RIVALS – 4 [Pysdi] 270

“എന്നാ ആ കഥയൊന്ന് പറ ശ്രീകുട്ടാ ഞങ്ങളൊന്നു ഞെട്ടട്ടെ” ശ്രീയെ ഒന്നിരുത്തി കൊണ്ട് ഷാനുവാണ് അത് പറഞ്ഞത്….

“ഡീ നിന്നോട് ഞാൻ പലതവണ പറഞ്ഞതാ ട്ടോ എന്നെ കുട്ടാനും കിട്ടാന്നുമൊന്നും വിളിക്കല്ലേന്ന്…. പിന്നെ കഥ അത് കഥനായകൻ തന്നെ പറയുന്നതാണ് അതിന്റെ ഒരു ഇത് ”…………

“ഓ ഓ എന്നാ കഥാനായകൻ പറഞ്ഞാട്ടെ” ആമി എന്നെ നോക്കി പറഞ്ഞു……..

“അതൊക്കെ ഞാൻ പറയാം ഇപ്പൊ നമുക്ക് ഒന്ന് കറങ്ങാൻ പോവാം”…………

“മോനെ നീ അങ്ങനങ്ങു മുങ്ങാൻ നോക്കണ്ട പറഞ്ഞിട്ട് പോയ മതി എങ്ങോട്ടായാലും”…..

“എന്റെ പൊന്ന് ഷാനു ഞാൻ പറയാം… ഇപ്പൊ അതിനു ടൈം ഇല്ല ഇന്ന് ഈവെനിംഗ് പാർട്ടി ബുക്ക്‌ ചെയ്ത കാര്യം മറന്നോ…. പാർട്ടി കഴിഞ്ഞു വന്നിട്ട് ഞാനെല്ലാം പറയാം”….

അവസാനം ഒരുവിതത്തിലവരെക്കൊണ്ടൊക്കെ സമ്മതിപ്പിച്ചു ഞങ്ങളൊന്നു പുറത്തേക്കിറങ്ങി……… കുറച്ചു ഷോപ്പിങ്ങും ഫോട്ടോഷുട്ടുമൊക്കെയായി സമയം പോയി….. രാവിലെ ഫുഡ്‌ കഴിക്കാനിറങ്ങിയ റെസ്റ്റ്വാറന്റിൽ ഈവെനിംഗ് ഒരു പാർട്ടി നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ നാലു ടിക്കറ്റ് എടുത്തുവെച്ചിരുന്നു…… പാർട്ടിതുടങ്ങാൻ നേരം തന്നെ ഞങ്ങളവിടെ എത്തി … ഒരു വലിയ സ്റ്റേജ് പോലെയുള്ള ഹാളിൽ ലൈറ്റ്സും സ്പീക്കർസുമെല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്….. അത്യാവശ്യം ആളുണ്കളുമുണ്ട്…… കൃത്യം സമയത്തു തന്നെ ഡിജെ എന്ന് തോന്നിപ്പിക്കുന്ന ഒരാൾ വന്നു മൈക്ക് എടുത്ത് അന്നൗൺസ്‌മെന്റ് തുടങ്ങി……

“വെൽക്കം യു ഓൾ ഗയ്‌സ്…….. ഹോപ്പ് യു ആർ റെഡി ഫോർ തേ പാർട്ടി…… ലെറ്റസ്‌ എൻജോയ്…. ഹിയർ വി ഗോ….”എന്നും പറഞ്ഞു പാർട്ടി സ്റ്റാർട്ട്‌ ചെയ്തു………ഡ്രിങ്ക്സും പാട്ടും ഡാൻസുമൊക്കെയായി പാർട്ടി അതിന്റെ മൂഡിലോട്ടു മാറി

10 Comments

  1. Bro next part enna varunea

  2. പാവം പൂജാരി

    കഥ ഇഷ്ട്ടപെട്ടു.?♥️
    പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.

    1. ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ❤.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  3. ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?❣️❣️❣️. കാത്തിരിക്കുന്നു ?

    1. സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro❤❤

  4. നന്നായിട്ടുണ്ട്

  5. Nannyittund❣️

Comments are closed.