മുന്നിലേക്ക് ഒരു പത്രം ഇട്ടു തന്നിട്ട് ഡോക്ടർ എന്റെ കവിളിൽ തട്ടി എന്നിട്ട് മെല്ലെ പറഞ്ഞു കാണികളുടെ ആരവം നമ്മളെ മറ്റൊരു ലോകത്ത് എത്തിക്കും ഫൈസൽ നീ ഈ പ്രൊഫഷൻ ഒഴിവാക്കരുത്,
നാളത്തെ ദിവസം നിന്റേത് മാത്രമാകും, ഡോക്ടർ അത് പറയുമ്പോൾ ആ കണ്ണുകളിൽ എന്നോ നഷ്ടമായ സ്വപ്നം ഞാൻ കണ്ടു.ഞാൻ പത്രത്തിൽ കണ്ടു ബോധമറ്റ് രക്തത്തിൽ കുളിച്ച എന്റെ മുഖം.
എന്നെ റൂമിലേക്ക് മാറ്റി,
ഉമ്മായുടെ കരഞ്ഞു വീർത്ത മുഖം, വല്യാപ്പയുടെ പരവശനായ ഇരുപ്പ് എല്ലാം കണ്ട് എന്റെ കൺകളിൽ വെള്ളം നിറഞ്ഞു.
ഉമ്മാ… കരയാൻ വെമ്പി നിന്ന ഉമ്മയുടെ കൈകളിൽ പിടിച്ചു, ആശുപത്രി ജനാലയിലൂടെ തണുത്ത കാറ്റ് അടിക്കുന്നുണ്ട് ഒപ്പം കൊതുകകളുടെ ശക്തമായ ആക്രമണവും,
ഉമ്മ ജനൽ അടച്ചിട്ടു എന്റെ അടുത്തു വന്നിരുന്നു ഉമ്മാ ഞാൻ മെല്ലെ വിളിച്ചു
ങും എന്താ?
ഉമ്മ പേടിച്ചു പോയോ?
പേടിക്കാതെ നീ അല്ലാതെ ഞങ്ങൾക്ക് ആരാ ഫൈസു ഉള്ളത്,
ഉമ്മായുടെ സ്നേഹം അത് എത്ര വലുതാണ്,
നേരം പുലർന്നു,
ഉമ്മ എന്നെ തനിച്ചാക്കി വീട്ടിലേക്ക് തിരിച്ചു, ഞാൻ അന്നത്തെ പത്രങ്ങളിലൂടെ കണ്ണോടിച്ചു വാതുക്കൽ മൃദുവായി മുട്ട് കേട്ടു. എന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു ഷബ്നായും, ഷാഹിന ഇത്തയും കൂടെ ആയിരുന്നു വന്നത്,
ഷബ്നായുടെ മുഖം വീർത്തിരിക്കുന്നു ഒരു സന്തോഷം മുഖത്തില്ല, ഇത്ത ചിരിച്ചു നല്ല സന്തോഷത്തിലും,
എന്താ ഇത്ത ഞമ്മന്റെ ഭാര്യയുടെ മുഖത്ത് കടന്നൽ കുത്തിയോ?
എന്റെ ഫൈസു രണ്ടു, മൂന്നു ദിവസം എന്നെ ഉറക്കിയിട്ടില്ല ഇവൾ?
അതെന്ത് പറ്റി?
