പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 586

ലച്ചു കരയുകയാണെന്നറിഞ്ഞപ്പോൾ എല്ലാ വാശിയും മാറ്റിവച്ചു അവളെ വിളിക്കാൻ ഞാൻ ഉറപ്പിച്ചു…

ആദ്യ രണ്ട് പ്രാവശ്യവും ബെൽ അടിച്ചു തീർന്നതല്ലാതെ ലച്ചു ഫോൺ എടുത്തില്ല… മൂന്നാമത്തെ പ്രാവശ്യം ഫോൺ എടുത്തിട്ടും ഒന്നും സംസാരിക്കാതെ ഇരിക്കുകയായിരുന്നു അവൾ

“ലച്ചൂ… ”

അങ്ങേ തലക്കൽ നിന്നും ചെറിയ രീതിയിലുള്ള ഏങ്ങലടികൾ കേട്ടുതുടങ്ങി.

“ലച്ചൂസേ… എന്തിനാ നീ കരയുന്നെ… ”

ഞാൻ ചോദിക്കുന്നതിനൊന്നും അവളുടെ അടുക്കൽ നിന്നും മറുപടി വരുന്നുണ്ടായിരുന്നില്ല

“ലച്ചൂ…നീ പറയുന്നുണ്ടോ… ”

“നീ എന്താ രണ്ട് ദിവസം വിളിക്കാതെ ഇരുന്നത് ”

ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് തന്നെയാണ് ലച്ചു അത് പറഞ്ഞത്

“ഞാൻ വിളിച്ചിട്ട് എടുത്തില്ലല്ലോ നീ.. സംസാരിക്കാൻ വന്നപ്പോൾ നിന്നതുമില്ല… എന്നിട്ടിപ്പോ ഞാൻ പിന്നെ വിളിക്കാത്തതായോ കുഴപ്പം ”

അതിനും മറുപടി പറയാതെ കരയുക തന്നെയാണ് അവൾ ചെയ്തത്

“ലച്ചൂ.. നീ കരച്ചിൽ നിർത്തുന്നുണ്ടോ… ”

പയ്യെ പയ്യെ അങ്ങേ തലക്കൽ നിന്നുള്ള കരച്ചിലിന്റെ ശബ്ദം കുറഞ്ഞു വന്നു.

“ലച്ചൂ… ഇനി ഞാൻ പറയുന്നത് നീ കേൾക്ക്… ഞാൻ അന്ന് അറിഞ്ഞുകൊണ്ട് വഴക്കുണ്ടാക്കാൻ പോയതല്ല അറിയാതെ പെട്ടു പോയതാണ് ”

ഞാൻ പറയുന്നത് മുഴുവൻ കേൾക്കുന്നതല്ലാതെ അവൾ തിരിച്ചൊന്നും പറഞ്ഞില്ല

“ഞാൻ ആരോടും തല്ലുണ്ടാക്കാൻ പോയതുമില്ല, എന്നെയും ആരും തല്ലിയിട്ടില്ല… പിന്നെ ആ ചെരിപ്പിന്റെ പാട്… അതറിയാതെ ആരുടെയോ കാല് കൊണ്ടതാണ്… വിശ്വസിക്കാമെങ്കിൽ വിശ്വസിക്ക്… ”

ഞാൻ അത്രയും പറഞ്ഞ് കഴിഞ്ഞാണ് ലച്ചു വീണ്ടും എന്തെങ്കിലും സംസാരിച്ചു തുടങ്ങിയത്

“നിന്നോട് ഞാൻ അന്ന് പറഞ്ഞതല്ലേ വോട്ട് ചെയ്തിട്ട് പോകാൻ നീ കേട്ടില്ലല്ലോ ”

തെറ്റെന്റെ ഭാഗത്തായതുകൊണ്ട് തന്നെ എനിക്കൊന്നും മിണ്ടാനുണ്ടായിരുന്നില്ല

“എനിക്കറിയാമായിരുന്നു ഇലക്ഷൻ കഴഞ്ഞാൽ അടി ഉണ്ടാകുമെന്ന് അതാണ് നിന്നോട് പെട്ടന്ന് പോകാൻ പറഞ്ഞത് അപ്പൊ നീ എന്നെ എന്തൊക്കെയാ പറഞ്ഞത്”

“ഞാൻ എന്ത് പറഞ്ഞു ”

അപ്പൊ ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കെയോ പറഞ്ഞെന്നല്ലാതെ എന്താ പറഞ്ഞത് എന്ന് പോലും എനിക്കോർമ്മ ഉണ്ടായിരുന്നില്ല

“ഒന്നും ഓർമ ഇല്ലല്ലേ എന്നാ എനിക്ക് നല്ല ഓർമയുണ്ട്… നീ എന്റെ പാവ അല്ല…. എന്നെ ഭരിക്കാൻ വരരുത് എന്നോക്കെ പറഞ്ഞു ”

പറയുന്നത് സത്യമാണോ അല്ലയോ എന്നൊന്നും അറിയില്ല അവൾ ഈ സമയത്ത് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കും കാരണം അപ്പൊ പറഞ്ഞതൊന്നും എനിക്കോർമ്മയില്ല എന്നുള്ളത് തന്നെ…

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.