പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 586

അന്ന് ഞങ്ങൾക്ക് കുശാലായിരുന്നു മാളുവിന്റെ സന്തോഷം ഞങ്ങൾ നന്നായി മുതലാക്കി വയർ നിറഞ്ഞു നടക്കാൻ പറ്റാത്ത പരുവത്തിലാണ് ഞാൻ റൂമിലെത്തുന്നത്.

മാളു പറഞ്ഞത് പോലെ സംഭവിച്ചു കല്യാണം കഴിഞ്ഞതും അവൾ ലോങ്ങ്‌ ലീവ് എടുത്തു.എന്റെ ഫോർത് സെമെസ്റ്ററും ലച്ചുവിന്റെ സിക്സ്ത് സെമെസ്റ്ററും കഴിഞ്ഞ സമയത്തായിരുന്നു മാളുവിന്റെ കല്യാണം.

മാളുവിന്റെ കല്യാണം നടക്കുന്നത് എനിക്ക് സന്തോഷം ആണെങ്കിലും മാളുവും ലച്ചുവും ഒരുമിച്ചു പോകുകയാണല്ലോ എന്നോർക്കുമ്പോൾ വിഷമമാണ്. ആകെയുള്ള സന്തോഷം ദുർഗയെങ്കിലും ഉണ്ടല്ലോ എന്നാണ്

നിശ്ചയത്തിന്റെ അന്ന് എന്നെ കാണാൻ പോലും കിട്ടിയില്ല എന്ന് പറഞ്ഞ് കല്യാണത്തിന്റെ മുഴുവൻ ചുമതലയും മാളു ഇവന്റ്‌ മാനേജ്മെന്റ്നെ ഏൽപ്പിച്ചു അതുകൊണ്ട് എനിക്ക് കല്യാണത്തിന് യാതൊരു പണിയും ഉണ്ടായിരുന്നില്ല

കല്യാണത്തിന്റെ തലേ ദിവസം വീട്ടിൽ നിന്നും അമ്മയും ചേച്ചിയും അച്ഛനും വന്നു. കുഞ്ഞാറ്റ കുസൃതി ആണ് കൂടെ എന്റെ അതേ സ്വഭാവവും… കുശുമ്പ്…

ഞങ്ങൾ ആരെങ്കിലും വേറെ ഏതെങ്കിലും കുട്ടികളെ എടുത്താൽ പിന്നെ ഞങ്ങളോട് മിണ്ടുക കൂടെയില്ല.

മാളുവിന് കല്യാണ സാരി കൊടുക്കാനും ഒക്കെയായി ഉണ്ണിയേട്ടന്റെ വീട്ടിൽ നിന്നും ആളുകൾ ഒക്കെ വന്നിരുന്നു ആ കൂടെ ഉണ്ണിയേട്ടന്റെ കസിനും ഉണ്ടായിരുന്നു അവരുടെ കുട്ടിയെ ഞാൻ ഒന്നെടുത്തു എടുത്തപ്പോഴേ കുഞ്ഞാറ്റ എന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ കണ്ടതാണ് പക്ഷെ അവൾ ഇത്ര പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയില്ല

അവരൊക്കെ പോയി കഴിഞ്ഞപ്പോൾ എല്ലാരും കഴിക്കാൻ ഇരുന്നു. എല്ലാവരും കഴിച്ച് കഴിഞ്ഞിട്ട് ഇരിക്കാം എന്ന് കരുതി ഞാനും പാറ്റയും ഒന്നും ഇരുന്നില്ല

“എടാ… ഇവളെ ഒന്ന് എടുത്തോടാ… മുഖവും കഴുകിച്ചേക്ക് ”

ചേച്ചിയുടെ മടിയിൽ ഇരുന്ന് ചേച്ചിയുടെ ഇലയിൽ നിന്നും കയ്യിട്ട് വാരി കഴിക്കുകയായിരുന്നു കുഞ്ഞാറ്റ,  മുഖവും മേലും മുഴുവൻ ചോറും കറിയും ഒക്കെ ആയിട്ടുണ്ട്

“വേണ്ട… പോ…. ”

ഞാൻ അവളെ എടുക്കാനായി കൈ നീട്ടിയതും കുഞ്ഞാറ്റ എന്റെ കൈ തട്ടി മാറ്റി

കുറച്ചു സമയം മുൻപ് വരെ എന്നോട് കൂട്ട് കൂടി നടന്ന പെണ്ണിന്റെ പെട്ടന്നുള്ള മാറ്റത്തിനുള്ള കാരണം എനിക്ക് മനസ്സിലായില്ല

“വാടീ… മാമൻ എടുക്കാം… ”

“വേണ്ട… മാമൻ ആ കുഞ്ഞാവനെ എടുത്താ മതി”

അപ്പോഴും എനിക്കൊന്നും മനസ്സിലായില്ല. ഏത് കുഞ്ഞാവ ആണെന്ന് പോലും എനിക്കോർമ്മയില്ല

“നീ ആ കൊച്ചിനെ എടുത്തില്ലേ… ഉണ്ണിയേട്ടന്റെ വീട്ടിൽ നിന്നും വന്ന… അതിന്റെ കുശുമ്പാണ് പെണ്ണിന്”

ചേച്ചി പറഞ്ഞപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അത് കേട്ടപ്പോൾ എനിക്ക് ചിരിയും വന്നു. ഞാനും കുഞ്ഞിലേ ഇങ്ങനെ ആയിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.