പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587

മാളുവാണ് കാർ ഓടിച്ചത് ഞാൻ മുന്നിലും കയറി അവർ മൂന്ന് പേരും ബാക്കിലും. നാലെണ്ണത്തിനും പിന്നെ നാക്ക് ഇല്ലാത്തത് കൊണ്ട് അവിടെ വരെ ഉള്ള പോക്ക് വളരെ സുഖമായിരുന്നു തിരിച്ചെത്തുമ്പോഴേക്കും മിക്കവാറും എന്റെ ചെവി പൊട്ടിപ്പോകും എന്നെനിക്ക് ഏകദേശം ഉറപ്പായി.

“ലച്ചൂസേ… ”

പെട്ടന്ന് എന്തോ ഓർത്തപ്പോൾ ലച്ചുവിനെ വിളിച്ചതാണ്. ഞാൻ അവളെ ലച്ചു എന്നാണ് എപ്പോഴും വിളിക്കുന്നത് പക്ഷെ ഈ ലച്ചൂസ് വിളി ഞങ്ങൾ മാത്രം ഉള്ളപ്പോഴാണ്. ഇപ്പൊ അറിയാതെ അത് വായിൽ നിന്ന് വീഴുകയും ചെയ്തു

“എന്താ മുത്തൂസേ…”

കുട്ടിപ്പിശാശ് ദുർഗ പണി തുടങ്ങി….

“എന്താ ലച്ചൂസേ മിണ്ടാത്തെ… മുത്തൂസ് വിളിക്കുന്നത് കേട്ടില്ലേ…”

ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ നേരെ ലച്ചുവിന്റെ മേലേക്ക് കയറി

“മിണ്ടാതിരിയെടി പെണ്ണെ… ”

ലച്ചു കലിപ്പായി.ഞാൻ ലച്ചുവിനെ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി കണ്ണുരുട്ടുകയും ചെയ്തു… എനിക്കുള്ളത് തിരിച്ചെത്തുമ്പോൾ കിട്ടും എന്ന് ഉറപ്പായി

മാളു ഒന്നും മിണ്ടാത്തെ ഒരു പുഞ്ചിരി മാത്രം മുഖത്തു വരുത്തിക്കൊണ്ടാണ് വണ്ടി ഓടിക്കുന്നത്. ഇപ്പൊ എന്തെങ്കിലും പറഞ്ഞു ഞങ്ങളെ കളിയാക്കിയാൽ ഉണ്ണിയേട്ടന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അവൾക്കുള്ളത് ഞങ്ങളും കൊടുക്കും എന്നവൾക്ക് അറിയാം…

അധികം വൈകാതെ തന്നെ ഞങ്ങൾ പൂജ നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി

അവിടെ ചെന്നപ്പോഴാണ് ഞാൻ ഞെട്ടിയത് മാളു ഉടുത്തിരിക്കുന്ന സാരിക്ക് മാച്ചിങ് ആയ ഷർട്ടും ഇട്ടാണ് ഉണ്ണിയേട്ടൻ നിന്നിരുന്നത്. രണ്ടും കൂടി പ്ലാൻ ചെയ്തതാണ്… ഞങ്ങളോടും കൂടി പറഞ്ഞിരുന്നെങ്കിൽ ഞങ്ങളും കൂടി ഞങ്ങളും കൂടി കിങ്ങും ക്യൂനും ആയി വന്നേനെ… ലച്ചുവിനെ നോക്കിയപ്പോൾ അവളും അവരെ മാറി മാറി നോക്കുകയാണ് അവളുടെ മുഖത്തും ഒരു കുശുമ്പുണ്ടായിരുന്നോ എന്നൊരു സംശയം

“സംവിധായകാ… ”

എന്റെ വിളി കേട്ടാണ് ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന ഉണ്ണിയേട്ടൻ ഞങ്ങളെ നോക്കിയത്. ഞങ്ങളെ കണ്ടപ്പോൾ സംസാരിച്ചുകൊണ്ടിരുന്നു ആളോട് എന്തോ പറഞ്ഞിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു

ഞങ്ങളുടെ അടുത്തെത്തുന്ന വരേയ്ക്കും ആളുടെ കണ്ണ് മാളുവിന്റെ മേലായിരുന്നു…ഞാൻ പുള്ളി അന്ന് ആശുപത്രിയിൽ വച്ച് ചെയ്തപോലെ ഒന്ന് ഉണ്ടാക്കി ചുമച്ചപ്പോളാണ് ചമ്മിക്കൊണ്ട് പുള്ളി കണ്ണ് അവളിൽനിന്നും പറിക്കുന്നത്

“ആ വാടാ… വാ അമ്മേ…വാ മക്കളെ… ”

ചമ്മിയ മുഖം ഒരു സെക്കൻഡ് കൊണ്ട് മറച്ചിട്ട് ഞാൻ ഒന്നുമറിഞ്ഞില്ലേ എന്നും പറഞ്ഞാണ് ആ സംസാരം.

പുള്ളി കുറച്ചു സമയം കൂടി ഞങ്ങളുടെ അടുത്ത് സംസാരിച്ചു ഇരുന്നിട്ട് വീണ്ടും തിരക്കുകളിലേക്ക് നീങ്ങി.

അവിടെ ചെന്നിറങ്ങിയപ്പോൾ എന്റെ കയ്യിൽ തൂങ്ങിയ ദുർഗ പിന്നെ ആ കൈ വിടുന്നത് തിരിച്ചു പോകാൻ സമയം ആണ്…

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.