അത് നീ തന്നെ നേരിട്ട് ചോദിച്ചോ, ഞാൻ ഷബ്നായെ നോക്കി, അവളുടെ കണ്ണിൽ നിന്നും കുടുകുടാ കണ്ണീർ മുത്തുമണി പോലെ പൊഴിയാൻ തുടങ്ങി. ഷമ്മു ഇനി നീയും കൂടി എന്നെ കരയിപ്പിക്കല്ലേ,
ഞങ്ങൾ ഓരോന്ന് പറഞ്ഞു മെല്ലെ ചിരിച്ചു, എന്റെ വേദന എങ്ങോട്ട് പോയെന്ന് അറിഞ്ഞില്ല സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഷബ്ന തൊലി പൊളിച്ചു തന്ന ഓറഞ്ചു അല്ലികൾ മെല്ലെ കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് സ്കൂളിൽ നിന്ന് ഒരു പട തന്നെ വരുന്നത് അതിൽ എനിക്കൊപ്പം ഫുട്ബോൾ കളിച്ചിരുന്നവരും, കൊച്ചും, സ്കൂളിലെ ഹെഡ്മാസ്റ്ററും ഉണ്ടായിരുന്നു, അവരെ കണ്ടതോട് കൂടി ഞാൻ മെല്ലെ എഴുന്നേൽക്കാൻ ശ്രമം നടത്തി, എന്നെ കട്ടിലിലേക്ക് തന്നെ പിടിച്ചു കിടത്തി ഹെഡ്മാസ്റ്റർ എന്റെ രണ്ടു കവിളിലും അമർത്തി ഉമ്മ വച്ചു.
ഫൈസു നീ സ്കൂളിന്റെ അഭിമാനം കാത്തു. അപ്പോൾ കൊച്ച് ഒരു ബാഗിൽ നിന്ന് ഒരു ട്രോഫി പുറത്തെടുത്തു എന്നിട്ട് സാറിനു കൊടുത്തു ഏറ്റവും മികച്ച ഗോൾ കീപ്പറിനുള്ള ട്രോഫി ആണ്.
എന്റെ കൈകളിലേക്ക് വച്ചു നീട്ടി എല്ലാരും കൈയടിച്ചു ഞാൻ സന്തോഷപൂർവം ആ ട്രോഫി വാങ്ങി നെഞ്ചോട് ചേർത്തു എന്റെ ആ സന്തോഷ മുഹൂർത്തത്തിന് ഷബ്നായും, ഇത്തയും സാക്ഷി ആയി.
നല്ല റെസ്റ്റ് എടുക്കണമെന്ന് ഡോക്ടറും പറഞ്ഞത് കൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു പിന്നീട്, പഠനത്തിൽ മാത്രമായി പിന്നെ ശ്രദ്ധ,
പത്താം ക്ലാസ് പരീക്ഷ തുടങ്ങി, എന്റെ തലയിലെ കെട്ടും അഴിച്ചിരുന്നു, ഇടയ്ക്ക് ഒരു തലവേദന വരുമെന്നത് ഒഴിച്ചാൽ ഞാൻ പൂർണമായും അസുഖത്തിൽ നിന്ന് മോചിതനായി,
Adipoli ayittund ???????????avasanam polichu ???????????appol by
Kidilan
Super!!!!
Valare nannayirunnu…
Thudarnnum ezhuthuka..
Asamsakal..
Thanks.
മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.
ippozaanu vaayichath..
orupaad ishtappettu… thudarnnum ezhuthuka…
വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…
വളരെ മനോഹരമായ എഴുത്ത്,
നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
തുടർന്നും എഴുതുക…
വളരെ നന്ദി വാമ്പയർ,
വായനയ്ക്കും, കമന്റസിനും…
ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?
നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.
മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️
വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…
ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു
വളരെ നന്ദി അജയ് ബ്രോ…
ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?
ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.
പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…
ജ്വാല നന്നായിട്ടുണ്ട്…
എഴുതു തുടരുക…
പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???
വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…
മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു
ഖുറേഷി അബ്രഹാം,,,,,
വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…
അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.
ഖുറേഷി അബ്രഹാം,,,,
ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤
പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്…
ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????
പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…
കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??
ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…
സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?
വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️
നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!
വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️
അഭിനന്ദനങ്ങൾ ?
ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️
ജീനാ_പ്പു,
വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…
അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …
നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️
ശുഭരാത്രി ❣️
@Jwala. Page kooti avasanipichu alle.
kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….
വളരെ നന്ദി ഹാപ്പി,
അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…
ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..
സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,
ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️
സന്തോഷം ജീവൻ…
Aadhyathe like, view, comment ellam njan thanne 😀
വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…