എന്റെ ഒപ്പം തന്നെയായിരുന്നു ഹോസ്റ്റലിലും അവൾക്ക് എന്താ സംഭവിച്ചത്?
എവിടെയാണ് അവൾ?
ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യങ്ങൾ ഓരോന്നായി ഇങ്ങോട്ട് ,
ഞാൻ എന്ത് പറയണം എന്നറിയാതെ നിസ്സഹായനായി ,
കുട്ടി ഇതറിയാൻ തന്നെയാണ് ഞാനും വന്നത്,
കഴിഞ്ഞ രണ്ട് വർഷത്തിനടുത് ഇതേ ചോദ്യമായി ഞാൻ അലയുന്നു.
ഫൈസൽ താങ്കൾക്ക് പറ്റിയ സംഭവങ്ങളുടെ അന്ന് വൈകിട്ട് ഇവിടെ നിന്ന് ബാഗും എടുത്ത് പോയതാണ് പിന്നെ ഒരു മടങ്ങി വരവ് ഉണ്ടായില്ല.അവളുടെ വാക്കുകൾ കെട്ട് ഞാൻ ഞെട്ടി തരിച്ചു, പിന്നെ അവളുടെ ബാപ്പ പറഞ്ഞത് ഓർത്തു ഒരു തീവ്രവാദിയെ മകൾക്ക് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ?
ആ കുട്ടിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ് നിർജീവമായിരുന്നു…
ഇരുന്നും, കിടന്നും മനസ്സിനെ പറഞ്ഞു മനസ്സിലാക്കി, ഷബ്ന നിന്നിൽ നിന്ന് പോയി,
അങ്ങനെ ഒരാൾ ഇല്ല നൂറാവർത്തി പറഞ്ഞു മനസ്സിനെ തൃപ്തി പെടുത്തിയാലും അവളുടെ ചിരിക്കുന്ന സുന്ദര മുഖം എന്നും വിരുന്നെത്തും…
കൊച്ചിയിലെ പ്രശസ്തമായ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ ,
എന്റെ സർട്ടിഫിക്കറ്റുകളുമായി ഞാൻ അവിടെ ചെന്നു ,
ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി, പിന്നെ എന്റെ എക്സ്പീരിയൻസും അവർക്ക് ബോധ്യമായി,
പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു. പുറത്തേയ്ക്ക് ഇറങ്ങാൻ നേരമാണ് റിസപ്ഷനിലെ പെൺകുട്ടി എന്നോട് പറഞ്ഞു
ഫൈസൽ അല്ലേ,
അതേ
താങ്കളോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞു അവൾ ചൂണ്ടി കാണിച്ച കസേരയിൽ ഞാനിരുന്നു.
ഇന്റർവ്യൂ എല്ലാം കഴിഞ്ഞിരിക്കുന്നു , ഞാനുൾപ്പെടെ 7 പേരോട് വെയ്റ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് . ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചു, ഫൈസൽ താങ്കളുടെ ജോലി ചെയ്ത മുൻപരിചയം ഒക്കെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.
ആകർഷകമായ പാക്കേജ് എന്റെ മുന്നിൽ നിരത്തി, താങ്കൾ ഇതിനു താല്പര്യം ഉണ്ടെങ്കിൽ ഈ വരുന്ന ആഴ്ച തന്നെ പോകാൻ തയ്യാറാവുക.
എനിക്ക് യാതൊരു ഉപാധികളും ഇല്ലായിരുന്നു. എന്റെ സമ്മതം അറിയിച്ചു, എന്നാൽ പാസ്പോർട്ട് ഏൽപ്പിച്ചു കോട്രാക്ട് പേപ്പറിൽ ഒപ്പ് വച്ചു.
ജീവിതത്തിന്റെ അടുത്ത ഊഴം ഭാഗ്യങ്ങളുടെയും, ഉയർച്ചയുടെയും ആയി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എന്തെല്ലാം മാറ്റങ്ങൾ,
ജോലി രാജിവച്ചു ബിസിനസിലേക്കിറങ്ങി തിരിഞ്ഞു നോട്ടമില്ലായിരുന്നു, പൂർണമായും ഞാൻ എന്നെ തന്നെ സമർപ്പിച്ചു ബാങ്ക് ബാലൻസും, സൽപ്പേരും ഉണ്ടായി, മാവോയിസ്റ്റ് എന്ന എന്റെ പേരിനെ പണം കൊണ്ട് മൂടിയിട്ടു.
ഇതിനിടയിൽ ബാപ്പായുടെയും, ഉമ്മായുടേയും മരണം എന്നെ ഒറ്റയ്ക്കാക്കി, എന്റെ കടിഞ്ഞാണില്ലാത്ത ഓട്ടം മാത്രം ഇന്നും ബാക്കി…
അങ്ങനെ ഒരു ഓട്ടത്തിന്റെ ബാക്കി പത്രത്തിലാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ഞാൻ ജിദ്ദയിൽ എത്തി നിൽക്കുന്നത്. ശങ്കരേട്ടൻ പറഞ്ഞത് പോലെ ഓട്ടത്തിന്റെ വേഗത ഒന്ന് കുറയ്ക്കണം, നാട്ടിൽ സ്ഥിരമാകണം.
നേരം പുലർന്നു, ഫോണിന്റെ നിലയ്ക്കാത്ത ശബ്ദം ആയിരുന്നു എന്നെ ഉറക്കത്തിൽ നിന്നുണർത്തിയത്, നോക്കുമ്പോൾ ഫിറോസ്,
Adipoli ayittund ???????????avasanam polichu ???????????appol by
Kidilan
Super!!!!
Valare nannayirunnu…
Thudarnnum ezhuthuka..
Asamsakal..
Thanks.
മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.
ippozaanu vaayichath..
orupaad ishtappettu… thudarnnum ezhuthuka…
വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…
വളരെ മനോഹരമായ എഴുത്ത്,
നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
തുടർന്നും എഴുതുക…
വളരെ നന്ദി വാമ്പയർ,
വായനയ്ക്കും, കമന്റസിനും…
ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?
നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.
മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️
വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…
ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു
വളരെ നന്ദി അജയ് ബ്രോ…
ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?
ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.
പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…
ജ്വാല നന്നായിട്ടുണ്ട്…
എഴുതു തുടരുക…
പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???
വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…
മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു
ഖുറേഷി അബ്രഹാം,,,,,
വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…
അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.
ഖുറേഷി അബ്രഹാം,,,,
ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤
പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്…
ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????
പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…
കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??
ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…
സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?
വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️
നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!
വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️
അഭിനന്ദനങ്ങൾ ?
ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️
ജീനാ_പ്പു,
വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…
അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …
നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️
ശുഭരാത്രി ❣️
@Jwala. Page kooti avasanipichu alle.
kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….
വളരെ നന്ദി ഹാപ്പി,
അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…
ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..
സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,
ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️
സന്തോഷം ജീവൻ…
Aadhyathe like, view, comment ellam njan thanne 😀
വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…