RIVALS – 4 [Pysdi] 270

അവളുടെ ആ കണ്ണുകൾക്കെന്തോ കാന്ധിക ശക്തിയുള്ളതുപോലെ തോന്നി…….ഞാനിതുകൊണ്ടൊന്നും നിർത്തില്ല എന്ന് മനസ്സിലായപ്പോ തീർത്തും അവഗണനയാണ് അവളുടെ ഭാഗത്തു നിന്നുണ്ടായത്… അത്രെയും കാലം ശാന്തസ്വരുപിയായിരുന്ന അവൾ ആവശ്യമില്ലാതെ ക്ലാസ്സെടുക്കുമ്പോയെല്ലാം എന്നോട് കയർത്തു തുടങ്ങി…

എടുക്കാത്ത പോർഷനിലെ ചോദ്യം വരെ ചോദിച്ചു എന്നോട് ദേഷ്യം കാണിച്ചിട്ടുണ്ട് കുരിപ്പ്…എന്നാൽ ഇതെല്ലാം എന്നോട് മാത്രമായിരുന്നു ട്ടോ… എന്തിന് ഈ തെണ്ടിയോടു പോലുമവൾ കൂൾ ആയിരുന്നു…

പിന്നീടുള്ള ഒരുമാസത്തോളം ഇതുതന്നെ തുടർന്നു….എന്നും അവളുടെ വായിലിരിക്കുന്നത് കേൾക്കുന്നത് ഒരു വഴിപാടുപോലെയായ്യി…അപ്പോയെക്കും ബാച്ചിലുള്ള ഏറെക്കുറെ എല്ലാരും ഞാൻ മാമിനെ പ്രൊപ്പോസ് ചെയ്ത കാര്യം അറിഞ്ഞാരുന്നു…അതിന്റെ പേരിൽ കുറെയൊക്കെ എല്ലാരും കൂടെ എന്നെ കളിയാക്കിയെങ്കിലും ഉർവശി ശാപം ഉപകാരെമെന്നപോലെ അന്നത്തെ ആ ദിവസം അതേറെ പ്രയോജനപ്പെട്ടു…. അന്നവൾ ക്ലാസ്സിലോട്ട് വന്നപ്പോ ഞാൻ അറിയാതെ വായുംപൊളിച്ചിരുന്ന്പ്പ്പോയി ..

എന്നും ഫോർമലായി ഡ്രസ്സ്‌ ചെയ്തു വരുന്ന ഷെറിൻ അന്ന് ഒരു ഡാർക്ക്‌ ഗ്രീൻ കളർ സാരിയുടുത്താണ് വന്നത്… എന്നും ഇതുപോലെ കാണാത്തതുകൊണ്ടോ എന്തോ അന്നെനിക്ക് ശരിക്കുമവളൊരു അപ്സരസ്സായി തോന്നി….ക്‌ളാസിലോട്ട് വന്നു എല്ലാരേം വിഷ് ചെയ്ത് അവൾ നേരെ നോക്കിയത് ഫ്രന്റ്‌ ബെഞ്ചിൽ തന്നെ അവളെയും നോക്കി വായുംപൊളിച്ചിരിക്കുന്ന എന്നെയാണ്….അത് കണ്ട് ഈർഷ്യയോടെ എന്റെ അടുക്കലേക്ക് വന്നു ഡെസ്കിൽ അവൾ ബുക്കുകൊണ്ടടിച്ചപ്പോഴാണ് എനിക്ക് പരിസരബോധം വന്നത്….

നോക്കുമ്പോ എല്ലാ തെണ്ടികളും എന്നെനോക്കിയിരുപ്പാണ്… പലരും ചിരിയടക്കിപിടിക്കുന്നുണ്ട്… അനാവശ്യമായി ക്ലാസ്സിൽ ലക്റ്റററുള്ളപ്പോൾ അലമ്പാകിയ നല്ല പണിഷ്മെന്റ് കിട്ടുമെന്നല്ലാർക്കുമറിയാം… ആ പേടിയുണ്ട് അവർക്കൊക്കെ

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.