അവളുമാരുടെ കയ്യീന്ന് രക്ഷപ്പെടാൻ വേറെ വഴി ഒന്നും കാണാത്തതുകൊണ്ട് ഞാൻ പറഞ്ഞുതുടങ്ങി….ഷെറിനെ ആദ്യമായി കണ്ടതും… അവളോട് എന്തോ സ്പെഷ്യലായിട്ട് വല്ലാത്തൊരു അറ്റാച്ച്മെന്റ് തോന്നിയതും…… പതിയെ ആ വെള്ളാരംകണ്ണുള്ള സുന്ദരിയോട് അതിയായ പ്രേമം തോന്നിയതുമെല്ലാം അവരോട് ചുരുങ്ങിയ വാക്കുകളിലൂടെ ഞാൻ പറഞ്ഞൊപ്പിച്ചു…..ഞാൻ അവളുമാരുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ പ്രതീക്ഷിച്ച ഭാവമേയെല്ലായിരുന്നു മുഖത്ത്……. ഒരു നിർവികാരതയോടെ പരസ്പരം നോക്കി നില്കുവാണ് രണ്ടും….വീണ്ടുമെന്ന് ഞെട്ടിച്ചുകൊണ്ട് ഒരു പൊട്ടിച്ചിരിയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്…….
“എന്റെ പൊന്നു അനിയൻ ചെക്കാ …. ഇതാണോ ഇത്ര ഞെട്ടിക്കുന്ന ആനകാര്യം….. കൊള്ളാവുന്ന ഏതു പെൺകുട്ടിയെ കണ്ടാലും നീയിതൊക്കെ തന്നെയല്ലേ പറയൽ….. ഇതിനാണോ ആ ശ്രീപൊട്ടൻ ഇത്രേം ബിൽഡപ്പിട്ടത്”……
ചിരി കടിച്ചമർത്തി ഷാനു പറഞ്ഞു…… അവരെയും പറഞ്ഞിട്ട് കാര്യമില്ല അവള് പറഞ്ഞത് മുഴുവൻ സത്യമാണ് ഇച്ചിരി കോഴിത്തരമൊക്കെ പണ്ടുതൊട്ടേ കയ്യിലുണ്ടായിരുന്നു…. പിന്നെയീ അനിയൻ ചെക്കാ എന്നുള്ള വിളി മനപ്പൂർവ്വം എന്നെ കളിയാക്കാൻ വേണ്ടി തന്നെ വിളിക്കുന്നതാണ് കുരിപ്പ് …. ഇരട്ടകളാണെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിന് അവളാണ് മൂത്തത്…. അതിനാണ്………..
കാര്യമേതായാലും അവർക്കിപ്പോഴും കാര്യങ്ങളുടെ ഇരിപ്പുവശം മനസ്സിലായിട്ടില്ലെന്നു ആമിയുടെ നിർത്താതെയുള്ള ചിരിയിലൂടെ യും ഷാനുവിന്റെ കമന്റ്റി ലൂടെയും എനിക്ക് മനസ്സിലായി….. അപ്പോഴാണ് ശ്രീ ബീച്ചിന് സൈഡിൽ നിന്നും ഞങ്ങൾക്ക്ടുത്തേക്ക് കടന്നുവരുന്നത്… എന്തായി എന്ന് ദൂരെനിന്നുതന്നെ അവൻ കൈകൊണ്ട് ആക്ഷൻ ഇട്ടു ചോദിക്കുന്നുണ്ട്…. ശ്രീയെ കണ്ടപാട് അത്രയും നേരം എന്റെ മുഖത്തേക്ക് നോക്കി നിർത്താതെ ചിരിച്ചിരുന്ന ആമി…
Bro next part enna varunea
കഥ ഇഷ്ട്ടപെട്ടു.?♥️
പക്ഷെ ഈ പാർട്ടും പെട്ടെന്ന് തീർന്ന പോലെ. അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു.
ഓരോ പാർട്ടിലും പേജ് കൂട്ടി കൊണ്ടുവരാൻ ശ്രേമിക്കുന്നുണ്ട് പൂജാരി ബ്രോ
.. അടുത്ത പാർട്ടിൽ കൂടുതൽ പേജുകളുണ്ടാകും? …… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം 


ഷൈൻ എന്തിന്റെ കേടായിരുന്നു ?. നന്നായി ആശാനേ ?

. കാത്തിരിക്കുന്നു ?
സ്ഥലകാലബോധം നഷ്ടപ്പെട്ടതാവും പാവം?…. നല്ലവാകുകൾക്ക് നന്ദിയുണ്ട് bro

നന്നായിട്ടുണ്ട്
Tnx bro
?
Nannyittund
Thanks