നേരം പുലർന്നു ഞങ്ങൾ എല്ലാവരും കൂടി ഷബ്നായുടെ വീട്ടിലേക്ക് പുറപ്പെട്ടു. അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടതും ഷബ്നായും, ബാപ്പായും ഒന്നമ്പരന്നു പിന്നെ വീട്ടിലേക്ക് ക്ഷണിച്ചു ,
അവൾ കണ്ണ് കൊണ്ടും, കൈ കൊണ്ടും ഗോഷ്ടി കാണിക്കുന്നുണ്ട് , ഞാൻ ഒന്നും മിണ്ടാതെ മര്യാദരാമൻ ആയി ഇരുന്നു,
ഏതാനും നിമിഷത്തിൽ അവൾ ചായയും ആയി വന്നു, ബാപ്പയ്ക്ക് ആദ്യവും പിന്നെ ഉമ്മായ്ക്കും കൊടുത്തിട്ട് എനിക്ക് കൊണ്ട് തന്നു , ഞങ്ങൾ എന്തിനാ ചെന്നത് എന്ന് ടെൻഷൻ മുഖത്തുണ്ട്.
അപ്പോൾ ബാപ്പ പറഞ്ഞ് തുടങ്ങി ഞങ്ങൾ വന്നത് ഷബ്നായെ എന്റെ മോനു കൊടുക്കുമോ എന്നറിയാൻ ആണ്,
കുട്ടികൾക്ക് തമ്മിൽ ഇഷ്ടമാണ്, അവനു ഇപ്പോൾ ജോലിയുണ്ട്,
ഇക്കായ്ക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ഇത് നടത്തിക്കൂടെ,
അത് കേട്ടതും ഷബ്നായുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി, അവളുടെ ബാപ്പയുടെ മറുപടിക്കായി കാത്തിരുന്നു.
ഷമ്മു ഇവിടെ വാ…
ഷബ്ന പേടിച്ചു മെല്ലെ മെല്ലെ അവളുടെ ബാപ്പായുടെ മുന്നിൽ വന്നു,
നിനക്ക് ഫൈസൂനെ ഇഷ്ടമാണോ?
ങും… അവൾ തലയാട്ടി,
എന്നാൽ പിന്നെ എനിക്ക് എന്ത് നോക്കാനാണ്, ഫൈസൂനെ ചെറുപ്പം മുതൽ എനിക്കറിയാം,
നമുക്ക് ഇത് നടത്താം.
ഞങ്ങൾ രണ്ടാളും സന്തോഷത്തിൽ ആയി. എന്തായാലും ഈ പഠിത്തം കഴിയട്ടെ, ഫൈസൂന്റെ അടുത്ത വരവ് നമുക്ക് കല്യാണം നടത്താം
ഞങ്ങളെ സംബന്ധിച്ച് സ്വപനത്തിന്റെ സാക്ഷത്കാരം ആയി.
വീണ്ടും പ്രവാസത്തിലേക്ക് പോകാൻ ചുരുങ്ങിയ ദിനം മാത്രം,
അപ്പോഴാണ് ബാപ്പ ഒരു കാര്യം ആവശ്യപ്പെട്ടത് “ഫൈസു നീ ഒന്ന് വയനാട് വരെ പോകണം,
എന്തിനാ ബാപ്പാ?
മൂത്താപ്പയ്ക്ക് അസുഖം കൂടുതലാണ്, നീ പോയി കണ്ട് ഈ പൈസ കൊടുക്കണം, ഞാൻ അടുത്താഴ്ച പോകാം.
ബാപ്പായുടെ മൂത്ത ജേഷ്ഠൻ ആണ്, എന്റെ ചെറുപ്പകാലത്ത് അവർ വയനാട് കുടിയേറിയതാണ്, കൃഷിയും കാര്യങ്ങളുമൊക്കെ ആയി മുന്നോട്ട് പോകുന്നു അവർ.
ഞാനെന്റെ ചെറുപ്പകാലത്ത് പോയിട്ടുള്ളതാണ്
അങ്ങനെയാണ് ഞാൻ വയനാട്ടിലേക്ക് പുറപ്പെട്ടത്, കല്പറ്റ എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു ഇനി വൈത്തിരി എത്തണം, വൈത്തിരി ആകുമ്പോഴേക്കും പലയിടത്തും റിസോർട്ടുകൾ നിർമ്മിക്കുന്നത് കാണാമായിരുന്നു,
അടുത്ത കാലത്ത് ടൂറിസം അവിടെ തഴച്ചു വളരുന്നതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്,
Adipoli ayittund ???????????avasanam polichu ???????????appol by
Kidilan
Super!!!!
Valare nannayirunnu…
Thudarnnum ezhuthuka..
Asamsakal..
Thanks.
മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.
ippozaanu vaayichath..
orupaad ishtappettu… thudarnnum ezhuthuka…
വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…
വളരെ മനോഹരമായ എഴുത്ത്,
നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
തുടർന്നും എഴുതുക…
വളരെ നന്ദി വാമ്പയർ,
വായനയ്ക്കും, കമന്റസിനും…
ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?
നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.
മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️
വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…
ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു
വളരെ നന്ദി അജയ് ബ്രോ…
ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?
ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.
പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…
ജ്വാല നന്നായിട്ടുണ്ട്…
എഴുതു തുടരുക…
പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???
വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…
മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു
ഖുറേഷി അബ്രഹാം,,,,,
വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…
അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.
ഖുറേഷി അബ്രഹാം,,,,
ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤
പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്…
ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????
പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…
കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??
ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…
സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?
വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️
നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!
വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️
അഭിനന്ദനങ്ങൾ ?
ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️
ജീനാ_പ്പു,
വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…
അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …
നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️
ശുഭരാത്രി ❣️
@Jwala. Page kooti avasanipichu alle.
kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….
വളരെ നന്ദി ഹാപ്പി,
അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…
ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..
സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,
ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️
സന്തോഷം ജീവൻ…
Aadhyathe like, view, comment ellam njan thanne 😀
വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…