എന്നിട്ട് ഒരു കള്ളച്ചിരി ചിരിച്ചിട്ട് പറഞ്ഞു കെട്ടിയവൻ ഇന്ന് എത്തില്ലേ !!!
അതിന്റെ ഒരുക്കത്തിലാ,
രാവിലെ മുതൽ തുടങ്ങിയതാ.
നീ വാ എന്റെ കൈപിടിച്ചു ഇത്ത വീട്ടിലേക്ക് നടന്നു,
ആഹാ മോനേ ഫൈസു നീ എപ്പോഴാ വന്നത്?
ഷബ്നാടെ ബാപ്പ ആണ്,
ഇന്നലെ രാത്രിയിൽ വന്നു ബാപ്പാ, സംസാരം അധികം നീട്ടാൻ നിൽക്കാതെ
നീ വന്നേ ഫൈസൂ എന്ന് വിളിച്ചു ഇത്ത എന്നെ വലിച്ചു കൊണ്ട് പോയി.അല്ല ഇത്താ എന്താ ഇത്ര ധൃതി?
നീ വാ ഡ്രസ് ഒക്കെ കാണിച്ചു തരാം, സ്വർണ്ണാഭരണങ്ങളും, കല്യാണ സാരി ദേഹത്തു വച്ച് കാണിച്ചു തന്നു.
എങ്ങനെയുണ്ട് മോനേ?
എല്ലാം സൂപ്പർ അല്ലേ?
പിന്നെ എന്റെ ഇത്ത സുന്ദരി അല്ലേ?
പൊന്നും കുടത്തിനെന്തിനാ, പൊട്ട്…
ആഹാ … നേരത്തെ ഞാൻ കണ്ടില്ലല്ലോ, അല്ലങ്കിൽ ഇത്തായെ ഞാൻ അങ്ങ് പ്രേമിച്ചേനെ ,
എന്നാലേ മോനേ ഞാൻ കൊന്നു രക്തം കുടിക്കും , പിന്നിൽ നിന്നു ശബ്ദം കെട്ട് ഞാൻ തിരിഞ്ഞ് നോക്കി,
ഇളം നീല നിറത്തിലെ ലാച്ചയാണ് വേഷം കൈകളിൽ ഓരോ വളയും, കഴുത്തിൽ കുഞ്ഞുമാലയും ഇട്ട് ഒരു അപ്സരസ്സിനെ പോലെ എന്റെ പ്രിയപ്പെട്ടവൾ മുന്നിൽ,
ഒരു നിമിഷം ഞാനവളെ ഉറ്റു നോക്കി.
ങും …. എന്താ?
നീ ആരാടി രക്തം കുടിക്കാൻ “കള്ളിയങ്കാട്ട് നീലിയോ?
“അവളുടെ ചോദ്യവും എന്റെ ഉത്തരവും കെട്ട് ഇത്ത പൊട്ടി ചിരിച്ചു, ഇനി അടുത്ത ഊഴം നിങ്ങളുടേതാ നോക്കി പഠിച്ചോ?
ഇത്ത അത് പറയുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് നിറഞ്ഞു.
അന്ന് മൊത്തം അവൾ എന്റെ കൂടെ തന്നെ ആയിരുന്നു.
ഇത്തായുടെ കല്യാണം ഗംഭീരമായി നടന്നു, ഇത്തായ്ക്ക് ചേർന്ന പയ്യനും.
ആൾക്കാർ പിരിഞ്ഞു തുടങ്ങിയപ്പോൾ ഞാൻ അവളോട് യാത്ര പറഞ്ഞു ഞാനും അവിടെ നിന്നിറങ്ങി.
മൂന്നു വർഷങ്ങൾക്ക് ശേഷം പോളിടെക്നിക്കിന്റെ പടിയിറങ്ങുമ്പോൾ മെക്കാനിക്കൽ ഡിപ്ലോമ കൈയിലുള്ളതിന്റെ ആത്മവിശ്വാസം വളരെ വലുതായിരുന്നു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു ബാപ്പായുടെ പരിചയത്തിൽ ഒരു കമ്പനിയിൽ ജോലി, ഒമാനിലേക്ക് ഒരു യാത്ര ജീവിതത്തിന്റെ മറ്റൊരു അധ്യായം കുറിക്കാൻ,
ഷബ്നയോട് ഇക്കുറി യാത്ര ചോദിക്കുമ്പോൾ പഴയതു പോലെ സെന്റി അടിച്ചില്ല മറിച്ചു ആത്മവിശ്വാസത്തിന്റെ ഉന്നതമായ പടിക്കെട്ടിൽ ആണുതാനും.
ഫൈസു ഞാൻ പിജി ക്ക് ചേരാൻ പോകുകയാണ്,
നിന്റെ അവധിക്ക് വരുമ്പോൾ ബാപ്പയോട് സംസാരിക്കണം, കാര്യങ്ങൾക്ക് ഒരു അടുക്കും ചിട്ടയും വേണം അവൾ ഗൗരവത്തോടെ പറയുമ്പോൾ ഞാൻ സന്തോഷിച്ചു അവളുടെ പക്വത കണ്ട്…
Adipoli ayittund ???????????avasanam polichu ???????????appol by
Kidilan
Super!!!!
Valare nannayirunnu…
Thudarnnum ezhuthuka..
Asamsakal..
Thanks.
മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.
ippozaanu vaayichath..
orupaad ishtappettu… thudarnnum ezhuthuka…
വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…
വളരെ മനോഹരമായ എഴുത്ത്,
നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
തുടർന്നും എഴുതുക…
വളരെ നന്ദി വാമ്പയർ,
വായനയ്ക്കും, കമന്റസിനും…
ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?
നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.
മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️
വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…
ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു
വളരെ നന്ദി അജയ് ബ്രോ…
ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?
ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.
പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…
ജ്വാല നന്നായിട്ടുണ്ട്…
എഴുതു തുടരുക…
പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???
വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…
മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു
ഖുറേഷി അബ്രഹാം,,,,,
വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…
അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.
ഖുറേഷി അബ്രഹാം,,,,
ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤
പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്…
ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????
പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…
കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??
ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…
സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?
വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️
നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!
വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️
അഭിനന്ദനങ്ങൾ ?
ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️
ജീനാ_പ്പു,
വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…
അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …
നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️
ശുഭരാത്രി ❣️
@Jwala. Page kooti avasanipichu alle.
kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….
വളരെ നന്ദി ഹാപ്പി,
അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…
ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..
സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,
ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️
സന്തോഷം ജീവൻ…
Aadhyathe like, view, comment ellam njan thanne 😀
വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…