രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

പരീക്ഷ എല്ലാം നല്ല രീതിയിൽ എഴുതി, പരീക്ഷയുടെ അവസാന ദിനം എഴുതി കഴിഞ്ഞു വീണ്ടും രാജമല്ലിയുടെ ചുവട്ടിൽ ഞങ്ങൾ ഒത്തുകൂടി സൗഹൃദങ്ങൾ ഓരോരുത്തരായി യാത്ര പറഞ്ഞു പൊയ്ക്കൊണ്ടിരുന്നു,
എന്റെ പ്രണയം മൊട്ടിട്ടു തളിർത്തു പൂക്കാൻ തുടങ്ങിയതിനു മൂകസാക്ഷിയായ രാജമല്ലി ചെടിയുടെ ശിഖിരങ്ങളിൽ ഞാൻ തലോടി,
ഇവിടെ നിന്നു പുറത്തേയ്ക്ക് ഇറങ്ങുന്നതിന്റെ വിഷമം എന്നെക്കാൾ കൂടുതൽ രാജമല്ലി ചെടിക്കാണെന്ന് തോന്നി പോകും എന്റെ മുകളിൽ പുഷ്പവൃഷ്ടി നടത്തി സ്നേഹം പങ്കുവച്ചു,
നിശാശബ്ദമായി ഏവരോടും യാത്ര പറഞ്ഞു ഞാനും മെല്ലെ പടിയിറങ്ങി…പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ ഇളയ അമ്മാവൻ എനിക്കൊരു “BSA SLR”
സൈക്കിൾ വാങ്ങി തന്നു,
നീല കളർ ഇന്നത്തെ ബുള്ളറ്റിനേക്കാളും വലിയ സൂപ്പർ സ്റ്റാർ,
അതിന്റെ ബെൽ ഒരു പ്രത്യേക ശബ്ദം ആണ്, ഇടയ്ക്കിടെ ഞാൻ ഷബ്‌നായെ കാണാൻ അവളുടെ വീടിന്റെ മുന്നിലൂടെ റോന്ത് ചുറ്റുമായിരുന്നു,
എന്റെ സൈക്കിളിന്റെ ബെൽ കേട്ടാൽ അവൾ ഇറങ്ങി വരും, ഞങ്ങളുടെ പ്രണയലീലകൾ മുന്നോട്ട് പോയി കൊണ്ടിരുന്നു.
അങ്ങനെ പത്താം ക്ലാസ് റിസൾട്ട് വന്നു ഞങ്ങൾക്ക് രണ്ടാൾക്കും നല്ല മാർക്ക് ഉണ്ടായിരുന്നു, ഞാൻ കൊമേഴ്‌സ് ഗ്രൂപ്പും, ഷബ്‌ന സയൻസ് ഗ്രൂപ്പും അങ്ങനെ ഞങ്ങൾ വീണ്ടും പഠനം ആരംഭിച്ചു.

എസ്. എൻ കോളേജിന്റെ മുറ്റത്ത് ഞങ്ങൾ നിന്നു, ഇനി രണ്ടു കൊല്ലം ഇവിടെയാണ്, പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി അല്ല എന്ന് പറഞ്ഞ ശ്രീനിവാസനെ മനസ്സിൽ ധ്യാനിച്ചു ഞങ്ങൾ കലാലയത്തിൽ എത്തി.

ഒരു അപരിചിതത്വം ഞങ്ങൾക്ക് ഫീൽ ചെയ്തില്ല, ഞങ്ങൾക്കൊപ്പം പഠിച്ച മിക്ക കുട്ടികളും ഇവിടെയും ഉണ്ട്, പുതിയ അന്തരീക്ഷം, പുതിയ വിഷയങ്ങൾ
ആകെ ക്കൂടി സന്തോഷം ആണെങ്കിലും ഒരു ശ്വാസം മുട്ടൽ,
ഞങ്ങളുടെ പ്രണയം അങ്ങനെ പടർന്നു പന്തലിച്ചു കൊണ്ടിരുന്നു.
കോളേജിലേക്ക് എത്താൻ രണ്ടു വഴികൾ ഉണ്ടായിരുന്നു ഒന്ന് മെയിൻ റോഡ് അത് ഒരു രണ്ടു കിലോമീറ്റർ ചുറ്റിയാണ് വരുന്നത് പിന്നെയുള്ളത് ഇടവഴി കഷ്ടിച്ച് ഒരു കിലോമീറ്റർ പക്ഷെ കുറച്ച് കുന്നു കയറണം,
ഞങ്ങൾ എന്നും മെയിൻ റോഡ് വഴിയേ വരൂ, പ്രണയവും, കുടുംബവും, സ്വപ്നങ്ങളും പങ്കുവച്ചു ഞങ്ങൾ ഇണക്കുരുവികളായി പറന്നു നടന്നു.

രണ്ടാം വർഷം പ്രീഡിഗ്രി സമയത്താണ് ഞങ്ങൾ പഠനം എന്നതിനെക്കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങുന്നത്. ബാപ്പയുടെ കർശന ഓർഡർ ഫുട്‍ബോൾ കളിക്കാൻ പാടില്ല എന്ന്,
എന്റെ ഇടയ്ക്കിടെ വരുന്ന തലവേദന എല്ലാവരെയും ഭയപ്പെടുത്തിയിരുന്നു അത് കൊണ്ട് ഞാനും ഫുടബോളിനോട് കൂടുതൽ താല്പര്യം കാണിച്ചില്ല.
എന്റെ ഹൃദയം പറിച്ചു മാറ്റുന്നതിന് തുല്യമെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിന് ഞാനും വഴങ്ങി.
ഞങ്ങൾ രണ്ടാളും മത്സരിച്ചു പഠിച്ചു ഒരു തോൽവി ഇരുവരുടെയും പ്രണയം തന്നെ നിന്ന് പോകുമെന്ന് അറിയാവുന്നത് കൊണ്ട്, ഞങ്ങളുടെ സല്ലാപം മനസ്സിലേക്ക് ഒതുക്കി, പരീക്ഷകൾ തുടങ്ങി,നന്നായി തന്നെ എഴുതുകയും ചെയ്തു. അവസാന ദിവസം പരീക്ഷ കഴിഞ്ഞ് ഞങ്ങൾ ഒന്നിച്ചു നടക്കുകയായിരുന്നു.
ഷമ്മു… ങും
എന്തെങ്കിലും ഒന്ന് പറയൂ,
ഫൈസൂ ഒരു അകാരണമായ ഭീതി എന്നെ അലട്ടുന്നു, എന്തോ നഷ്ടമാകുന്നത് പോലെ…
ഷമ്മു ഇത് നമ്മുടെ അവസാന പഠനമല്ല ഇനിയും നമ്മൾ ഒന്നായി പഠിക്കും, നീ വിഷമിക്കേണ്ട…
ടെക്നിക്കൽ ആയി എന്തെങ്കിലും പഠിക്കണം ഇനി എന്നാലേ ഒരു ജോലി പെട്ടന്ന് കണ്ടെത്താൻ കഴിയു, ഡിഗ്രി പഠിച്ചു പ്രണയിച്ചു നടക്കുന്നതിനേക്കാൾ നിന്നെയും കെട്ടി ജീവിക്കുന്നത് അല്ലേ നല്ലത് മുത്തേ…

38 Comments

  1. Adipoli ayittund ???????????avasanam polichu ???????????appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️

    അഭിനന്ദനങ്ങൾ ?

    ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.