പ്രാണേശ്വരി 3 [പ്രൊഫസർ ബ്രോ] 323

Views : 6296

പ്രാണേശ്വരി 3

Praneswari Part 3 | Author : Professor Bro | Previous Part

 

 

ഒരുപാട് നാളുകൾക്കു ശേഷം എന്റെ കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ ഓരോന്നും ആലോചിച്ചു കിടന്നതും നിദ്രാദേവി വന്നു എന്നെ കൂട്ടിക്കൊണ്ടു പോയി” എടാ എഴുന്നേൽക്കു ഇതെന്തുറക്കമാ, നമുക്ക് പോകണ്ടേ സമയം 7.30 ആയി ”

” ഒരു കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ, ”

” അമ്മയോ എടാ പൊട്ടാ നീ വീട്ടിലല്ല, ഞാൻ മാളുവാ അമ്മയല്ല ”

പറഞ്ഞു തീർന്നതും ചന്തിക്കു ഒരു പെട കിട്ടി

ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ കയ്യിൽ ഒരു ചായ ഗ്ലാസും ആയി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിക്കുവാണ് പിശാശ്

“പോയി വാ കഴുകി വന്നിട്ട് ചായ കുടിക്കു”

“ഹ്മ്മ് ”

” എന്നാ നീ കുളിയും ജപവും എല്ലാം കഴിഞ്ഞിട്ടു വാ, അമ്മ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിട്ടുണ്ട്”

“ഹ്മ്മ് ശരി ഞാൻ വന്നേക്കാം ചേച്ചി പൊക്കോ ”

“ഞാൻ പോയാൽ വീണ്ടും കിടന്നുറങ്ങരുത് ”

“ഇല്ല നീ പൊക്കോ ഞാൻ വരാം ”

ഞാൻ കുളിച്ചിട്ടു ചെന്നതും മേശയിൽ ഭക്ഷണം എല്ലാം എത്തിയിട്ടുണ്ട്, ആന്റി അടുക്കളയിൽ ആണെന്ന് തോന്നുന്നു ചേച്ചിയേം കാണാനില്ല

“ആന്റീ ”

ഞാനാ അവിടെ നിന്നും തന്നെ വിളിച്ചു കൂവി

” വരുവാടാ നീ കൈ കഴുകി ഇരുന്നോ ”

ഞാൻ കൈ കഴുകി ഇരുന്നതും ചേച്ചിയും വന്നു കഴിക്കാൻ

ഭക്ഷണവും കഴിഞ്ഞു ആന്റിയോട്‌ യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി, ഓരോന്ന് സംസാരിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല

” ചേച്ചീ നീ പൊയ്ക്കോ ഞാൻ റൂമിൽ പോയി ഡ്രെസ്സും മാറി വന്നേക്കാം ”

“ആ ശരി പെട്ടന്ന് വന്നേക്കണം, ഇപ്പൊ തന്നെ ലേറ്റ് ആയി, ലേറ്റ് ആയി ക്ലാസ്സിൽ കയറിയാൽ അറ്റന്റൻസ് കിട്ടില്ല ”

“ആ ഞാൻ പെട്ടന്ന് വന്നോളാം നീ പോകാൻ നോക്ക് ”

അതും പറഞ്ഞു ഞാൻ റൂമിലേക്കും അവൾ കോളേജിലേക്കും നടന്നു, പോകുന്ന വഴിക്കു അവന്മാരെ കണ്ടു റെഡി ആയി കോളേജിലേക്ക് പോവുകയാണ്

” നീ എവിടെ ആയിരുന്നു മൈ#&$ എത്ര നേരം നോക്കി നിക്കണം ”

“ഞാൻ വന്നോളാം നിങ്ങൾ പൊയ്ക്കോ ”

അവർ പിന്നെ ഒന്നും പറയാതെ കോളേജിലേക്ക് പോയി, ഞാൻ ചെന്ന് ഡ്രെസ്സും മാറി ചെന്നപ്പോളേക്കും ക്ലാസ്സ്‌ തുടങ്ങി, രാവിലെ തന്നെ HOD യുടെ വകയാണ് ക്ലാസ്സ്‌

“sir may i come in”

” ക്ലാസ്സിൽ കയറിക്കോ പക്ഷെ ഞാൻ അറ്റന്റൻസ് തരൂല്ല ”

അറ്റന്റൻസ് ഇല്ലാതെ പിന്നെന്തിനാ ക്ലാസ്സിൽ കയറുന്നതു എന്ന് ചോദിക്കാനാ ആദ്യം തോന്നിയത്.പിന്നെ വേണ്ടാന്ന് വച്ചു ചെന്ന ഉടനെ എന്തിനാ ആളെ വെറുപ്പിക്കുന്നതു

“ശരി സർ ”

Recent Stories

13 Comments

Add a Comment
  1. ഓരോരോ തുടർ കഥകൾ വായിക്കുമ്പോളാ നമ്മുടെ ജീവിതത്തിൽ ഒന്നും ഒരു 4 വരി എഴുതാനുള്ളതുപോലും ഇല്ലാലോ എന്ന് മനസിലാകുന്നത് 😔😔😔

  2. ❤️❤️😘😘

  3. ♨♨ അർജുനൻ പിള്ള ♨♨

    സഹോ എവിടേക്കൊത്തന്നെ കാണുമോ 😍😍😍

  4. 💓💓💓💓💓

  5. ❤️❤️❤️

  6. ༻™തമ്പുരാൻ™༺

    💕💕💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com