പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 586

“എന്താടി ചേച്ചീ… ”

തുടരെയുള്ള ഫോൺ വിളി കാരണം കുറച്ചു ടെന്ഷനോടെ ആണ് ഞാൻ ചോദിച്ചത്

“എടാ… നാളത്തെ കാര്യം എന്താകും… എനിക്ക് പേടിയാകുന്നു… ”

ആദ്യം അത് കേട്ടപ്പോൾ ദേഷ്യമാണ് വന്നതെങ്കിലും പിന്നെ ഓർത്തപ്പോൾ ചിരിയും വന്നു…

“നാളെ എന്താകാൻ… നിന്റെ കെട്യോന്റെ പടം എട്ടു നിലയിൽ പൊട്ടും… ”

“പോടാ പട്ടി… ആലോചിച്ചിട്ട് ഒരു സമാധാനവും ഇല്ലാഞ്ഞിട്ടാ നിന്നെ വിളിച്ചത് അപ്പൊ നീ…. ”

“എടി ചേച്ചീ… പടം ഷൂട്ടിംഗ് കഴിഞ്ഞു നാളെ റിലീസ് ആണ്… നീ എന്തൊക്കെ ടെൻഷൻ അടിച്ചാലും നാളത്തെ റിസൾട്ട്‌ മാറാൻ പോകുന്നില്ല പിന്നെ എന്തിനാ വെറുതെ…”

“എന്നാലും… ”

“ഒരെന്നാലും ഇല്ല… നിനക്ക് ഉണ്ണിയേട്ടനെ വിശ്വാസം ഉണ്ടോ… ആ കഥ നീ കേട്ടതല്ലേ… നിനക്കിഷ്ടമായോ… ”

“കഥയൊക്കെ ഞാൻ കേട്ടതാണ് എനിക്കിഷ്ടമാകുകയും ചെയ്തു എന്നാലും ഒരു ടെൻഷൻ… ”

“നീ വച്ചിട്ട് പോയെ മാളു… എനിക്ക് വെറുതെ ദേഷ്യം വരുന്നുണ്ട് ”

“എടാ വയ്ക്കല്ലേ… ഞാൻ ഒറ്റക്കിരുന്നാൽ എനിക്ക് വല്ല പ്രാന്തും പിടിക്കും… ”

“അല്ല മാളു… എനിക്കൊരു സംശയം… നിനക്ക് ഉണ്ണിയേട്ടന്റെ സിനിമ എന്താകും എന്നുള്ള ടെൻഷൻ കൊണ്ടാണോ അതോ… ഈ സിനിമ എങ്ങാനും പൊട്ടിയാൽ ഉണ്ണിയേട്ടൻ നിന്നെ കെട്ടുമോ എന്നുള്ള സംശയം കൊണ്ടാണോ…”

“പോടാ… തെണ്ടി… ”

“ഞാൻ കാര്യമായി ചോദിച്ചതാ…”

കുറച്ചു സമയം മാളു ഒന്നും മിണ്ടിയില്ല അവളും അതിപ്പോഴാണ് ആലോചിക്കുന്നത് എന്ന് തോന്നുന്നു

“രണ്ടും ഉണ്ട്…”

“പിന്നെ വേറൊരു കാര്യം… നീ കല്യാണം കഴിഞ്ഞാൽ ഉണ്ണിയേട്ടന്റെ കൂടെ പോകുമോ അതോ ഇവിടെ തന്നെ ഉണ്ടാകുമോ… ”

“കല്യാണം കഴിഞ്ഞാൽ ഞ്ഞാൽ ലോങ്ങ്‌ ലീവ് എടുത്ത് അവന്റെ ഒപ്പം പോകും… അല്ലെങ്കിലും എനിക്കീ വർഷം ട്രാൻസ്ഫർ ആയിരിക്കും മൂന്നു വർഷം കൂടുമ്പോൾ ട്രാൻസ്ഫർ ഉള്ളതാണ്”

അതിനുള്ള മറുപടി പെട്ടന്നായിരുന്നു ഇതൊക്കെ അവർ നേരത്തെ തീരുമാനിച്ചതാണെന്നു തോന്നുന്നു

“അപ്പൊ ആന്റി… ”

“അമ്മയെയും ഞങ്ങൾ കൊണ്ടുപോകും ”

എല്ലാരും കൂടി ഒരുമിച്ചു പോകുന്നു എന്നറിയുമ്പോൾ ഒരു സങ്കടം,

“എടാ… എന്താ നീ ഒന്നും മിണ്ടാത്തത് ”

കുറച്ചു സമയം എന്റെ ശബ്ദം കേൾക്കാത്തത് കൊണ്ടാകും മാളു അത് ചോദിച്ചത്

“ഏയ്യ്… ഒന്നൂല്ല… ”

“എടാ… നീ വിഷമിക്കല്ലേ… ഞങ്ങൾ ഇടയ്ക്കിടെ വരും നിന്നെയും അവരെയും കാണാൻ…നിന്നെ കാണാതെ ഇരിക്കാൻ പറ്റുമോ എനിക്ക്…നീയെന്റെ കൂടപ്പിറപ്പ് അല്ലെ… ”

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.