രീയും മറ്റൊന്നിൽ ആമിയും ഷാനുവും….

ബെഡ് കണ്ടപാടെ ശ്രീ ഒറ്റ കിടത്തമായിരുന്നു… ഷൂ പോലും അയിച്ചിട്ടില്ല കുരിപ്പ്…ചെറുതായി ഒന്ന് ഫ്രഷ് ആയി വന്നു ഞാനും നിദ്രയിലേക്കായ്യ്ന്നു…. രാവിലെ മൊബൈൽ റിങ് ചെയ്യണ്ണേ കേട്ടാണ് ഉണർന്നത്…

‘ആമി കാളിങ് ’…. “എന്തുവാടെ ഇപ്പോഴും എഴുന്നേറ്റില്ലേ….ഇവിടെ വരെ വന്നത് മക്കൾ ഉറങ്ങി തീർക്കാണ്ണാണോ?”…….

രാവിലെ തന്നെ അവളുടെ വായിലിരിക്കുന്നത് കേട്ടപ്പോ സമാധാനമായി….

‘അതിന് നേരം വെളുത്തല്ലേ ള്ളൂ ആമിസേ’…….“തെ മനുഷ്യനെ കൊണ്ട് രാവിലെതന്നെ തെറിപറയിപ്പിക്കരുത്…. കുറച്ചുകൂടെ കിടന്നോ എന്നാ ഇനി ലഞ്ചിന് എഴുന്നേറ്റ മതി രണ്ടും”

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.