രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

അവളുടെ പുഞ്ചിരി, തെളിർമയുള്ള ചിരിയായി മാറി എന്റെ കൈകളിൽ അമർത്തി പിടിച്ചു എന്നിട്ട് അവളുടെ ചെഞ്ചുണ്ടുകൾ എന്റെ ഉള്ളം കൈയിൽ അമർത്തി ചുംബിച്ചു.
അമൂല്യമായ പ്രണയത്തിന്റെ സമ്മാനം…പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു, കളിയും, പ്രണയവും ഒക്കെയായി നടന്നു കൊണ്ടിരുന്നപ്പോൾ ആണ് ബാപ്പയുടെ അപ്രതീക്ഷിതമായി നാട്ടിൽ വരവ്‌ . പഴയതു പോലെ ബാപ്പ അത്ര സന്തോഷവാനായിരുന്നില്ല,
മിതമായ സംസാരം ഷേവ് കൂടി ചെയ്യാറില്ല സുമുഖനും, സുന്ദരനുമായ ബാപ്പയ്ക്ക് എന്ത് പറ്റി എന്ന് ഏവർക്കും ആശങ്കയുണ്ടായി,
ഞാനെപ്പോഴും എന്റേതായ ലോകത്ത് ആയിരുന്നു, രാവിലെ ഷബ്‌നായെ കണ്ട് വൈകിട്ട് കളിയും കഴിഞ്ഞ്, രാത്രി ഭക്ഷണം കഴിഞ്ഞ് എന്റെ റൂമിൽ ഇരിക്കുക ആയിരുന്നു.
പെട്ടന്നാണ് ബാപ്പ മുറിയിലേക്ക് കടന്നു വന്നത്, ഞാൻ ഞെട്ടി ചാടി എഴുന്നേറ്റു മുൻപ് എന്റെ റൂമിൽ ബാപ്പ വരവ് ഇല്ല അത് മാത്രവുമല്ല ഞാനും ബാപ്പായും എല്ലാ വീടുകളിലും കാണുന്നത് പോലെ വലിയ സൗഹൃദത്തിലും അല്ലായിരുന്നു,
ചെറുപ്പം മുതൽ ബാപ്പായെ ഭയം ആയിരുന്നു .
എപ്പോഴും ഗൗരവക്കാരൻ ആയിരുന്നത് കൊണ്ട് ഉമ്മ ആണ് ഞങ്ങൾക്കിടയിലെ ഇടനിലക്കാരി എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാൻ ഉമ്മയോട് ആയിരുന്നു പറഞ്ഞത്.
ഫൈസു നീ തിരക്കിലാണോ?
ബാപ്പയുടെ പെട്ടന്നുള്ള ചോദ്യം…

അല്ല… ബാപ്പ
ങും… എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്,

എന്താ ബാപ്പ?
നീ ഇരിക്ക് എന്നെ ബാപ്പായ്ക്ക് അഭിമുഖമായി ഇരുത്തി എന്നിട്ട് മെല്ലെ പറഞ്ഞു…
മോൻ വളർന്നു പോയി, നിങ്ങളുടെ കുട്ടിക്കാലത്ത് ഒപ്പം കളിക്കാനോ, നിങ്ങളെ കൊഞ്ചിക്കാനോ എനിക്ക് കഴിഞ്ഞില്ല നിങ്ങൾക്ക് അതിൽ എന്നോട് ദേഷ്യം ഉണ്ടോ?
ബാപ്പ …
ഞാൻ വിളിച്ചെങ്കിലും ശബ്ദം പുറത്ത് വന്നില്ല,
എനിക്കറിയാം ദേഷ്യമുണ്ടെന്ന് ഒന്നും മനപൂർവ്വമല്ല അന്നത്തെ നമ്മുടെ സ്ഥിതി വളരെ മോശം ആയിരുന്നു, കുടുംബം സംരക്ഷിക്കാനുള്ള ഓട്ടത്തിൽ ഒന്നിനും സമയം കണ്ടെത്താൻ കഴിഞ്ഞില്ല എന്റെ ഇഷ്ടങ്ങൾക്ക് ഞാൻ തന്നെ മറയിട്ട ഗൗരവം…
ങാ…അത് പോട്ടെ,
ബാപ്പ വന്നത് നിന്നോട് ഒരു കാര്യം പറയാൻ ആണ്,
ഒമാനിൽ നമ്മൾ നടത്തിയിരുന്ന ബിസിനസുകൾ എല്ലാം തകർന്നു, കൂടെ നിന്ന ബന്ധുക്കൾ എല്ലാം ചതിച്ചു വിശ്വസിച്ചവർ പോലും പിന്നിൽ നിന്നു കുത്തി.
എല്ലാ സ്ഥാപനങ്ങളും കൊടുത്ത് നഷ്ടങ്ങൾ നികത്തി ഇനി വീണ്ടും ഒന്നേ എന്ന് തുടങ്ങണം.

പുതിയ ഒരു ജോലി ഞാൻ കണ്ടെത്തിയിട്ടുണ്ട് സാരമില്ല നമുക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാം മോൻ കൂടുതൽ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ കണ്ടറിഞ്ഞു പെരുമാറണം,
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉമ്മായെയും, സഹോദരിയെയും നോക്കണം. നിന്നോട് ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം കിട്ടില്ല,
കൂടെയുള്ള ശത്രുവിനെ തിരിച്ചറിയാൻ പഠിക്കണം എന്റെ അനുഭവം മോന് ഉണ്ടാകരുത്,
എന്നെ ചേർത്ത് നിർത്തി നെറ്റിയിൽ ചൂട് ചുംബനം തരുമ്പോൾ ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു എന്റെ ബാപ്പയുടെ സ്നേഹം.
ബാപ്പ മുറിയിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഞങ്ങളുടെ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…

ഞാൻ എപ്പോഴും എന്റെ കാര്യങ്ങളെക്കുറിച്ചു മാത്രം ആയിരുന്നു ചിന്തിച്ചിരുന്നത്, ഒരിക്കൽ പോലും ബാപ്പയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ കഴിയാതിരുന്നതിൽ ആദ്യമായി കുറ്റബോധം തോന്നി…

38 Comments

  1. Adipoli ayittund ???????????avasanam polichu ???????????appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️

    അഭിനന്ദനങ്ങൾ ?

    ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.