രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

ഷാഹിനാ ഇത്താ മുന്നിൽ ഇങ്ങോട്ട് നോക്കടാ എന്നും പറഞ്ഞു കുടുകുടെ ചിരിക്കുന്നു…ഹാ… ഇത്താ,
ഞാൻ ഞെട്ടി ഉണർന്നു, ഷബ്‌ന എന്റെ ജീവനെങ്കിൽ ഷാഹിന ഇത്ത എന്റെ കൂടെ പിറപ്പോ അതിനപ്പുറമോ ആയിരുന്നു.

യാ റബ്ബേ, ഇത്തായ്ക്ക് ഒന്നും സംഭവിക്കരുതേ മനമുരുകി സർവ്വേശ്വരനോട് പ്രാർത്ഥിച്ചു ഉറങ്ങാനായി ഒരു വിഫലശ്രമം നടത്തി…
************************************

എന്റെ ചിന്തകൾ ആ രാത്രിയെ പറ്റി ആയിരുന്നു
എന്റെ സർവ്വസ്വം കൈകളിൽ നിന്ന് ചോർന്നു പോയ ആ രാത്രി ,

ബോധം വരുമ്പോൾ കൈയും കാലും ബന്ധിച്ചു ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണ്,

ബോധം വന്നപ്പോൾ അവർ തമിഴിലും, കന്നഡയിലും ഒക്കെ പല ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്,
എന്റെ കൂടെയുള്ളവരെപ്പറ്റിയാണ്,
ഞാൻ അവരോട് കരഞ്ഞു പറഞ്ഞിട്ടും അവർക്ക് യാതൊരു അനുകമ്പയും തോന്നിയില്ല,
എനിക്കറിയില്ല എന്ന ഉത്തരം മാത്രമാണ് എന്നിൽ നിന്നു വരുന്നത് ,
മുഖമടച്ചുള്ള അടി എന്റെ തലയിൽ നിന്നു നരിച്ചെറുകൾ പറന്നു പൊങ്ങി, ചുണ്ടുകൾ പൊട്ടി ചോര കിനിയാൻ തുടങ്ങി, തലങ്ങും, വിലങ്ങും അടിയായിരുന്നു, എന്റെ കണ്ണുകളിൽ ഇരുട്ട് കയറി,

മതിയാടാ ഇല്ലങ്കിൽ അവൻ ഇവിടെ കിടന്ന് ചാകും, ബോധം മറഞ്ഞു പോകുന്നതിനിടയിൽ ആരോ പറയുന്നത് കേട്ടു…

ബോധം വരുമ്പോൾ ഏതോ ഒരു ജയിലിലെ സെല്ലിലാണ്, ഞാൻ ചെയ്ത കുറ്റം മാത്രം എനിക്ക് മനസ്സിലാകുന്നില്ല,
ദേഹമാസകലം നുറുങ്ങുന്ന വേദന, കൈ കുത്തി എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി മറിഞ്ഞു വീണു, വേദന കടിച്ചമർത്തി ഞാനങ്ങനെ കിടന്നു.

എന്റെ ഏകാന്ത വാസത്തിനൊടുവിൽ കോടതിയിൽ ഹാജരാക്കി അപ്പോഴാണ് ഞാൻ “മാവോയിസ്റ്റ്”
ആയ വിവരം അറിയുന്നത്.

ക്ഷീണിച്ച കണ്ണുകൾ കൊണ്ട് നാലുപാടും പരതി എല്ലാ മുഖങ്ങളിലും ഭീതി,
ഏതോ വലിയ തീവ്രവാദിയെ കൊണ്ട് വരുന്നത് പോലെ, ഞാനറിയാതെ തന്നെ ഞാൻ മാവോയിസ്റ്റായി…

പത്രങ്ങളും, ചാനലുകളുടെ ബ്രെക്കിങ് ന്യൂസിലും ഒക്കെ എന്റെ മുഖം,
മോനേ ,
ആൾക്കൂട്ടത്തിനിടയിൽ നിന്ന് ക്ഷീണിച്ച ശബ്ദം കെട്ട് ഞാൻ നോക്കി … ബാപ്പ,
ദയനീയമായ എന്റെ നോട്ടം കണ്ടതു കൊണ്ടാകാം ബാപ്പ എന്റെ അടുത്തു വന്നു , നീ വിഷമിക്കേണ്ട എന്ത് വില കൊടുത്തും ഞാൻ സത്യം തെളിയിക്കും,

ഉമ്മ …. വിഷമമുണ്ട് പക്ഷെ നീ ധൈര്യമായി ഇരിക്കാൻ പറഞ്ഞു,
അങ്ങോട്ട് മാറി നിൽക്ക് കാർന്നോരെ ഒരു പോലീസുകാരൻ ബാപ്പായെ തള്ളി മാറ്റി, ഒന്ന് പ്രതികരിക്കാൻ കൂടി കഴിയാതെ മുന്നോട്ട് നടന്നു,
വീണ്ടും ജെയിലിൽ, ഒടുവിൽ സുപ്രീം കോടതി വേണ്ടി വന്നു എന്റെ നിരപരാധിത്യം തെളിയിക്കാൻ എനിക്ക് നഷ്ടപ്പെട്ടതോ എന്റെ ജീവിതവും,
ഒരു വർഷവും മൂന്ന് മാസവും അതിനായി ബാപ്പ വസ്തുവകകളിൽ കുറെ വിൽക്കേണ്ടി വന്നു.
ഇതിനിടയിൽ ഷബ്‌നായുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല,

ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴേക്കും ഞാൻ മനസ്സ് മരവിച്ചിരുന്നു ,എന്റെ പ്രണയവും, സ്വപ്നവും ഒക്കെ മറന്നു, നിർവികാരനായ ഞാൻ എന്റെ റൂമിലെ ഏകാന്തതയിൽ ഇഴുകി ചേർന്നു,

38 Comments

  1. Adipoli ayittund ???????????avasanam polichu ???????????appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️

    അഭിനന്ദനങ്ങൾ ?

    ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.