പ്രാണേശ്വരി 3 [പ്രൊഫസർ ബ്രോ] 434

Views : 34247

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല,പിന്നേം കൊറേ നേരം എന്തൊക്കെയോ സംസാരിച്ചു പക്ഷെ എനിക്കൊന്നും ഓർമയില്ല, രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ എന്റെ കട്ടിലിൽ ഉണ്ട്, എപ്പോ വന്നെന്നോ എങ്ങനെ വന്നെന്നോ അറിയില്ല

പിന്നെയും സ്ഥിരം പരിപാടി, എഴുന്നേൽക്കുന്നു പല്ലുതേക്കുന്നു, കുളിക്കുന്നു ക്യാന്റീനിൽ പോണു കഴിക്കുന്നു ക്ലാസിൽ പോണു, അങ്ങ് ദൂരെ നിന്നൊക്കെ കോളേജിൽ എത്തുന്ന പിള്ളേരൊക്കെ സമയത്തു ക്ലാസ്സിൽ കേറും തൊട്ടടുത്തു കിടക്കുന്ന ഞങ്ങൾ എന്നും എത്തുമ്പോ കാൽ മണിക്കൂർ വൈകും. പിന്നെ അതിനുള്ള വഴക്കും കൂടെ കേട്ടിട്ട് വേണം ക്ലാസ്സിൽ കേറാൻ

ക്ലാസ്സിൽ കേറാൻ ലേറ്റ് ആയതുകൊണ്ട് തന്നെ രാവിലെ ലക്ഷ്മിയെ കാണാൻ പറ്റീല്ല, പിന്നെ ഇന്റെർവെല്ലിനു ഇറങ്ങിയാണ് അവളെ കാണാൻ പോയത്,

ഞാൻ കോളേജ് മുഴുവൻ നോക്കിയിട്ടും അവളെ കണ്ടില്ല, ഇനി പോകാൻ ഒരു സ്ഥലവും ബാക്കിയില്ല ലൈബ്രറി അല്ലാതെ, അവിടെ ആരും അങ്ങനെ പോയിരിക്കാറില്ലാത്തതു കൊണ്ട് അവിടെ ഉണ്ടാവാൻ സാധ്യത ഇല്ല, എന്തായാലും അവിടെ കൂടെ നോക്കാം എന്ന് കരുതിയാണ് അങ്ങോട്ട്‌ ചെന്നത്, അവിടെ ചെന്നപ്പോൾ അവൾ ഏതോ ഒരു ബുക്കും നോക്കി എന്തോ എഴുതുന്നുണ്ട്

” ലച്ചൂ ”

ഞാൻ അങ്ങനെ വിളിച്ചപ്പോൾ അവളുടെ മുഖത്തൊരു ചെറിയ ഞെട്ടൽ ഉണ്ടായിരുന്നു

” ലച്ചുവോ, അതെപ്പോ മുതൽ ”

” ഇപ്പൊ മുതൽ ഞാൻ അങ്ങനെയേ വിളിക്കൂ ”

” ആ നീ എന്തേലും വിളിക്കു”

“നീ എന്താ ഈ എഴുതുന്നത്, ഒരു അസ്സിഗ്ന്മേന്റ്റ് ഉണ്ട് “

“അതൊക്കെ ഇവിടെ വച്ചാണോ എഴുതുന്നത്.നേരത്തെ എഴുതണ്ടേ “

“ഞാൻ എഴുതിയതാ, ഇത് എനിക്കല്ല നിതിനാ “

അവന്റെ പേര് കേട്ടതും എനിക്ക് ദേഷ്യം വന്നു

“നീ എന്തിനാ അവന് എഴുതിക്കൊടുക്കുന്നതു അവനു കയ്യില്ലേ “

“സംസാരിക്കണം എങ്കിൽ പുറത്തു പോണം ഇവിടെ ബഹളം വക്കാൻ പറ്റില്ല “

എന്റെ ഒച്ച കുറച്ചു കൂടിയപ്പോൾ ലൈബ്രേറിയൻ വഴക്ക് പറഞ്ഞു

“ഡാ നീ പുറത്തേക്കു പോ ഞാൻ വരാം “

അവൾ അത് പറഞ്ഞതും ഞാൻ പുറത്തേക്കു നടന്നു, ഞാൻ എത്തി ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും അവളും വന്നു

“ഇനി പറ എന്താ നിന്റെ പ്രശനം “

“നീ എന്തിനാ അവന്റെ നോട്ട് എഴുതുന്നത് “

“ഒന്നൂല്ല ചുമ്മാ, അവൻ എന്റെ കൂട്ടുകാരൻ അല്ലെ അവൻ ചോദിച്ചാൽ പറ്റില്ല എങ്ങനെയാ പറയുന്നെ “

“നാക്കുകൊണ്ടു പറയണം”

ഞാൻ ചൂടാവുന്നതു കണ്ടിട്ടാവണം അവൾ വിഷയം മാറ്റി

“അല്ല രാവിലെ എവിടെപ്പോയി കണ്ടില്ലല്ലോ ”

” ഞാൻ എവിടെപ്പോയാലും നിനക്കെന്താ, നിനക്കെന്നെ ഇഷ്ടമല്ലല്ലോ ”

“കാണാത്തതു കൊണ്ട് ചോദിച്ചു എന്നെ ഉള്ളു ”

” നീയല്ലേ പറഞ്ഞതു വേറെ വല്ല പെണ്ണുങ്ങളെയും നോക്കാൻ, വേറെ നല്ല പെണ്ണുങ്ങൾ ഉണ്ടോ എന്ന് നോക്കാൻ പോയതാ ”

Recent Stories

14 Comments

  1. Kothamangalam polytechnic annalle

  2. ഓരോരോ തുടർ കഥകൾ വായിക്കുമ്പോളാ നമ്മുടെ ജീവിതത്തിൽ ഒന്നും ഒരു 4 വരി എഴുതാനുള്ളതുപോലും ഇല്ലാലോ എന്ന് മനസിലാകുന്നത് 😔😔😔

  3. ❤️❤️😘😘

  4. ♨♨ അർജുനൻ പിള്ള ♨♨

    സഹോ എവിടേക്കൊത്തന്നെ കാണുമോ 😍😍😍

  5. 💓💓💓💓💓

  6. ❤️❤️❤️

  7. ❣️❣️❣️

  8. ༻™തമ്പുരാൻ™༺

    💕💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com